Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: P Rajeev

പ്രതിപക്ഷത്തിന്റെ സഹകരണം ആഗോള ഉച്ചക്കോടിക്ക് കരുത്തുപകരും: പി രാജീവ്

കൊച്ചി: കേരളാ ഗ്ലോബല്‍ സമ്മിറ്റില്‍ പ്രതിപക്ഷത്തിന്റെ സഹകരണം ഉച്ചക്കോടിക്ക് കരുത്തുപകരുമെന്ന് വ്യവസായവകുപ്പ് മന്ത്രി പി രാജീവ്. ആഗോള നിക്ഷേപ ഉച്ചകോടിയില്‍ വളരെ വലിയ പ്രതീക്ഷയുണ്ടെന്നും പരിപാടിയില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ പങ്കാളിത്തമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഉച്ചക്കോടിയില്‍ മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും മീറ്റിംഗ് ഉണ്ടാകും അതിലൊക്കെ ഉദ്യോഗസ്ഥന്മാരും പങ്കെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് സ്വിച്ച് ഇട്ടാല്‍ നാളെ തന്നെ ഒരു നിക്ഷേപം നമുക്ക് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. നിക്ഷേപം യാഥാര്‍ത്ഥ്യമാക്കാന്‍ സമയമെടുക്കും. അതിന് വേണ്ടി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. പ്രത്യേക […]
Read more

ലേഖനം പി രാജീവിന്റെ കണക്കുകള്‍ വിശ്വസിച്ച്; കോണ്‍ഗ്രസ് കണ്ണുരുട്ടിയപ്പോള്‍ നിലപാട് മാറ്റി ശശി തരൂര്‍

തിരുവനന്തപുരം: ദീ ന്യൂ ഇന്ത്യൻ എക്സ്പ്രസില്‍ വന്ന ലേഖനത്തെ സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം നിലപാട് കടുപ്പിച്ചതോടെ പിണറായി സർക്കാരിനെ പുകഴ്ത്തിയ നിലപാടില്‍ നിന്നും പിന്നേക്കം പോയി ശശി തരൂര്‍ എംപി. എന്റെ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന ലേഖനത്തില്‍ കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നേടിയ വ്യവസായ സാങ്കേതികവിദ്യ പുരോഗതി പരാമര്‍ശിക്കാത്തത് ചിലര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. അത് മനപ്പൂര്‍വമല്ലെന്ന് അദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. കൂടാതെ ആദ്യമായി കേരളത്തിൽ ഗ്ലോബൽ ഇന്‍വെസ്റ്റേഴ്സ് മീറ്റ് നടത്തിയത് ആന്‍റണി സര്‍ക്കാരാണെന്നും ഉമ്മൻചാണ്ടി […]
Read more

പിണറായി സർക്കാരിനെ അഭിനന്ദിച്ച് ശശി തരൂർ എം പി

ന്യൂഡൽഹി : സംസ്ഥാനത്ത് വ്യവസായ രംഗത്ത് മികച്ച മാറ്റങ്ങളാണ് ഉണ്ടായിരുന്നതെന്നും , കേരളം മാറ്റത്തിന്റെ പാതയിലെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ‘ചെയ്ഞ്ചിംഗ് കേരള; ലംബറിങ് ജമ്പോ റ്റു എ ലൈത് ടൈഗര്‍‘ എന്ന പേരില്‍ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് കേരളത്തില്‍ വന്ന മാറ്റങ്ങള്‍ അദേഹം തുറന്നുകാട്ടിയിരിക്കുന്നത്. ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ 28ാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഒന്നാം സ്ഥാനത്തേക്കെത്തിയതിനെയും തരൂര്‍ പ്രശംസിച്ചു . വിദേശരാജ്യങ്ങളിൽ ഒരു ബിസിനസ് തുടങ്ങാന്‍ മൂന്ന് […]
Read more

സജി ചെറിയാന് പിന്തുണ, രാജിവയ്‌ക്കേണ്ടതില്ലെന്ന് സിപിഐഎം

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ട പശ്ചാത്തലത്തില്‍ മന്ത്രി സജി ചെറിയാന്‍ രാജി വയ്‌ക്കേണ്ടതില്ലെന്ന് സിപിഐഎം. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. വിഷയത്തില്‍ പാര്‍ട്ടി സജി ചെറിയാന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ധാര്‍മികത മുന്‍നിര്‍ത്തി ഒരിക്കല്‍ രാജിവെച്ചതാണെന്ന് പാര്‍ട്ടി വിലയിരുത്തി. വിചാരണ വേളയില്‍ തന്റെ ഭാഗം കേട്ടില്ലെന്ന സജി ചെറിയാന്റെ വാദം ശരിയാണെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. മന്ത്രിസ്ഥാനത്ത് ഇരിക്കുന്ന വ്യക്തി ആയതുകൊണ്ട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാണ് കോടതി […]
Read more

നിയമസഭ പിരിച്ചു വിടാന്‍ കാരണം പ്രതിപക്ഷം; പി രാജീവ്

തിരുവനന്തപുരം: നിയമസഭയില്‍ വാക്ക്‌പോരും കയ്യാങ്കളിയും മൂലം സഭ പിരിച്ചുവിട്ടതില്‍ പ്രതികരണവുമായി മന്ത്രിമാര്‍. സഭ പിരിച്ചുവിട്ടതിന് പിന്നാലെ മീഡിയ റൂമില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രിമാര്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ചത്. സഭ ഇന്ന് പിരിച്ചുവിട്ടതിന് കാരണക്കാര്‍ പ്രതിപക്ഷമാണെന്ന് മന്ത്രിമാര്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം സംബന്ധിച്ച് അടിയന്തിര പ്രമേയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സമ്മതിച്ചതോടെ പ്രതിപക്ഷം വെട്ടിലായെന്നും അതിനാലാണ് സഭ പ്രതിപക്ഷം അലങ്കോലപ്പെടുത്തിയതെന്നും മന്ത്രി പി രാജീവ് കുറ്റപ്പെടുത്തി. പ്രതിപക്ഷം ഭീരുക്കളാണെന്നും അടിയന്തിര പ്രമേയം ചര്‍ച്ചയ്ക്ക് എടുത്തപ്പോള്‍ സഭയില്‍ […]
Read more
Advertisement
WhiteswanTV Footer