നീരൊഴുക്ക് കുറഞ്ഞു; പാലരുവി വെള്ളച്ചാട്ടം താത്‌കാലികമായി അടച്ചു
കൊല്ലം: കൊല്ലം ജില്ലയിലെ ആര്യങ്കാവ് പാലരുവി വെള്ളച്ചാട്ടം നീരൊഴുക്ക് കുറഞ്ഞതിനെത്തുടർന്ന് താത്കാലികമായി അടച്ചു.ചൊവ്വാഴ്ചമുതൽ സഞ്ചാരികളെ വെള്ളച്ചാട്ടത്തിലേക്ക് അനുവദിക്കില്ല. കിഴക്കൻമേഖലയിൽ വേനൽമഴ പെയ്തങ്കിലും വെള്ളച്ചാട്ടത്തിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ കുറഞ്ഞതാണ് തിരിച്ചടിയായത്. ഇതോടെ വെള്ളച്ചാട്ടത്തിന് തൊട്ടുതാഴെനിന്നുപോലും സഞ്ചാരികൾക്ക് കുളിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇത് സഞ്ചാരികളുടെ എന്നതിൽ കുറവ് വരുത്തി. ജലപാതത്തിലെ അറ്റകുറ്റപ്പണികൾ മഴക്കാലത്തിനുമുൻപ് പൂർത്തിയാക്കാനും ഇടവേള നൽകേണ്ടതുണ്ട്. എല്ലാവർഷവും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ജലപാത അടച്ചിടാറുണ്ടെങ്കിലും ഇത്തവണ സീസൺ നീണ്ടുപോകുകയായിരുന്നു. മഴക്കാലമായാൽ വീണ്ടും സഞ്ചാരികളെ പ്രവേശിപ്പിച്ച് തുടങ്ങും.
Read more