Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാലിയേക്കര ടോൾ നിരോധനം വീണ്ടും നീട്ടി ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മണ്ണുത്തി – ഇടപ്പള്ളി ദേശീയപാതയിലെ (NH 544) പാലിയേക്കര ടോൾ പിരിവ് നിലവിൽ തുടരുന്ന നിരോധനം വെള്ളിയാഴ്‌ചവരെ വീണ്ടും നീട്ടി ഹൈകോടതി. ഇതിനകം നിരവധി തവണ നീട്ടി നൽകിയിരിക്കുന്ന ടോൾ സ്റ്റേ, പ്രശ്‌നപരിഹാര നടപടികൾക്കായുള്ള കാത്തിരിക്കലാണ് തുടരുന്നത്. ടോൾ പിരിവ് സംബന്ധിച്ച അന്തിമ തീരുമാനം വെള്ളിയാഴ്ച നടക്കുന്ന കോടതി പരിഗണനയിൽ ഉണ്ടാകുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 6-നാണ് ഹൈക്കോടതി ടോൾ പിരിവ് തടഞ്ഞത്. അടിപ്പാത നിർമാണം സംബന്ധിച്ച് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) നിർബന്ധമായും സ്വീകരിക്കേണ്ട നടപടികൾ അനുഷ്ഠിക്കാത്തതിനെതിരെ രംഗത്തുവന്നതോടെയാണ് ഈ ഇടപെടൽ ഉണ്ടായത്. പ്രദേശവാസികൾ നേരിടുന്ന ഗതാഗതക്കുരുക്കും അപകടസാധ്യതയും പരിഗണിച്ചായിരുന്നു ആദ്യ ഉത്തരവ്. വാണിയമ്പാറ മുതൽ ചിറങ്ങര വരെയുള്ള ഏഴിടങ്ങളിൽ ബദൽ മാർഗങ്ങളൊരുക്കാതെയാണ് അടിപ്പാത നിർമ്മാണം ആരംഭിച്ചത്. ഇതോടെ, അതിവേഗ ഗതാഗതം തടസപ്പെടുകയും, അപകടങ്ങൾ പതിവാകുകയും ചെയ്തു. അതിനാൽ പൊതുപ്രവർത്തകരും നാട്ടുകാരും കോടതിയെ സമീപിച്ചപ്പോഴാണ് ടോൾ പിരിവ് നിർത്തിവെച്ചത്. NHAI ഈ സ്റ്റേ ഉത്തരവിനെതിരായി സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും, ഹൈക്കോടതിയുടെ ഉത്തരവിന് സുപ്രീം കോടതി പിന്തുണ നൽകിയിരുന്നു.

സെപ്റ്റംബർ മാസത്തിൽ ടോൾ പിരിവ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് NHAI വീണ്ടും ഹൈക്കോടതിയെ സമീപിച്ചെങ്കിലും, തൃശ്ശൂർ കളക്ടർ അർജുൻ പാണ്ഡ്യൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്റ്റേ തുടരുമെന്ന് കോടതി അറിയിച്ചു. മേൽനോട്ട സമിതിയുടെ റിപ്പോർട്ടിൽ സുരക്ഷാ ഭീഷണികളും ഗതാഗതക്കുരുക്കും ഇപ്പോഴും തുടരുകയാണെന്ന് വ്യക്തമാക്കിയതോടെയാണ് ഹൈക്കോടതി വീണ്ടും ടോൾ പിരിവ് തടഞ്ഞത്.

Recent News

Advertisement
WhiteswanTV Footer