Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: shobha surendran

പാലക്കാട്ട് വോട്ടർമാർക്ക് ബിജെപി പണം നൽകുന്ന ദൃശ്യങ്ങൾ പുറത്ത്

പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ വോട്ടർമാർക്ക് ബിജെപി പണം നൽകിയെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്ത്. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശി പ്രദേശത്ത്, ഒരു സ്ത്രീ വൃദ്ധരായവർക്കു 5000 രൂപ നൽകുന്നതും പിന്നീട് എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ കാറിൽ കയറി പോകുന്നതും ആയ വീഡിയോ പ്രചരിച്ചിരുന്നു. കോൺഗ്രസ് പ്രവർത്തകർ ഷോഭയുടെ കാറിനെ പിന്തുടർന്ന് ഇത് ചോദിച്ചപ്പോൾ ക്ഷുഭിതരായി പ്രതികിക്കുകയും, ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിക്കുകയും ചെയ്യുന്നതും വീഡിയോയിൽ വ്യക്തമാണ്.
Read more

വിഡി സതീശന്‍ ബിജെപിയെ ഇപ്പോഴേ ജയിപ്പിച്ചു; ശോഭ സുരേന്ദ്രന്‍

പാലക്കാട്: നിയമസഭ തെരഞ്ഞഎടുപ്പില്‍ പാലക്കാട് കോണ്‍ഗ്രസിന് പരാജയ ഭീതിയെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍. ബിജെപിയെ പ്രതിപക്ഷ നേതാവ് ഇപ്പോഴേ ജയിപ്പിച്ചുവെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ് വോട്ടുകള്‍ ചോരുമെന്ന ഭയമാണ് സതീശനുള്ളത്. കോണ്‍ഗ്രസ് പരാജയ ഭീതിയില്‍ മുന്‍കൂര്‍ ജാമ്യം എടുക്കുകയാണ്.മറ്റു സ്ഥാനാര്‍ഥികള്‍ ജനകീയ വിഷയങ്ങളില്‍ ഇടപെടാത്തവരാണ്. സ്ത്രീസുരക്ഷ അടക്കമുള്ള വിഷയങ്ങള്‍ ഒരു നിലപാടും പറയാത്തവരാണ് എതിരാളികളെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു
Read more

പാലക്കാട് പിടിക്കാന്‍ പ്രചാരണം തുടങ്ങി ശോഭ സുരേന്ദ്രന്‍

പാലക്കാട്: ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ പാലക്കാട് പ്രചാരണം തുടങ്ങി ശോഭ സുരേന്ദ്രന്‍. പാലക്കാട് ബിജെപി ചുവരെഴുത്തും ആരംഭിച്ചിട്ടുണ്ട്. ഇവിടെ താന്‍ തന്നെയെന്ന് നേരത്തേ ഉറപ്പായതിന് പിന്നാലെ ശോഭ സുരേന്ദ്രന്‍ അനൗദ്യോഗികമായി പ്രചാരണം തുടങ്ങിയിരുന്നു. പാര്‍ട്ടി നേതാക്കളേയും ശോഭ സുരേന്ദ്രന്‍ സന്ദര്‍ശിച്ചു. ബിജെപിയുടെ ശക്തികേന്ദ്രമായ മൂത്താന്‍ തറയിലെ കര്‍ണ്ണകിയമ്മാള്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് ശോഭ സുരേന്ദ്രന്‍ പ്രചാരണം തുടങ്ങിയത്. കഴിഞ്ഞ തവണ ഷാഫി പറമ്പിലിന് കനത്ത മത്സരമാണ് ഇ ശ്രീധരന്‍ ഇവിടെ നല്‍കിയത്. രമേശ് പിഷാരടിയായിരിക്കും […]
Read more

