Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മോഹന്‍ലാലിനുള്ള ആദരം; ചെലവിന് സര്‍ക്കാര്‍ അനുവദിച്ചത് 2.84 കോടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം ലഭിച്ച മോഹന്‍ലാലിനെ ആദരിക്കാനായി സര്‍ക്കാര്‍ സംഘടിപ്പിച്ച ‘മലയാളം വാനോളം ലാല്‍സലാം’ എന്ന പരിപാടിക്കായി അനുവദിച്ചത് രണ്ടുകോടി 84 ലക്ഷംരൂപ. സാംസ്‌കാരിക വകുപ്പാണ് തുക അനുവദിച്ചത്. സാംസ്‌കാരിക വകുപ്പിന്റെ യുവകലാകാരന്മാര്‍ക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ് ഹെഡില്‍നിന്ന് ഒരു കോടി രൂപയും കെഎസ്എഫ്ഡിസി, ചലച്ചിത്ര അക്കാദമി എന്നിവര്‍ 50 ലക്ഷം രൂപ വീതവും അനുവദിച്ചാണ് രണ്ടുകോടി രൂപ നല്‍കിയത്. 84 ലക്ഷം രൂപ പ്രത്യേകമായി അനുവദിച്ചു.

സാംസ്‌കാരിക വകുപ്പ് ഡയറക്ടറേറ്റ്, ചലച്ചിത്ര വികസന കോര്‍പറേഷന്‍, ചലച്ചിത്ര അക്കാദമി, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഒക്ടോബര്‍ നാലിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍വെച്ചായിരുന്നു ‘മലയാളം വാനോളം ലാല്‍സലാം’ സംഘടിപ്പിച്ചത്. ചടങ്ങില്‍ രാഷ്ട്രീയ- സിനിമ രംഗത്തുനിന്നുള്ള നിരവധിപ്പേര്‍ പങ്കെടുത്തു.

Greeshma Celine Benny

Advertisement
WhiteswanTV Footer