ഓപ്പറേഷൻ കാപ്പ; തൃശ്ശൂരിൽ ഗുണ്ടകൾക്ക് പൂട്ടിട്ട് റൂറൽ പോലീസ്
തൃശ്ശൂർ: ജില്ലയിലെ ഗുണ്ടാ സംഘങ്ങളെയും സാമൂഹ്യവിരുദ്ധരെയും ലക്ഷ്യമിട്ട് തൃശ്ശൂർ റൂറൽ പോലീസ് നടപ്പാക്കിയ ‘ഓപ്പറേഷൻ കാപ്പ’ ശക്തമായി തുടരുന്നു. 2025-ൽ മാത്രം 235 പേർക്കെതിരെ കാപ്പ നിയമപ്രകാരം നടപടി സ്വീകരിച്ചു. ഇതിൽ 80 ഗുണ്ടകളെ കരുതൽ തടങ്കലിലാക്കി ജയിലിലടച്ചപ്പോൾ, 155 പേരെ നാടുകടത്തുകയും നിയന്ത്രണ നടപടികൾ സ്വീകരിക്കുകയും ചെയ്തു. തൃശ്ശൂർ റേഞ്ച് ഡിഐജിയുടെയും ജില്ലാ പോലീസ് മേധാവിയുടെയും നേതൃത്വത്തിൽ നടത്തിയ കർശന നടപടികളാണ് ഫലം കണ്ടത്. ഗുണ്ടകളെ അകറ്റി നിർത്തിയതോടെ ജില്ലയിലെ ആഘോഷ പരിപാടികൾ സമാധാനപരവും സുരക്ഷിതവുമായി […]
Read more