തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി 125 പേരെ അറസ്റ്റ് ചെയ്തു. ജൂണ്‍ 19 വ്യാഴാഴ്ച്ച നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിലാണ് അറസ്റ്റ്. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിന് 118 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
പരിശോധനയില്‍ 4.882 കിലോ ഗ്രാം കഞ്ചാവും 0.152 ഗ്രാം എംഡിഎംഎയും 85 കഞ്ചാവ് ബീഡികളും പിടിച്ചെടുത്തു. ലഹരി വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1891 പേരെയാണ് ഇന്നലെ മാത്രം പരിശോധനയ്ക്ക് വിധേയമാക്കിയത്.




