Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: P Rajeev

പി രാജീവ് എൽഡിഎഫ് കണ്‍വീനര്‍ ആയേക്കും; CPIMല്‍ ആലോചന

തിരുവനന്തപുരം: മുൻ മന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി. രാജീവ് എൽഡിഎഫ് കൺവീനർ ആകാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച് സിപിഐഎമ്മിൽ ആലോചനകൾ നടക്കുന്നതായി വിവരം. നിലവിലെ എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പദവി ഒഴിയാനുള്ള ആഗ്രഹം നേതൃത്വത്തെ അറിയിച്ചതാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. പ്രതിപക്ഷത്തിരിക്കുന്ന എൽഡിഎഫിന് യുവമുഖം നേതൃത്ത്വം നൽകുന്നത് ഗുണകരമാകുമെന്നാണ് പാർട്ടിയിലെ വിലയിരുത്തൽ. അതിന്റെ ഭാഗമായി പി. രാജീവിന്റെ പേര് വീണ്ടും ഉയർന്നുവന്നിട്ടുണ്ട്. മുൻപ് തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കും […]
Read more

‘എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ടെന്ന മുദ്രാവാക്യം ശരിയായില്ല’; പരാജയത്തില്‍ പി രാജീവ്

തിരുവനന്തപുരം: എല്‍ഡിഎഫ് പരാജയത്തില്‍ തുറന്ന് പറച്ചിലുമായി മുന്‍ മന്ത്രി പി രാജീവ്. എല്‍ഡിഎഫ് അല്ലാതെ മാറ്റാരുണ്ടെന്ന മുദ്രാവാക്യം ശരിയായില്ലെന്ന് പി രാജീവ് പറഞ്ഞു. കമ്പ്യൂട്ടറില്‍ ചെയ്യുന്നത് പോലെ ‘Undo’ അടിക്കാന്‍ പറ്റില്ലല്ലോ. ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചെന്നും പി രാജീവ് പറഞ്ഞു. മലപ്പുറം അരീക്കോട് നടന്ന ഇഎംഎസ് സെമിനാറിലായിരുന്നു രാജീവിന്റെ തുറന്ന് പറച്ചില്‍. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട വിഷയത്തില്‍ തെറ്റുപറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശക്തമായ നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ശബരിമല […]
Read more

എറണാകുളത്തെ സിപിഎം മാർച്ചിനെതിരെ നടപടി; പി രാജീവും എം സ്വരാജും അടക്കം പ്രതികൾ

കൊച്ചി: സംസ്ഥാനത്ത് ഇ.ഡി നടത്തിയ റെയ്ഡിനെതിരെ സി.പി.ഐ(എം) നടത്തിയ പ്രതിഷേധ മാർച്ചിനെ തുടർന്ന് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു. പ്രതിഷേധത്തിൽ പങ്കെടുത്ത പ്രമുഖ നേതാക്കൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന ഇരുപതോളം പ്രവർത്തകർക്കെതിരെയാണ് നടപടി. സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ ജില്ലാ സെക്രട്ടറി എസ്. സതീഷ്, കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ്, സംസ്ഥാന കമ്മിറ്റി അംഗം എം. സ്വരാജ്, ജില്ലാ കമ്മിറ്റി അംഗം അഡ്വ. അരുൺ കുമാർ, മുൻ എം.എൽ.എ കെ.എൻ. ഉണ്ണികൃഷ്ണൻ എന്നിവരുടെ […]
Read more

മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കറിനെ നിയമിച്ചതിൽ വിമർശനവുമായി പി രാജീവ്

ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി രത്തൻ ഖേൽക്കർ ഐഎഎസിനെ നിയമിച്ചതിനെതിരെ വിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ പി. രാജീവ് രംഗത്ത്. കേരളത്തിൽ ചീഫ് ഇലക്ട്രൽ ഓഫീസറായിരുന്ന ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയതിൽ കോൺഗ്രസ് കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബംഗാളിൽ ചീഫ് ഇലക്ട്രൽ ഓഫീസറായിരുന്ന വ്യക്തിയെ ചീഫ് സെക്രട്ടറിയാക്കിയതിനെതിരെ രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് കേരളത്തിലെ നിയമനമെന്നും പി. രാജീവ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട സുപ്രധാന സ്ഥാനത്ത് ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെ കൂളിംഗ് […]
Read more

