പാലക്കാട്: പാലക്കാട് പരാജയപ്പെട്ടെങ്കിലും മണ്ഡലത്തില്‍ നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മുഖ്യമന്ത്രി ബിജെപിയില്‍ നിന്നായിരിക്കും. ജയിച്ച് അകത്ത് പോയത് ചില്ലറക്കാരല്ല. ഇതില്‍പ്പരം സന്തോഷം ബിജെപിയെ സംബന്ധിച്ച് ഉണ്ടാകാനില്ലെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
ഒരാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മോദിയ്ക്കൊപ്പം ഇരിക്കാന്‍ ഭാഗ്യം ലഭിച്ച മുന്‍ കേന്ദ്രമന്ത്രിയാണ്. ശേഷം പത്തു വര്‍ഷക്കാലം കഴക്കൂട്ടത്ത് ശ്രദ്ധ കേന്ദ്രീകരിച്ച് ജനങ്ങള്‍ക്ക് ഒട്ടനേകം കാര്യങ്ങള്‍ ചെയ്തു കൊടുത്ത് വിജയിച്ചു. വളരെ കഠിനപ്രയത്നം കൊണ്ടാണ് ഗോപന് സാറിന് വിജയമുണ്ടായത്. നേമത്ത് സംസ്ഥാനധ്യക്ഷനെ മണിച്ചിത്രത്താഴിട്ട് പൂട്ടി താക്കോല്‍ ശിവന്‍കുട്ടി കൊണ്ടുപോയി. പക്ഷെ, ആ പൂട്ട് ഞങ്ങള്‍ പൊളിച്ചെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.




