യാത്ര ദുരിതപൂർണമാകും; പാലരുവി എക്സ്പ്രസിൽ രണ്ട് കോച്ചുകൾ വെട്ടി
തൃശൂർ: പുതിയ അധ്യയന വർഷം ആരംഭിച്ച് വിദ്യാർഥികളുടെയും ജോലിക്കാരുടെയും യാത്ര തിരക്ക് വർധിക്കുന്നതിനിടെ പാലരുവി എക്സ്പ്രസിലെ കോച്ചുകളുടെ എണ്ണം വീണ്ടും കുറച്ചു. 18 കോച്ചുകളുണ്ടായിരുന്ന ട്രെയിൻ 16 കോച്ചുകളാക്കി ചുരുക്കിയതോടെ യാത്രക്കാർ കടുത്ത പ്രതിഷേധത്തിലാണ്. പാലക്കാട് ജങ്ഷൻ മുതൽ തൂത്തുക്കുടി വരെ സർവീസ് നടത്തുന്ന പാലരുവി എക്സ്പ്രസിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നവരിൽ ഭൂരിഭാഗവും സ്ഥിരയാത്രക്കാരാണ്. പ്രത്യേകിച്ച് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ട്രെയിൻ പുറപ്പെടുന്ന പാലക്കാട് സ്റ്റേഷനിൽ നിന്നുതന്നെ സീറ്റുകൾ നിറയുന്ന സാഹചര്യമാണ്. വൈകിട്ട് 4.05ന് പാലക്കാട് […]
Read more