മലയിടം തുരുത്തിലെ പൊലീസ് നടപടി ആരും പ്രതീക്ഷിച്ചില്ല: പി രാജീവ്

എറണാകുളം: മലയിടം തുരുത്തിലെ പൊലീസ് നടപടിയിൽ പ്രതികരവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ്. മുഖ്യമന്ത്രിയുടെ ജില്ലയിൽ ഇത്തരത്തിലൊരു പൊലീസ് നടപടി ആരും പ്രതീക്ഷിച്ചില്ലെന്നാണ് രാജീവിന്റെ പ്രതികരണം. ഇന്നലെയാണ് മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കലിൽ നാട്ടുകാർക്കെതിരെ പൊലീസ് നടപടിയുണ്ടായത്. മലയിടം തുരുത്തിലെ മുഴുവൻ പുറമ്പോക്ക് ഭൂമിയുടെയും സർവേ നടപടി ഇടതുസർക്കാർ തുടങ്ങിയിരുന്നുവെന്നും ആ സർവേ പൂർത്തീകരിച്ച് പട്ടയം നൽകാനുള്ള നടപടി സ്വീകരിക്കുന്നത് വരെ സമരം തുടരുമെന്നും പി രാജീവ് വ്യക്തമാക്കി. വേഗതയുള്ള ഗതാഗത സൗകര്യം വേണം. സിൽവർ […]
Read more

ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട പ്രതിപക്ഷം: മന്ത്രി പി. രാജീവ്

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനത്തിലും സഭയിൽ പ്രതിപക്ഷ പ്രതിഷേധം. ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയം ഉയർത്തി ദേവസ്വം മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സഭ ആരംഭിച്ച് ചോദ്യോത്തര വേളയിലേക്ക് കടന്ന ഉടൻ തന്നെ പ്രതിപക്ഷം നിസ്സഹകരണം പ്രഖ്യാപിക്കുകയായിരുന്നു. ബാനറും പ്ലക്കാർഡും ഉയർത്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പ്രതിപക്ഷ നേതാവിന്റെ അസാന്നിധ്യത്തിൽ കെ. ബാബു എംഎൽഎയാണ് വിഷയം അവതരിപ്പിച്ചത്. ശബരിമല വിഷയത്തിൽ കഴിഞ്ഞ ദിവസം പറഞ്ഞ അതേകാര്യങ്ങൾ ഇന്നും അദ്ദേഹം സഭയിൽ ആവർത്തിച്ചു. തന്ത്രിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയമാണ് കെ. […]
Read more

ശബരിമല സ്വര്‍ണക്കൊള്ള; അറസ്റ്റിൽ ഗൂഢാലോചനയെന്ന തന്ത്രിയുടെ വാദം തള്ളി നിയമമന്ത്രി പി രാജീവ്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രിയായ കണ്ഠർ രാജീവരുടെ അറസ്റ്റിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണം നിയമമന്ത്രി പി. രാജീവ് തള്ളി. എസ്ഐടി അന്വേഷണത്തിന്റെ ഏതൊരു ഘട്ടത്തിലും സർക്കാർ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല യുവതീപ്രവേശന വിഷയത്തിൽ സർക്കാരിനെ എതിർത്തതിന്റെ വൈരാഗ്യമാണ് അറസ്റ്റിന് കാരണമെന്ന് കണ്ഠർ രാജീവർ ജാമ്യാപേക്ഷയിൽ ആരോപിച്ചിരുന്നു. ആചാരങ്ങളെ അട്ടിമറിക്കാനുള്ള നീക്കങ്ങളെ എതിർത്തതിന്റെ പേരിൽ ഭരണകക്ഷിയിലെയും പൊലീസിലെയും ഉന്നതർക്കു വൈരാഗ്യമുണ്ടായിരുന്നുവെന്ന വാദവും ജാമ്യ ഉത്തരവിൽ പരാമർശിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് നിയമമന്ത്രിയുടെ നിലപാട്. സ്വർണക്കൊള്ളക്കേസിൽ നേരിട്ട് […]
Read more

