Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നോക്കുകൂലി സംബന്ധിച്ച നിർമല സീതാരാമന്റെ പ്രസം​ഗത്തെ വിമർശിച്ച് പി. രാജീവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നോക്കുകൂലി സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രസംഗം വസ്തുതയ്ക്ക് നിരക്കാത്തതെന്ന് മന്ത്രി പി. രാജീവ്. നോക്കുകൂലി സംബന്ധിച്ച് തെറ്റായ പ്രവണതകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവയെല്ലാം അവസാനിപ്പിച്ചു. വസ്തുതകള്‍ ഇല്ലാതെ കാര്യങ്ങള്‍ പറഞ്ഞാല്‍ അവരുടെ വിശ്വാസ്യത തകരും. ബിജെപി നേതാക്കളുടെ കമ്യൂണിസ്റ്റ് വിരുദ്ധത കേരള വിരുദ്ധതയായി മാറുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മുകാരാണ് നോക്കുകൂലിക്ക് പിന്നില്‍. കേരളത്തില്‍ ബസില്‍ നിന്നിറങ്ങി ലഗേജുമായി പോകുന്നവര്‍ക്കെതിരെ പോലും നോക്കുകൂലി ചുമത്തും. അങ്ങനെയുള്ള കമ്യൂണിസമാണ് കേരളത്തിലുള്ളത്. ആ കമ്യൂണിസമാണ് കേരളത്തില്‍ വ്യവസായം തകര്‍ത്തതെന്നായിരുന്നു ധനമന്ത്രിയുടെ പ്രസ്താവന. അതേസമയം നിര്‍മ്മല സീതാരാമന്റെ പ്രസ്താവനയ്ക്കതിരെ ഇടത് എംപിമാര്‍ പ്രതിഷേധിക്കും

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix