Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Pakistan

പാകിസ്താനിൽ വെള്ളപ്പൊക്ക ഭീഷണി; സലാൽ ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറന്ന് ഇന്ത്യ

ശ്രീനഗർ: പാകിസ്താനിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഡാമുകൾ തുറന്നു വിട്ട് ഇന്ത്യ. കശ്മീരിലെ റൈസി ജില്ലയിലെ സലാൽ ഡാമിന്റെ കൂടുതൽ ഷട്ടറുകളാണ് ഇന്ത്യ നിലവിൽ തുറന്നിരിക്കുന്നത്. നേരത്തെ ഉറി ഡാമും ഇന്ത്യ തുറന്നുവിട്ടിരുന്നു. പ്രദേശത്ത് മഴ കനത്തതോടെയാണ് ഇന്ത്യയുടെ ഈ നീക്കം. പാകിസ്താനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. വെള്ളം കുത്തിയൊഴുകിത്തുടങ്ങിയതോടെ പാകിസ്താന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുമോ എന്ന ഭീതി നിലനിൽക്കുന്നുണ്ട്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലും മഴ ശക്തമായിരുന്നു.
Read more

പാകിസ്ഥാനിലേക്കുള്ള വിമാന സർവീസ് നിർത്തിവെച്ച് ഖത്തർ എയർവേസ്

പാകിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് ഖത്തർ എയർവേയ്‌സ്. ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചതിനെ തുടർന്നാണ് വിമാന സർവീസുകൾ നിർത്തിവെച്ചത്. സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്നും എയർലൈൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. റദ്ദാക്കിയ വിമാന സർവീസുകളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് യാത്രക്കാർക്ക് https://qatarairways.com എന്ന വെബ്‌സൈറ്റ് പരിശോധിക്കാമെന്നും 00974 4144 5555 എന്ന നമ്പറിൽ കോൺടാക്റ്റ് സെന്ററിലേക്ക് വിളിക്കാമെന്നും അധികൃതർ അറിയിച്ചു. ഇന്ത്യ നടത്തിയ ആക്രമണങ്ങളെ തുടർന്ന് പാകിസ്ഥാൻ 48 […]
Read more

ആരാണ് മസൂദ് അസർ?; മസൂദ് അസർ എങ്ങനെയാണ് ഇന്ത്യയ്ക്ക് ഭീഷണിയായത്?

പഹൽ​ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പ്രത്യാക്രമണത്തിൽ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന് തിരിച്ചടി. മൂത്ത സഹോദരി അടക്കം 10 കുടുംബാംഗങ്ങള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി മസൂദ് അസര്‍ സ്ഥിരീകരിച്ചു. അസറിന്റെ അടുത്ത അനുയായികളായ നാലുപേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരുടെ സംസ്‌കാരം വൈകീട്ട് നാലിന് ബഹവല്‍പൂരില്‍ നടക്കുമെന്ന് മസൂദ് അസര്‍ വ്യക്തമാക്കി. മസൂദ് അസറിന്‍റെ മൂത്ത സഹോദരിയും ഭര്‍ത്താവും അനന്തരവനും ഭാര്യയും മറ്റൊരു അനന്തരവനും അദ്ദേഹത്തിന്റെ കുടുംബത്തിലെ അഞ്ച് കുട്ടികളും മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു എന്നാണ് […]
Read more

പാക്കിസ്ഥാന് തിരിച്ചടിയുമായി ഇന്ത്യ ; ചെനാബില്‍ വീണ്ടും ജലം തടഞ്ഞു

ന്യൂഡല്‍ഹി: പാകിസ്ഥാന് തിരിച്ചടി തുടര്‍ന്ന് ഇന്ത്യ.ചെനാബ് നദിയിലെ ബഗ്ലിഹര്‍ ഡാമിന്റെ ഷട്ടറുകള്‍ താഴ്ത്തിയതിനു പിന്നാലെ സലാല്‍ അണക്കെട്ടിന്റെ ഷട്ടറുകളും പൂര്‍ണമായി അടച്ചിരിക്കുകയാണിപ്പോള്‍. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സേനാ വിഭാഗങ്ങളുടെ മുന്നൊരുക്കങ്ങളെക്കുറിച്ചു പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു ചര്‍ച്ച നടത്തി. തുടര്‍ച്ചയായ 11ാം ദിവസവും നിയന്ത്രണരേഖയില്‍ പ്രകോപനം തുടര്‍ന്ന പാക്കിസ്ഥാന്‍ ഇന്നലെ എട്ടിടങ്ങളിലാണ് വെടിവയ്പ് നടത്തിയത്. ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കി. കശ്മീരിലെ പൂഞ്ചിലെ വനമേഖലയില്‍ ഭീകരരുടെ ഒളിത്താവളത്തില്‍നിന്ന് സുരക്ഷാസേന സ്‌ഫോടകവസ്തുക്കളും വയര്‍ലെസ് സെറ്റുകളും […]
Read more

തുടര്‍ച്ചയായ 12-ാം ദിനവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍

ശ്രീനഗര്‍: തുടര്‍ച്ചയായ 12-ാം ദിവസവും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍. ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ സൈന്യത്തിന്റെ വെടിവയ്പ്പുണ്ടായി. കുപ്വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാര്‍, നൗഷേര, സുന്ദര്‍ബാനി, അഖ്നൂര്‍ മേഖലകളില്‍ ആണ് വെടിവെപ്പ് ഉണ്ടായത്. അതേസമയം പാകിസ്താന് ഉചിതമായ തിരിച്ചടി നല്‍കിയതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു. മെയ് ആറ് പുലര്‍ച്ചെയും അഞ്ചിന് അര്‍ദ്ധരാത്രിയിലുമായി നിയന്ത്രണരേഖയുടെ സമീപത്ത് പാക് പ്രകോപനമുണ്ടായിയെന്ന് പ്രതിരോധ വക്താവ് അറിയിക്കുകയായിരുന്നു. ജമ്മു കശ്മീരിലെ ഏഴ് അതിര്‍ത്തി ജില്ലകളിലെ […]
Read more

കര-വ്യോമ-നാവിക സേനകൾ തയ്യാർ; ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇന്ത്യ

ശ്രീനഗർ: അതിർത്തികളിൽ സുരക്ഷ ശക്തമാക്കി ഇന്ത്യ. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കര, വ്യോമ, നാവിക സേനകൾ സജ്ജമാണ്. ഏത് അക്രമണത്തെയും പ്രതിരോധിക്കാനും തിരിച്ചടിക്കാനുമാണ് സെെനികരുടെ നീക്കം. ജമ്മു കശ്മീരിലെ ജയിലുകൾക്ക് നേരെയും കഴിഞ്ഞ ദിവസം ഭീകരാക്രമണ ഭീഷണി ഉണ്ടായി. അതേസമയം ഭീകരാക്രമണത്തിന് പിന്നാലെ തിരിച്ചടിക്കാൻ എല്ലാ സേനകൾക്കും സമ്പൂർണ സ്വാതന്ത്ര്യമാണ് സർക്കാർ നൽകിയിട്ടുള്ളത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന യോ​ഗത്തിലാണ് ഇത് സംബന്ധിച്ച അനുവാദം നൽകിത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭീകരാക്രമണത്തിന് പിന്നിലുള്ളവര്‍ക്ക് ചുട്ട മറുപടി […]
Read more

ഇന്ത്യ പണി തുടങ്ങി: ചെനാബ് നദിയിലെ ഡാം ഷട്ടര്‍ താഴ്ത്തി

ന്യൂഡല്‍ഹി: പാകിസ്താനെതിരെ കൂടുതല്‍ നടപടികള്‍ക്കൊരുങ്ങി ഇന്ത്യ. ചെനാബ് നദിയിലെ ബഗ്ലിഹാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി. പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. പാകിസ്താനുമായുള്ള സിന്ധൂനദീജലക്കരാര്‍ മരവിപ്പിച്ചതിന് തുടര്‍ച്ചയായി ഹ്രസ്വ-മധ്യ-ദീര്‍ഘകാല നടപടികള്‍ കൈക്കൊള്ളാനാണ് ഇന്ത്യയുടെ നീക്കം. ഇതില്‍ ഹ്രസ്വകാല നടപടിയുടെ ഭാഗമായാണ് ബഗ്ലിഹാര്‍ അണക്കെട്ടില്‍നിന്ന് പാകിസ്താനിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറയ്ക്കാന്‍ ഷട്ടര്‍ താഴ്ത്തിയത്. ഇന്ത്യയുടെ ഈ നീക്കം പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയെ നേരിട്ട് ബാധിക്കുക. ഇവിടുത്തെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നത് ബഗ്ലിഹാറില്‍നിന്നെത്തുന്ന ജലമാണ്. ഝലം നദിയിലെ കിഷന്‍ഗംഗ അണക്കെട്ടിന്റെ […]
Read more

