Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Paliyekkara Toll

പാലിയേക്കരയിലെ ടോള്‍ പിരിവ്: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി സുപ്രീംകോടതിയില്‍ ഹര്‍ജി

തൃശ്ശൂര്‍: പാലിയേക്കരയില്‍ ടോള്‍ പിരിക്കാന്‍ അനുവാദം നല്‍കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ഗതാഗതം ഇതുവരെ സുഗമമാക്കിയിട്ടില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം. ഗതാഗതം സുഗമമാക്കാതെ ടോള്‍ പിരിക്കാന്‍ പാടില്ലെന്നാണ് സുപ്രീംകോടതി ഉത്തരവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ് ടോള്‍ പിരിക്കാന്‍ അനുമതി നല്‍കിയത്. 71 ദിവസത്തെ വിലക്കിന് ശേഷം ഒക്ടോബര്‍ 17നാണ് പാലിയേക്കരയില്‍ ടോള്‍ പിരിവ് പുനരാരംഭിച്ചത്. ഓഗസ്റ്റ് ആറിനാണ് ടോള്‍ വിലക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയത്. ഇടപ്പള്ളി മണ്ണുത്തി ദേശീയപാത നിര്‍മാണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ […]
Read more

പാലിയേക്കരയിൽ ഉപാധികളോടെ ടോൾ പിരിക്കാം; കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും

തൃശ്ശൂര്‍: പാലിയേക്കര ടോൾ പിരിവില്‍ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. ഉപാധികളോടെ ടോൾ പിരിക്കാം എന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോടതി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പുതുക്കിയ ടോൾ നിരക്ക് ഈടാക്കാൻ പാടില്ല എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും. എന്നാല്‍ ടോൾ പുനസ്ഥാപിക്കാനുള്ള ഹൈക്കോടതിയുടെ തീരുമാനത്തിൽ പൂർണ്ണ തൃപ്തിയില്ല എന്ന് ഹർജിക്കാർ പ്രതികരിച്ചു. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് രണ്ട് മാസം മുമ്പാണ് പാലിയേക്കരയിലെ ടോൾ പിരിവ് കോടതി താൽക്കാലികമായി തടഞ്ഞത്. ടോൾ പിരിവ് പുനരാരംഭിക്കാൻ ദേശീയ പാത അതോറിറ്റി […]
Read more

പാലിയേക്കരയിൽ ടോള്‍ വിലക്ക് തുടരും

തൃശൂർ: പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും. ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പൂർണമായും പരിഹരിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ വെള്ളിയാഴ്ച്ച വീണ്ടും വിധിപറയും. കളക്ടറോട് നേരിട്ട് പരിശോധിക്കാനും നിര്‍ദേശിച്ചു. അമ്പലൂർ, മുരുങ്ങൂർ മേഖലകളിൽ ട്രാഫിക് ബ്ലോക്ക്‌ ഇപ്പോഴുമുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു. 60 കിലോമീറ്റര്‍ ടോള്‍ പിരിക്കുന്ന ദൂരത്തിൽ മൂന്നോ നാലോ ഇടങ്ങളിൽ മാത്രമാണ് പ്രശ്നമെന്നാണ് എജി ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ, എവിടെയൊക്കെയാണ് പ്രശ്നമെന്ന് കോടതി കളക്ടറോട് ചോദിച്ചു. അഞ്ചു കിലോമീറ്റര്‍ ദൂരത്തിലാണ് പ്രശ്നമെന്ന് കളക്ടര്‍ […]
Read more

