Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Paliyekkara Toll

പാലിയേക്കരയില്‍ ടോള്‍ പിരിവ് നീട്ടിയ വിധി തുടരും

കൊച്ചി: പാലിയേക്കരയില്‍ ടോള്‍ പിരിവ് നീളും. ദേശീയപാത അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ടോള്‍ തടഞ്ഞ നടപടി സെപ്റ്റംബര്‍ 9 വരെ തുടരും. പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ആയിട്ടില്ലെന്ന് മോണിറ്ററിങ് കമ്മിറ്റി വിലയിരുത്തി. റോഡ് നിര്‍മാണം മന്ദഗതിയിലാണെന്നും സര്‍വീസ് റോഡുകള്‍ പൂര്‍ണമായും നവീകരിച്ചിട്ടില്ലെന്നും മോണിറ്ററിങ് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കി. ഗതാഗതക്കുരുക്ക് പൂര്‍ണ്ണമായി നീങ്ങുന്നസാഹചര്യത്തില്‍ നിലവിലെ ഉത്തരവ് മാറ്റാന്‍ കക്ഷികള്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. തുടര്‍ന്നാണ് ദേശീയപാത അതോറിറ്റി ഹൈക്കോടതിയെ സമീപിച്ചത്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് ഗതാഗതം […]
Read more

മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയില്‍ അറ്റകുറ്റപ്പണി ആരംഭിച്ചു

കൊച്ചി: സുപ്രീംകോടതിയില്‍ നിന്ന് ഉള്‍പ്പെടെ കടുത്ത വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയില്‍ അറ്റകുറ്റപ്പണി ആരംഭിച്ചു. പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവെച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയും ശരി വച്ചതിന് പിന്നാലെയാണ് നടപടി. ചാലക്കുടി പേരാമ്പ്രയിലാണ് സര്‍വീസ് റോഡിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചത്.അപ്രോച്ച് റോഡുകള്‍ ഇരുഭാഗവും ടാര്‍ ചെയ്ത് സുഗമമായ രീതിയില്‍ യാത്ര സൗകര്യം ഒരുക്കുക എന്നതാണ് കരാര്‍ കമ്പനി ലക്ഷ്യം വെക്കുന്നത്. പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞതിനെതിരായ അപ്പീല്‍ സുപ്രിംകോടതി ഇന്നലെ തള്ളിയിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ […]
Read more

പാലിയേക്കരയിലെ ടോൾ പിരിവ് ഹൈക്കോടതി ഒരു മാസത്തേക്ക് തടഞ്ഞു

ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് പാലിയേക്കരയിലെ ടോൾ വിരിവ് ഹൈക്കോടതി തടഞ്ഞു. നാലാഴ്ചത്തെക്കാണ് ടോള്‍ പിരിവ് തടഞ്ഞത്. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റേതാണ് ഉത്തരവ്. ഗതാഗതക്കുരുക്ക് പരിഹരിക്കാതെ ടോൾവിരിവ് നടത്തരുത് എന്നായിരുന്നു ഹര്‍ജിക്കാരന്‍റെ ആവശ്യം. ഇടക്കാല ഉത്തരവാണ് പുറപ്പെടുവിച്ചത്. നാലാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും. മൂന്നാഴ്ച കൊണ്ട് നിർമ്മാണം പൂർത്തിയാക്കാം എന്നാണ് എൻഎച്ച് എഐ അറിയിച്ചിരുന്നത്. ടോള്‍ പിരിവ് തടഞ്ഞത് സാധാരണക്കാരന്‍റെ വിജയം എന്ന് ഹര്‍ജിക്കാരന്‍ ഷാജി കോടങ്കണ്ടത്തിൽ പ്രതികരിച്ചു.
Read more
Advertisement
WhiteswanTV Footer