Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

88,000 കടന്ന് സ്വർണ്ണവില; ഇന്ന് വർധിച്ചത് 1000 രൂപ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ വർദ്ധനവ് . ഇന്ന് ഒരു പവന് സ്വർണത്തിന് 1000 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ പവന് വില ₹88,560 ആയി ഉയർന്നു. ഗ്രാമിന് ₹125 വർദ്ധിച്ച് ഇന്നത്തെ വില ₹11,070 ആയി. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്കാണിത്. വെള്ളിയുടെ ഇന്നത്തെ വിലയും വർദ്ധിച്ചു – ഗ്രാമിന് ₹166യും കിലോഗ്രാമിന് ₹1,66,000 രൂപയുമാണ് വില.

സ്വർണവിലയിൽ ഉണ്ടായ ഈ കുതിച്ചുയരലിന് പ്രധാന കാരണം ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളാണെന്ന് വിദഗ്ദ്ധർ പറയുന്നു. അമേരിക്കയിൽ സർക്കാർ അടച്ചുപൂട്ടൽ അനിശ്ചിതമായി നീളുന്നത്, ഡോളറിന്റെ മൂല്യം തകരുന്നത്, യുഎസ് ബോണ്ടുകളിൽ നിന്ന് നിക്ഷേപകർ പിന്മാറുന്നത് തുടങ്ങിയ ഘടകങ്ങൾ സ്വർണത്തിന് കരുത്തായി. ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിൽ ഇന്ത്യ മുൻനിരയിലാണ്. ഓരോ വർഷവും ടൺ കണക്കിന് സ്വർണം ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് മൂലം, ആഗോള വിപണിയിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങളും ആഭ്യന്തര വിലയിൽ നേരിട്ടുള്ള സ്വാധിനം ചെലുത്തുന്നു. വില ഉയർന്നാലും താഴെയായാലും, സ്വർണം ഇന്ത്യക്കാർക്ക് ഒരിക്കലും മങ്ങാത്ത സുരക്ഷിത നിക്ഷേപവുമാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix