ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ഫൈനല്‍ വേദി മാറ്റവുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിൽ പുകയുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ്. 2026 ഐപിഎല്‍ ഫൈനലിന് ആദ്യം വേദിയകാന്‍ ഉറപ്പിച്ചിരുന്നത് ചിന്നസ്വാമി സ്റ്റേഡിയത്തെയാണ്. എന്നാല്‍ കഴിഞ്ഞദിവസമാണ് ഇതില്‍ മാറ്റമുണ്ടെന്ന് പറഞ്ഞ ബിസിസിഐ അഹമ്മദാബാദിനെ ഫൈനല്‍ വേദിയായി പ്രഖ്യാപിച്ചത്. എന്നാൽ, അഹമ്മദാബാദിലേക്ക് വേദിമാറ്റിയത് സംബന്ധിച്ച് തങ്ങള്‍ക്ക് ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ വക്താവ് വിനയ് മൃതുഞ്ജയ പറഞ്ഞു.
എന്തുകൊണ്ടാണ് ബെംഗളൂരുവില്‍ ഫൈനല്‍ നടക്കാത്തത് എന്നതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കഴിഞ്ഞവര്‍ഷം ആര്‍സിബി കിരീടം നേടിയ ശേഷം ഉണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ മരിച്ചിരുന്നു. ഇതിനിടെ എംഎഎല്‍മാരുടെ ടിക്കറ്റ് വിവാദവും ബിസിസിഐയെ അതൃപ്തിയിലാക്കിയെന്നാണ് വിവരം. തെല്ലാം ബിസിസിഐയെ മാറ്റിച്ചിന്തിപ്പിക്കാനിടയാക്കിയെന്നാണ് സൂചന. വേദിമാറ്റം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ആരാധകര്‍ക്ക് വലിയ നിരാശയായി. മേയ് 31-നാണ് ഫൈനൽ മത്സരം.