പാലിയേക്കര ടോൾ വിലക്ക് തുടരും; ഹർജ്ജി ഹൈകോടതി ചൊവ്വാഴ്ച്ച പരിഗണിക്കും

തൃശ്ശൂര്‍: പാലിയേക്കര ടോള്‍ വിലക്ക് വീണ്ടും തുടരും.ടോള്‍ പുനരാരംഭിക്കണമെന്ന ദേശീയ പാത അതോറിറ്റിയുടെ ആവശ്യം കോടതി ഇന്ന് തള്ളിയതോടെയാണ് നിലവിലുള്ള വിലക്ക് തുടരാന്‍ ഉത്തരവായത്. കഴിഞ്ഞ തവണ കളക്ടര്‍ സമര്‍പ്പിച്ച റിപോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു ടോള്‍ പിരിവ് നീട്ടിവച്ചത്. ടോള്‍ നിരക്ക് വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ട് മുന്‍പ് കോടതിയോട് നല്‍കിയ വിശദീകരണങ്ങളില്‍ അസന്തോഷം പ്രകടിപ്പിച്ച കോടതി, ടോള്‍ നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടും റോഡിന്റെ നിലവാരത്തെ കുറിച്ചും കേന്ദ്ര സര്‍ക്കാരിനെയും ദേശീയ പാത അതോറിറ്റിയെയും വിശദീകരണം തേടിയിരുന്നു. റോഡിന്റെ ദയനീയാവസ്ഥയും തുടര്‍തും […]
Read more

പാലിയേക്കര ടോൾ നിരോധനം വീണ്ടും നീട്ടി ഹൈക്കോടതി

കൊച്ചി: മണ്ണുത്തി – ഇടപ്പള്ളി ദേശീയപാതയിലെ (NH 544) പാലിയേക്കര ടോൾ പിരിവ് നിലവിൽ തുടരുന്ന നിരോധനം വെള്ളിയാഴ്‌ചവരെ വീണ്ടും നീട്ടി ഹൈകോടതി. ഇതിനകം നിരവധി തവണ നീട്ടി നൽകിയിരിക്കുന്ന ടോൾ സ്റ്റേ, പ്രശ്‌നപരിഹാര നടപടികൾക്കായുള്ള കാത്തിരിക്കലാണ് തുടരുന്നത്. ടോൾ പിരിവ് സംബന്ധിച്ച അന്തിമ തീരുമാനം വെള്ളിയാഴ്ച നടക്കുന്ന കോടതി പരിഗണനയിൽ ഉണ്ടാകുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 6-നാണ് ഹൈക്കോടതി ടോൾ പിരിവ് തടഞ്ഞത്. അടിപ്പാത നിർമാണം സംബന്ധിച്ച് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ […]
Read more

പാലിയേക്കര ടോൾ വിലക്ക് തുടരും

കൊച്ചി: പാലിയേക്കരയിൽ നിർബന്ധമായ അറ്റകുറ്റപ്പണികൾ പൂർത്തിയാകാതെ ടോൾ പിരിവ് പുനഃരാരംഭിക്കരുതെന്നു ഹൈക്കോടതി. ടോൾ പിരിവിന് അനുമതി നൽകണമെന്ന ആവശ്യവുമായുള്ള ഹർജിയിൽ ഇടക്കാല ഉത്തരവായാണ് കോടതി ടോൾ പിരിവിനുള്ള അനുമതി താത്കാലികമായി നിഷേധിച്ചത്. ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. മുരിങ്ങൂരിൽ സർവീസ് റോഡിൽ മണ്ണിടിഞ്ഞത് സംബന്ധിച്ച റിപ്പോർട്ടും സുരക്ഷാ ഭീഷണിയും കോടതി ഗൗരവത്തോടെ പരിഗണിച്ചു.മുരിങ്ങൂരിലെ സ്ഥിതി പൂർണമായും വിലയിരുത്തിയിട്ടില്ല. സമാന അപകടസാധ്യത മറ്റ് ഭാഗങ്ങളിലും നിലനിൽക്കുന്നുവെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. അടിപ്പാത നിർമാണം […]
Read more

ഹൈകോടതി തുണച്ചു; കോളടിച്ചത് കെഎസ്ആർടിസിക്ക്

കൊച്ചി: പാലിയേക്കരയിൽ ടോൾ പിരിവ് ഹൈക്കോടതി വിലക്കിയത് ശരിക്കും ലാഭമായത്ത് കെഎസ്ആർടിസിക്ക്. പ്രതിദിനം എണ്ണൂറോളം ബസുകളാണ് പാലിയേക്കര വഴി ഇപ്പോൾ കടന്നുപോകുന്നത്. ഈ ബസുകൾ ടോൾ കൊടുക്കാതെ കടന്നുപോയതിനെ തുടർന്ന് കെഎസ്ആർടിസിയുടെ ലാഭം 90 ലക്ഷത്തിനടുത്ത് എത്തിയിരിക്കുകയാണ്. പാലിയേക്കരയിൽ കെഎസ്ആർടിസി പ്രതിമാസം നിശ്ചിതമായ തുകയാണ് ടോൾ നിരക്കായി നൽകിയിരിക്കുന്നത്. ഒരു മാസം 1050 രൂപയായിരുന്നു ആദ്യം നൽകിയതെങ്കിൽ അടുത്തിടെ കുത്തനെ ഉയർത്തിയിരുന്നു. നിലവിൽ ഒരു ബസിന് ഒരു മാസം കടന്നുപോകണമെങ്കിൽ 7310 രൂപയാണ് നൽകേണ്ടത്. 50 ദിവസങ്ങളായി […]
Read more

