Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: OperationThunder

കാപ്പ കേസ് പ്രതി എംഡിഎംഎയുമായി എക്സൈസ് പിടിയിൽ

തിരുവനന്തപുരം: കാപ്പ കേസ് പ്രതി എംഡിഎംഎയുമായി എക്സൈസ് സംഘത്തിന്റെ പിടിയിൽ. പുള്ളിക്കോണം ആറ്റരികത്ത് വീട്ടിൽ ആർ. രാഹുൽ (32) ആണ് നെടുമങ്ങാട് എക്സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിലായത്. രാഹുലിൽ നിന്ന് 2.523 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി എക്സൈസ് അറിയിച്ചു. ‘ഓപ്പറേഷൻ തണ്ടർ’ന്റെ ഭാഗമായി പനക്കോട്, പുള്ളിക്കോണം മേഖലകളിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. നെടുമങ്ങാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നന്ദു തേജസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ഗിരീഷ്, പ്രേമനാഥൻ, ബിജു, പ്രിവന്റീവ് ഓഫീസർ ഷജീം, […]
Read more

ഈഞ്ചക്കലിൽ 103.3 ഗ്രാം മെത്താംഫിറ്റമിനുമായി രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് എക്സൈസിന്റെ ലഹരിവേട്ട. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഈഞ്ചക്കലിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന 103.3 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി. സംഭവത്തിൽ രണ്ട് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പനവൂർ സ്വദേശി അരവിന്ദ് എസ്. (29), മണമ്പൂർ സ്വദേശി ആകാശ് (30) എന്നിവരാണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ സംശയം തോന്നിയതിനെ തുടർന്ന് സ്കൂട്ടർ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന ലഹരിമരുന്നാണ് പിടികൂടിയതെന്ന് എക്സൈസ് സംഘം അറിയിച്ചു. […]
Read more

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന; നാല് പേര്‍ പിടിയില്‍

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വൻ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവിൽ ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ കടത്തിയ നാലംഗ സംഘത്തെ എക്സൈസ് നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. ഇഞ്ചക്കൽ സ്വദേശി കിരൺ, അക്ഷയ്, കിരണിന്റെ അമ്മ ബീന, കിരണിന്റെ പെൺസുഹൃത്ത് സന്ധ്യ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 125 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. നെയ്യാറ്റിൻകര ആറാലമൂട് ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഘം പിടിയിലായത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ലഹരിക്കടത്ത് പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ കടത്തുന്നതിനിടെയാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix