പാലക്കാട്: താന്‍ പണം നല്‍കുന്നതെന്ന തരത്തിലുള്ള വീഡിയോ എഐ ആണോയെന്ന് പരിശോധിക്കണമെന്ന് പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി നേതാവുമായ ശോഭ സുരേന്ദ്രന്‍. പാലക്കാട്ടെ കണ്ണാടി പഞ്ചായത്തില്‍ വയോധികയ്ക്ക് വോട്ടിന് പണം നല്‍കിയെന്ന വിവാദത്തിലാണ് ശോഭയുടെ പ്രതികരണം.
ആരാണ് പണം നല്‍കിയത്? പണം നല്‍കിയതിന്റെ രേഖ എവിടെ? പണം തന്നിട്ടില്ല എന്ന് അമ്മ പറഞ്ഞത് എന്തുകൊണ്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. പാലക്കാട്ടെ ജനങ്ങളുമായി ഒരു ഡീല്‍ മാത്രമേയുള്ളൂ. അത് വികസനത്തിനായുള്ള ഡീല്‍ ആണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
ആ വീഡിയോ ആരാണ് കൊടുത്തത്? കൊടുത്ത വ്യക്തിയുടെ മുഖം സഹിതം തെളിയിക്കണം. അതിന്റെ ബാധ്യത കേരള പൊലീസിനുണ്ട്. പത്താമത്തെ തെരഞ്ഞെടുപ്പിലാണ് മത്സരിക്കുന്നത്. 9 തവണയും ഇല്ലാത്ത ആരോപണം ഇപ്പോഴുണ്ടായി. എങ്ങനെയാണ് ആര്‍ട്ടിഫിഷ്യല്‍ വീഡിയോ ഉണ്ടായി. ഇതിനു പിന്നില്‍ ഏതു മാധ്യമപ്രവര്‍ത്തകനാണ് പ്രവര്‍ത്തിച്ചത് എന്നും അവര്‍ ചോദിക്കുന്നു.