രാജീവ്‌ ചന്ദ്രശേഖർ വന്നതിനു ശേഷം കേരള ബിജെപിയിലെ തമ്മിലടി ഒതുങ്ങി

സി പി സുഗതൻ Shankar again on the cocunat tree (ആണോ ). രാജീവ്‌ ചന്ദ്രശേഖർ വന്നതിനു ശേഷം കേരള ബിജെപിയിലെ തമ്മിലടി ഒതുങ്ങിയിട്ടുണ്ട്. ഗ്രൂപ്പുകൾ എല്ലാം അദ്ദേഹത്തിന്റെ കുടെ നിൽക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഇടതു വശത്തു വി. മുരളീധരൻ നിൽക്കുമ്പോൾ വലതു വശത്തു കൃഷ്ണദാസ് നിൽക്കുന്നുണ്ട്. രണ്ടു കൂട്ടർക്കും പ്രിയങ്കരി അല്ലാത്ത ശോഭ സുരേന്ദ്രനു പ്രാധാന്യം കിട്ടുന്നുണ്ട്. കുമ്മൻ സ്വാമികൾ പിന്നെ പറയാനുമില്ല. സംഘ പരിവാറിലെ ഉപ്പു തൊട്ടു കർപ്പൂരത്തിൽ വരെ അദ്ദേഹം ഉണ്ടല്ലോ. പാതിവില […]
Read more

ശോഭ സുരേന്ദ്രനെ തഴഞ്ഞ് രാജീവിനെ തലോടുമ്പോൾ

ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ വരുന്നതോടെ കേരളത്തിലെ ബിജെപിക്കുള്ളിൽ വിഭാഗീയത അതിന്റെ പരമാവധി വർദ്ധിക്കുവാനാണ് സാധ്യത. സംസ്ഥാന രാഷ്ട്രീയത്തിൽ ബിജെപിയെ വളർത്തുന്നതിൽ പങ്കു വഹിച്ച ഒട്ടേറെ നേതാക്കൾ ഇവിടെത്തന്നെയുള്ളപ്പോൾ പുറത്തുനിന്ന് ഒരാൾ വരുന്നതിൽ അമർഷം പലർക്കും ഉണ്ട്. ഒരിക്കല്‍ കൂടി തഴയപ്പെട്ടതിന്റെ നിരാശയിലാണ് ശോഭ സുരേന്ദ്രനും എംടി രമേശും. മുതിര്‍ന്ന നേതാക്കള്‍ എന്ന നിലയില്‍ ഇത്തവണ സ്ഥനം ലഭിക്കുമെന്ന ഉറച്ച വിശ്വാസം ഇരുവര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ കേന്ദ്രം തുണച്ചത് കേരളത്തിന് പുറത്ത് നിന്നെത്തിയ രാജീവ് […]
Read more

ശോഭ സുരേന്ദ്രനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ്

ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ അധ്യക്ഷ പദം വീണ്ടും നഷ്ടമായ ശോഭാ സുരേന്ദ്രനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ്. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂര്‍ ശോഭ സുരേന്ദ്രനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തത്. ശോഭ സുരേന്ദ്രന്റെ ചിത്രത്തോടൊപ്പം ‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലേക്ക് സ്വാഗതം’എന്ന ഒറ്റവരി കുറിപ്പിലൂടെയാണ് ഹാരിസ് മുദൂര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്വാഗതം ചെയ്തത്. നിലവിലെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, മുന്‍ കേന്ദ്രസഹമന്ത്രി വി […]
Read more

