ഓപ്പറേഷൻ നുമ്ഖോർ; സമൂഹമാധ്യമങ്ങൾ വഴി കാർ വിറ്റ ഇടനിലക്കാരൻ പിടിയിൽ
കൊച്ചി: ഭൂട്ടാനിൽ നിന്ന് ആഡംബര വാഹനങ്ങൾ കള്ളക്കടത്തിയ കേസിൽ രാജസ്ഥാൻ സ്വദേശിയായ യുവാവിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ജയ്പൂർ സ്വദേശി യഷ് (23) ആണ് പിടിയിലായത്. കേസിൽ അറസ്റ്റിലാകുന്ന ഏഴാമത്തെ പ്രതിയാണ് ഇയാൾ. സമൂഹമാധ്യമങ്ങൾ വഴി കള്ളക്കടത്ത് വാഹനങ്ങളുടെ വിൽപ്പനയ്ക്ക് ഇടനിലക്കാരനായി പ്രവർത്തിക്കുകയും വ്യാജരേഖകൾ ഉപയോഗിച്ച് സ്വന്തം പേരിൽ രണ്ട് ആഡംബര വാഹനങ്ങൾ രജിസ്റ്റർ ചെയ്യുകയും ചെയ്തതാണ് ഇയാൾക്കെതിരെയുള്ള ആരോപണം. കേസിലെ പ്രധാന പ്രതികളായ ബിശ്വദീപ് ദാസ്, സെയ്ൻ മർവ എന്നിവരുമായി ചേർന്നാണ് യഷ് പ്രവർത്തിച്ചിരുന്നതെന്ന് കസ്റ്റംസ് […]
Read more
