Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: shobha surendran

ശോഭയ്ക്കും സുരേന്ദ്രനും വിമർശനം; തിരഞ്ഞെടുപ്പ് സമയം മണ്ഡലം ശ്രദ്ധിച്ചാൽ പോരാ

തിരുവനന്തപുരം: ബിജെപിക്കു വിജയപ്രതീക്ഷയുണ്ടായിരുന്ന പാലക്കാടും മഞ്ചേശ്വരത്തും കനത്ത തോൽവിയുണ്ടായതിൽ കെ.സുരേന്ദ്രനുമെതിരെ രൂക്ഷ വിമർശനം. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലം ശ്രദ്ധിച്ചാൽ പോരെന്നു സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിജെപി കോർ കമ്മിറ്റിയിലാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. സഭയ്ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ച പി.സി.ജോർജിനും ഷോൺ ജോർജിനുമെതിരെയും വിമർശനമുണ്ടായി. സാഹചര്യം എതിരായിട്ടും ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ളവരുടെ വോട്ടുകൾ ലഭിച്ചു. തിരുവല്ലയിൽ അനൂപ് ആന്റണി രണ്ടാമതെത്തിയതും ഇതിന് തെളിവാനാണെന്നും കൂട്ടിച്ചേർത്തു. പുതിയ സർക്കാർ അധികാരമേൽക്കും മുൻപേ സൗജന്യ ബസ് യാത്രയുടെ […]
Read more

പാലക്കാട് നിഴല്‍ MLAയായി തുടരും, അടുത്ത തവണ കേരളത്തില്‍ BJP മുഖ്യമന്ത്രി; ശോഭാ സുരേന്ദ്രന്‍

പാലക്കാട്: പാലക്കാട് പരാജയപ്പെട്ടെങ്കിലും മണ്ഡലത്തില്‍ നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മുഖ്യമന്ത്രി ബിജെപിയില്‍ നിന്നായിരിക്കും. ജയിച്ച് അകത്ത് പോയത് ചില്ലറക്കാരല്ല. ഇതില്‍പ്പരം സന്തോഷം ബിജെപിയെ സംബന്ധിച്ച് ഉണ്ടാകാനില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ഒരാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മോദിയ്ക്കൊപ്പം ഇരിക്കാന്‍ ഭാഗ്യം ലഭിച്ച മുന്‍ കേന്ദ്രമന്ത്രിയാണ്. ശേഷം പത്തു വര്‍ഷക്കാലം കഴക്കൂട്ടത്ത് ശ്രദ്ധ കേന്ദ്രീകരിച്ച് ജനങ്ങള്‍ക്ക് ഒട്ടനേകം കാര്യങ്ങള്‍ ചെയ്തു കൊടുത്ത് വിജയിച്ചു. വളരെ കഠിനപ്രയത്നം കൊണ്ടാണ് ഗോപന്‍ സാറിന് […]
Read more

പാലക്കാട് താമര വിരിഞ്ഞില്ല; ശോഭേച്ചിയെ വീഴ്ത്തി പിഷാരടി

പാലക്കാട്: ആവേശകരമായ മത്സരം നടന്ന പാലക്കാട് മണ്ഡലത്തില്‍ വിജയവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ചലച്ചിത്ര താരവുമായ രമേശ് പിഷാരടി. 12,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമേശ് പിഷാരടി വിജയം സ്വന്തമാക്കിയത്. ശോഭ സുരേന്ദ്രൻ ജയിക്കുമെന്ന് എന്‍ഡിഎ കണക്കുകൂട്ടിയ മണ്ഡലമായിരുന്നു പാലക്കാട്. രമേശ് പിഷാരടി 55,302 വോട്ടുകളും ശോഭ സുരേന്ദ്രന്‍ 42,880 വോട്ടുകളും നേടി. ഇക്കുറി സവിശേഷ ശ്രദ്ധ നേടിയ മണ്ഡലമായിരുന്നു പാലക്കാട്. ഇടതില്‍ നിന്നും 2011 ല്‍ യുഡിഎഫിനു വേണ്ടി ഷാഫി പറമ്പില്‍ തിരിച്ചുപിടിച്ച മണ്ഡലമാണ് ഇത്. 2024 ലോക്സഭാ […]
Read more