പാലിയേക്കര ടോൾ പിരിവ് ഇന്നു മുതൽ പുനരാരംഭിച്ചേക്കും

കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെ തുടർന്ന് ഒന്നര മാസമായി നിർത്തിവച്ചിരുന്ന പാലിയേക്കര ടോൾ പിരിവ് ഇന്ന് മുതൽ വീണ്ടും ആരംഭിച്ചേക്കുമെന്ന് അധികൃതർ അറിയിച്ചു. ഹൈക്കോടതിയുടെ സമീപകാല വിധിയിലാണ് ടോൾ പിരിവിന് അനുമതി നൽകിയതെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ടോൾ പിരിവുമായി ബന്ധപ്പെട്ട് കണ്ട പ്രാധാന്യമുള്ള ചില ഉപാധികൾ പാലിക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നുവെന്നും തിങ്കളാഴ്ച മുതൽ ടോൾ പിരിക്കാൻ അനുമതി നൽകാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പുതിയ ടോൾ നിരക്കുകൾ ഏർപ്പെടുത്തുമോ എന്നത് ഹൈക്കോടതിയുടെ അന്തിമ ഉത്തരവിനു ശേഷമേ വ്യക്തമാകൂ. ടോൾ നിരക്ക് […]
Read more

പാലിയേക്കരയിലെ ടോൾ വിലക്ക് തുടരും

തൃശൂർ: പാലിയേക്കരയിലെ ടോൾ വിലക്ക് തടഞ്ഞ നടപടി തുടരും. ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കും പ്രശ്നങ്ങളും പരിഹരിച്ചുവെന്ന കാര്യം മുൻനിർത്തി ഇന്നലെ ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ തുടർപരിശോധന ആവശ്യമാണെന്നാണ് ഹൈക്കോടതി നിലപാട്. പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്നും സുഗമമായ ഗതാഗതം നടക്കുന്നുണ്ടെന്നുമാണ് എൻ എച്ച് എ ഐ കോടതിയിൽ വ്യക്തമാക്കിയത്. എന്നാൽ ദേശീയപാതയിലെ സർവീസ് റോഡുകൾ മോശമാണെന്നും വെള്ളക്കെട്ടിനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നും ഹർജിക്കാർ പറഞ്ഞു. ദേശീയപാത നിർമ്മാണത്തിൽ അപാകതകൾ ചൂണ്ടിക്കാണിച്ച് ഹർജിക്കാർ തൃശ്ശൂർ ജില്ലാ കളക്ടർക്ക് പരാതി […]
Read more

പാലിയേക്കരയില്‍ ടോള്‍ പിരിവ് തടഞ്ഞ ഉത്തരവ് തുടരും: ഹൈക്കോടതി

കൊച്ചി: പാലിയേക്കരയില്‍ ടോള്‍ പിരിവ് തടഞ്ഞ ഉത്തരവ് തുടരുമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. കളക്ടറുടെ വിശദീകരണം കേട്ട ശേഷമായിരിക്കും തുടർ നടപടികൾ ഉണ്ടാവുക. ഹർജി നാളെ കോടതി വീണ്ടും പരിഗണിക്കും. പാലിയേക്കരയിലെ ടോള്‍ പിരിവ് ഇന്നു വരെയാണ് ഹൈക്കോടതി തടഞ്ഞിരുന്നത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നുവെന്ന് എന്‍എച്ച്എഐ വ്യക്തമാക്കി. പലയിടത്തും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി എന്നും എന്‍എച്ച്എഐ പറയുന്നു. എന്നാല്‍, അണ്ടര്‍ പാസ് നിര്‍മാണം നടക്കുന്ന സ്ഥലത്ത് അപകടം പതിവ് എന്ന് പോലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കി. പിന്നാലെയാണ് […]
Read more
Advertisement
WhiteswanTV Footer