അപകീർത്തി കേസ്: ശോഭാ സുരേന്ദ്രന് സമൻസ്

തിരുവനന്തപുരം: അപകീർത്തി കേസിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് സമൻസ് അയച്ച് കോടതി. മാർച്ച്‌ 28 ന് കോടതിൽ നേരിട്ട് ഹാജരാകാനാണ് ഗോകുലം ഗോപാലൻ നൽകിയ പരാതിയിൽ തൃശൂർ ജൂഡിഷ്യൽ ഫാസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ് ഒന്നിന്റെ ഉത്തരവ്. പണം നൽകി തന്നെ സ്വാധീനിക്കാൻ ​ഗോകുലം ​ഗോപാലൻ ശ്രമിച്ചെന്നായിരുന്നു ശോഭ സുരേന്ദ്രന്റെ ആരോപണം. എന്നാൽ, ശോഭാ സുരേന്ദ്രൻ ഉന്നയിച്ച ആരോപണങ്ങൾ ​ഗോകുലം ​ഗോപാലൻ തള്ളിയിരുന്നു. നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറയുകയും ചെയ്തിരുന്നു. തൻ്റെ പേരിൽ ഭീഷണിപ്പെടുത്തിയ ആളുടെ പേര് […]
Read more

‘ഇനി ശോഭക്കാലം’? സംസ്ഥാന ബിജെപിയിൽ നേതൃമാറ്റം

സംസ്ഥാന ബിജെപിയിൽ നേതൃമാറ്റത്തിന് നീക്കം. പുതിയ അദ്ധ്യക്ഷനെ ഉടൻ നിയമിച്ചേക്കും. അധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റവുമധികം പരിഗണിക്കപ്പെടുന്നത് വനിതാ നേതാവ് കൂടിയായ ശോഭ സുരേന്ദ്രനെ ആണെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞദിവസം ശോഭ ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവും കൂടിയായ അമിത്ഷായുമായി ദീർഘനേരം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് ശോഭയെ പരിഗണിക്കുന്നതിന്റെ തെളിവായി പലരും ഉയർത്തിക്കാട്ടുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് അവർ ആലപ്പുഴ മണ്ഡലത്തിൽ കാഴ്ചവെച്ചത്. പാലക്കാട് നിയോജകമണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും ശോഭാ സുരേന്ദ്രന്റെ പേരായിരുന്നു സജീവമായി രംഗത്തുണ്ടായിരുന്നത്. […]
Read more

ശോഭ സുരേന്ദ്രന്‍ ഡല്‍ഹിയില്‍, അമിത് ഷായുമായി നിര്‍ണായക കൂടിക്കാഴ്ച

ബി ജെ പി ദേശീയ നിര്‍വാഹക സമിതിയംഗവും കേരളത്തിലെ പ്രമുഖ നേതാവുമായ ശോഭ സുരേന്ദ്രന്‍ ഡല്‍ഹിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ ബി ജെ പി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്ന സൂചനകള്‍ക്കിടെയാണ് ഷായുമായുള്ള നിര്‍ണായക കൂടിക്കാഴ്ച. കേരളത്തിലെ ബി ജെ പിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ തനിക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് അമിത്ഷായുമായുള്ള കൂടിക്കാഴ്ചയെന്നാണ് ശേഷം ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചത്. ശോഭ തന്നെയാണ് ഫേസ്ബുക്കിലൂടെ കൂടിക്കാഴ്ച്ചയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് […]
Read more

പാലക്കാട് ശോഭയെത്തുമോ ?

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശോഭാ സുരേന്ദ്രൻ വരുമോ ഇല്ലയോ ? പാലക്കാട് കുറച്ചു ദിവസങ്ങളായി ഉയരുന്ന ചോദ്യമാണിത്. പാലക്കാട് സ്ഥാനാർത്ഥി നിർണയവുമായി ബി ജെ പിയിൽ ഉരുണ്ടുകൂടിയ വിഭാഗീയത കൂടുതൽ ശക്തമായതോടെ ദേശീയ നേതൃത്വം ഇടപെട്ടുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടാണ് ബി ജെ പി നേതാക്കൾ തമ്മിലുള്ള അകൽച്ച കൂടുതൽ സ്ഫോടനാത്മകമായത്. ബി ജെ പിയെ രണ്ടാം സ്ഥാനത്തെത്തിച്ച ശോഭാ സുരേന്ദ്രനെ ഇത്തവണ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ബി ജെ പി പ്രവർത്തകർ […]
Read more
Advertisement
WhiteswanTV Footer