ഭരണഘടന അനുവദിച്ചു നൽകുന്ന ന്യൂനപക്ഷ അവകാശങ്ങളുടെ ഔന്നത്യം കാത്തുസൂക്ഷിക്കാൻ നാം ബാധ്യസ്ഥർ: മന്ത്രി പി. രാജീവ്

തൃശ്ശൂർ: ഭാരതത്തിന്റെ ഭരണഘടന പൗരന്മാർക്ക് അനുവദിച്ചു നൽകുന്ന ന്യൂനപക്ഷ അവകാശങ്ങളുടെ ഔന്നത്യം കാത്തുസൂക്ഷിക്കാൻ സർക്കാരുകളും ജനങ്ങളും ബാധ്യസ്ഥർ ആണെന്ന് കേരളം നിയമ, കയർ, വ്യവസായ വകുപ്പ് മന്ത്രി അഡ്വ. പി . രാജീവ്. ദേശീയ ന്യൂനപക്ഷ അവകാശ ദിനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട രൂപത ക്രിസ്ത്യൻ മൈനോരിറ്റി റൈറ്റ്സ് ഫോറം  സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി രാജീവ്. ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷതവഹിച്ച യോഗത്തിൽ വികാരി ജനറൽ മോൺ. വിൽ‌സൺ ഈരത്തറ, റവ. ഫാ. ജോയ് […]
Read more

നടിയെ ആക്രമിച്ച കേസ്: ഡിജിപിയുമായി കൂടിയാലോചിച്ച് തുടര്‍ നടപടിയെടുക്കും : മന്ത്രി പി രാജീവ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി തൃപ്തികരമല്ലെന്ന് നിയമമന്ത്രി പി രാജിവ്. വിധിക്കെതിരെ ശക്തമായ അപ്പീല്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും പ്രോസിക്യൂഷനും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായും (ഡിജിപി) കൂടിയാലോചിച്ച് ശക്തമായ നിലയില്‍ അപ്പീലുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു. കേസിലെ മുഴുവന്‍ വിധിയും വായിച്ചിട്ടില്ല. എന്നാല്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ അന്നുതന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും മന്ത്രി കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
Read more

ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതൽ കപ്പലുകൾ അടുത്ത തുറമുഖമെന്ന റെക്കോർഡിട്ട് വല്ലാര്‍പ്പാടം ടെര്‍മിനൽ

കൊച്ചി: ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതൽ കപ്പലുകൾ അടുത്ത തുറമുഖമെന്ന റെക്കോർഡിട്ട് വല്ലാര്‍പ്പാടം ടെര്‍മിനൽ. കൊച്ചി ആഗോള ഷിപ്പിങ് റൂട്ടിലെ ഒഴിച്ചുകൂടാനാകാത്ത ഇടമായി മാറുകയാണെന്നും 2024-25 സാമ്പത്തിക വർഷം മാത്രം 8,34,665 ടി ഇ യു കണ്ടെയിനറുകളാണ് വല്ലാർപ്പാടം വഴി കൈമാറ്റം ചെയ്തിരിക്കുന്നതെന്നും മന്ത്രി പി രാജീവ് പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11 ശതമാനം വളർച്ചയാണ് ഡിപി വേൾഡിന് കീഴിലുള്ള വല്ലാർപ്പാടം ടെർമിനലിനുണ്ടായത്. ദക്ഷിണേന്ത്യയില്‍ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ കപ്പലുകള്‍ അടുത്ത തുറമുഖമെന്ന നേട്ടവും വല്ലാര്‍പ്പാടം […]
Read more
Advertisement
WhiteswanTV Footer