പാക്കിസ്ഥാനിൽ നിന്നുള്ള കയറ്റ് – ഇറക്കുമതി നിരോധിച്ച് ഇന്ത്യ

പാക്കിസ്ഥാനെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ. പാക്കിസ്ഥാനിൽ നിന്നുള്ള കയറ്റ് – ഇറക്കു മതികൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് വാണിജ്യ വ്യവസായ മന്ത്രാലയം ഇറക്കി. പാക്കിസ്ഥാനിൽനിന്ന് നേരിട്ടും അല്ലാതെയും ഉള്ള കയറ്റ് ഇറക്കുമതികൾക്കാണ് നിരോധനം. ദേശീയ സുരക്ഷയും പൊതു നിയമവും കണക്കിലെടുത്താണ് പാക്കിസ്ഥാനുമായുള്ള വ്യാപാരബന്ധത്തിൽ നിന്നും ഇന്ത്യ പിന്മാറുന്നത്. രണ്ടു മാസത്തേക്ക് ആവശ്യമായ ഭക്ഷണം സംഭരിക്കാൻ പാക് അധീന കശ്മീരിലെ ജനങ്ങൾക്ക് ഉത്തരവ് നൽകി. പാക് അധീന കശ്മീരിലെ പ്രധാനമന്ത്രി ചൗധരി അൻവർ ഉൾ ഹഖ് ആണ് ഉത്തരവ് ഇട്ടത്. […]
Read more

കുരുക്ക് മുറുക്കി ഇന്ത്യ: പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ലോകബാങ്കിനെ സമീപിക്കും

ദില്ലി: പാകിസ്ഥാനെതിരെ ലോകബാങ്കിനെയും അന്താരാഷ്ട്ര നാണ്യ നിധിയെയും സമീപിക്കാനൊരുങ്ങി ഇന്ത്യ. പാകിസ്ഥാനുള്ള ധനസഹായം നിര്‍ത്തണമെന്നും ആവശ്യപ്പെടും. കൂടാതെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിനോട് പാകിസ്ഥാനെ വീണ്ടും ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്താനും ആവശ്യപ്പെടും. അതേസമയം കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കുന്ന ബാലിസ്റ്റിക്ക് മിസൈല്‍ പരീക്ഷണത്തിന് പാകിസ്ഥാന്‍ തയ്യാറെടുക്കുന്നതായി ഇന്ത്യക്ക് സൂചന ലഭിച്ചു. പരീക്ഷണം അടുത്തയാഴ്ച നടക്കുമെന്നാണ് വിവരം. പരീക്ഷണം പ്രകോപനമായി കാണുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അതിനിടെ ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി ലംഘിച്ചു എന്ന പാകിസ്ഥാന്‍ മാധ്യമങ്ങളുടെ […]
Read more

പഹൽഗാമിൽ ആക്രമണത്തിന് പിന്നിലെ ഭീകരർ വനത്തിനുള്ളിലെ ബങ്കറില്‍; തെരച്ചിൽ ശക്തമാക്കി സൈന്യം

ഡൽഹി: പഹൽഗാം ആക്രമണത്തിന് പിന്നിലെ ഭീകരർ വനത്തിനുള്ളിലെ ബങ്കറിലെന്ന് സൂചന. പ്രദേശത്തെ മനുഷ്യസാന്നിധ്യം കണ്ടെത്തുന്നതിനായി ഡ്രോൺ പരിശോധന രാത്രിയിൽ നടത്തിയിരുന്നു. എന്നാൽ മനുഷ്യസാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് ഭീകരർ വനത്തിനുള്ളിലെ ബംഗറിൽ ഒളിച്ചിരിക്കുന്നു എന്ന സംശയം സൈന്യത്തിന് ഉണ്ടായത്. ഭീകരരെ കണ്ടെത്തനായി തെക്കൻ കാശ്മീരിലെ വനമേഖലയിൽ സൈന്യത്തിന്റെ പരിശോധന തുടരുകയാണ് ബങ്കറിനുള്ളില്‍ ആവശ്യമായ ഭക്ഷണം മുൻകൂട്ടി കരുതിയിരുന്നു എന്ന സംശയവും സെെന്യം പ്രകടിപ്പിച്ചു. അനന്ത്നാഗ് മേഖല കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടക്കുന്നത്. ഭീകരരുടെ ആയുധങ്ങൾ വനമേഖലയിൽ ഉപേക്ഷിച്ചോ എന്നത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix