ശബ്ദരേഖ വിവാദം: പാലോട് രവിക്ക് ക്ലീന്‍ ചിറ്റ് നൽകി അച്ചടക്ക സമിതി
തിരുവനന്തപുരം: ഫോൺസംഭാഷണ വിവാദത്തിൽ തിരുവനന്തപുരം മുൻ ഡിസിസി പ്രസിഡന്റ് പാലോട് രവി കുറ്റക്കാരനല്ലെന്ന് അച്ചടക്ക സമിതി റിപ്പോർട്ട്. പാലോട് രവിക്കെതിരെ കൂടുതൽ നടപടികൾ ഉണ്ടാകില്ലെന്നും വേണ്ടവിധത്തിൽ പ്രവർത്തിച്ചില്ലെങ്കിൽ ഉണ്ടായേക്കാവുന്ന കാര്യങ്ങൾ മാത്രമാണ് പറഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു. പൊതുയോഗത്തിലോ പൊതുഇടത്തോ അല്ല രവി സംസാരിച്ചതെന്നും ശബ്ദരേഖ പ്രചരിപ്പിച്ച വാമനപുരം ബ്ലോക്ക് മുൻ ജനറൽ സെക്രട്ടറി എ. ജലീലിനെതിരെ നടപടി തുടരണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. മൂന്ന് മാസം മുൻപ്, വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എ. ജലീലുമായി അന്ന് […]
Read more