ശോഭയ്‌ക്കെതിരായ പരാതി; കളക്ടറുടെ റിപ്പോർട്ട് പരിശോധിച്ച് നടപടിയെന്ന് സിഇഒ

തിരുവനന്തപുരം: പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ശോഭാസുരേന്ദ്രനെതിരെ ഉയർന്ന വോട്ടു വാങ്ങൽ ആരോപണത്തിൽ അന്വേഷണം തുടരുന്നു. സംഭവത്തിൽ കളക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി തീരുമാനിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ അറിയിച്ചു.ശോഭാസുരേന്ദ്രൻ പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. എന്നാൽ ഈ ആരോപണം അവർ നിഷേധിച്ചിട്ടുണ്ട്. ഇതുവരെ കളക്ടറുടെ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് സിഇഒ പറഞ്ഞു. റിപ്പോർട്ടിന്റെ ഗൗരവം പരിശോധിച്ച ശേഷം വിഷയത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണോ, അല്ലെങ്കിൽ സംസ്ഥാനതലത്തിൽ നടപടി എടുക്കണോ […]
Read more

ശോഭ സുരേന്ദ്രന്‍ എത്തിയ വീടുകളിലെ സിസിടിവി പരിശോധിച്ച് പൊലീസ്

പാലക്കാട്: വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പ് വോട്ടർമാർക്ക് പണം നൽകിയെന്ന ഗുരുതരമായ ആരോപണത്തിൽ ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രനും പ്രവർത്തകർക്കുമെതിരെ അന്വേഷണം വിപുലീകരിച്ച് പൊലീസ്. പാലക്കാട് സൗത്ത് പൊലീസാണ് കേസിൽ സമഗ്രമായ അന്വേഷണം നടത്തുന്നത്. നിശബ്ദ പ്രചാരണ ദിവസം ശോഭാ സുരേന്ദ്രൻ സന്ദർശിച്ച വീടുകളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് വരികയാണ്. കണ്ണാടി പഞ്ചായത്തിലെ പതിനാറാം വാർഡിൽ ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ പണം വിതരണം ചെയ്തെന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങൾ […]
Read more

ഒരു കോടി രൂപ നഷ്ടപരിഹാരം വേണം, മാപ്പ് പറയണം; ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ നോട്ടീസ്

കോഴിക്കോട്: ശ്രീനിവാസന്‍ വധക്കേസില്‍ ജമാഅത്തെ ഇസ്ലാമിക്ക് പങ്കെന്ന പരാമര്‍ശത്തില്‍ പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്. ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടനയാണെന്നും ശ്രീനിവാസന്‍ വധക്കേസില്‍ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്നുമായിരുന്നു ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്. വോട്ടിന് പണം നല്‍കിയ വാര്‍ത്തയില്‍ നിന്ന് ശ്രദ്ധ തിരിക്കാനും ഇസ്ലാമോഫോബിയ പ്രചരിപ്പിച്ചു വോട്ട് നേടാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ശോഭാ സുരേന്ദ്രന്‍ ജമാഅത്തെ ഇസ്ലാമിക്കെതിരെ വ്യാജമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് നോട്ടീസില്‍ പറയുന്നു. അഡ്വ. അമീന്‍ ഹസ്സന്‍ മുഖേന ജമാഅത്തെ […]
Read more

ശോഭയ്ക്ക് ധാര്‍ഷ്ട്യം, ജീവന് ഭീഷണി; ആരോപണം തെളിയിക്കണമെന്ന് ബിന്ദു വിനയകുമാര്‍

ആലപ്പുഴ: പാലക്കാട് വോട്ടിന് പണം കൊടുത്ത സംഭവത്തില്‍ ശോഭാ സുരേന്ദ്രനെതിരെ ആലപ്പുഴ നോര്‍ത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാര്‍. പാലക്കാട് വോട്ടിന് പണം നല്‍കിയതിന് പിന്നില്‍ തന്റെ ഇടപെടലാണെന്ന് തെളിയിക്കാന്‍ ശോഭാ സുരേന്ദ്രന്‍ തയ്യാറാകണം. താന്‍ ചെയ്തതാണെങ്കില്‍ അത് തെളിയിക്കാനുള്ള ബാധ്യത ശോഭയുടേതാണ് അത്. അവര്‍ തന്നെ തെളിയിക്കണമെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു. പാലക്കാടുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ശോഭയുമായി നേര്‍ക്കുനേര്‍ ഒരു തര്‍ക്കവും ഉണ്ടായിട്ടില്ല. ആലപ്പുഴ ജില്ലയില്‍ ശോഭാ സുരേന്ദ്രന്റെ പക്ഷമുണ്ടാകുന്നതിന്റെ ഭാഗമായിട്ടുള്ള ചില പ്രവര്‍ത്തനങ്ങളില്‍ […]
Read more

പാലക്കാട് വോട്ടിന് നോട്ട് വിവാദം: ശോഭ സുരേന്ദ്രനെതിരെ പരാതി നൽകി ബിജെപി നേതാവ്

പാലക്കാട്: വോട്ടിന് പണം നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ പരാതി. മുൻ ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റായ ബിന്ദുവാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. തന്നെ ഫോണിൽ വിളിച്ച് ശോഭ സുരേന്ദ്രൻ ഭീഷണിപ്പെടുത്തിയെന്നാണ് ബിന്ദുവിന്റെ ആരോപണം. പണം എത്തിച്ചത് ബിന്ദുവാണെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. പാലക്കാട്ടേക്ക് പണം കൊടുത്തയച്ചത് ബിന്ദു ആണെന്ന് ആയിരുന്നു ശോഭയുടെ ആരോപണം. ഭീഷണി ഫോൺ കോളിന്റെ ഓഡിയോ റെക്കോർഡ് […]
Read more

അത് AI വീഡിയോ ആകും, പണം നല്‍കിയത് ആരാണ്?; ശോഭ സുരേന്ദ്രന്‍

പാലക്കാട്: താന്‍ പണം നല്‍കുന്നതെന്ന തരത്തിലുള്ള വീഡിയോ എഐ ആണോയെന്ന് പരിശോധിക്കണമെന്ന് പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി നേതാവുമായ ശോഭ സുരേന്ദ്രന്‍. പാലക്കാട്ടെ കണ്ണാടി പഞ്ചായത്തില്‍ വയോധികയ്ക്ക് വോട്ടിന് പണം നല്‍കിയെന്ന വിവാദത്തിലാണ് ശോഭയുടെ പ്രതികരണം. ആരാണ് പണം നല്‍കിയത്? പണം നല്‍കിയതിന്റെ രേഖ എവിടെ? പണം തന്നിട്ടില്ല എന്ന് അമ്മ പറഞ്ഞത് എന്തുകൊണ്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. പാലക്കാട്ടെ ജനങ്ങളുമായി ഒരു ഡീല്‍ മാത്രമേയുള്ളൂ. അത് വികസനത്തിനായുള്ള ഡീല്‍ ആണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ആ വീഡിയോ […]
Read more

വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്ന ദൃശ്യങ്ങള്‍; വീഡിയോ എടുത്തവരെ ഭീഷണിപ്പെടുത്തി ശോഭ സുരേന്ദ്രന്‍

പാലക്കാട്: വോട്ടര്‍മാര്‍ക്ക് പണംനല്‍കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി ശ്രമം. പാലക്കാട് മണ്ഡലം ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പണം വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പണം നല്‍കുന്നതിന്റെ വീഡിയോ ചിത്രീകരിച്ചവര്‍ക്കെതിരെ ശോഭാ സുരേന്ദ്രന്‍ ഭീഷണി മുഴക്കുകയും ചെയ്യുന്നുണ്ട്. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് സംഭവം. പ്രദേശത്തെ ഒരു വീട്ടിലെ വൃദ്ധയ്ക്ക് ബിജെപി പ്രവര്‍ത്തകര്‍ പണം നല്‍കുന്നതാണ് ദൃശ്യങ്ങളില്‍. അയ്യായിരം രൂപയാണ് നല്‍കിയത്. മൂന്ന് കാറുകളിലായി സഞ്ചരിച്ചാണ് ബിജെപിക്കാര്‍ പ്രദേശത്ത് പണം വിതരണം ചെയ്തത്. ശോഭാ സുരേന്ദ്രനും ഒരു […]
Read more
Advertisement
WhiteswanTV Footer