Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശബരിമലയിൽ വെർച്വൽ ക്യൂയും സ്പോട് ബുക്കിങ്ങും നിർബന്ധം; ബുക്കിങ് ഇല്ലാതെയും ഭക്തരെത്തുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ അല്ലെങ്കിൽ സ്പോട് ബുക്കിങ് നിർബന്ധമാണെങ്കിലും ബുക്കിങ് ഇല്ലാതെയും തീർഥാടകർ സന്നിധാനത്തേക്ക് എത്തുന്നുണ്ട്. നിലയ്ക്കൽ–പമ്പ പാത വഴി പ്രതിദിനം 60,000 പേർക്കാണ് വെർച്വൽ ക്യൂ സൗകര്യം അനുവദിച്ചിരിക്കുന്നത്. എരുമേലി കാനനപാത, വണ്ടിപ്പെരിയാർ–സത്രം പാത എന്നിവ വഴി 3,000 പേർക്ക് വീതവും ഓൺലൈൻ ടിക്കറ്റ് ലഭിക്കും. ബുക്ക് ചെയ്ത സമയത്ത് തന്നെ തീർഥാടകർ എത്തണമെന്നാണ് കർശന നിർദേശം.

നിലയ്ക്കലിൽ പ്രതിദിനം 10,000 പേർക്കാണ് സ്പോട് ബുക്കിങ് അനുവദിച്ചിരിക്കുന്നത്. എരുമേലിയിലും വണ്ടിപ്പെരിയാർ സത്രത്തിലും 2,000 പേർക്ക് വീതം സ്പോട് ബുക്കിങ് സൗകര്യമുണ്ട്. ഇതിനായി ആധാർ കാർഡോ അതിന്റെ പകർപ്പോ ഹാജരാക്കണം. നിലവിലെ സാഹചര്യത്തിൽ സ്പോട് ബുക്കിങ്ങിനെത്തുന്ന എല്ലാവർക്കും ദർശനത്തിന് അവസരം നൽകുന്നുണ്ട്. അതേസമയം, വെർച്വൽ ക്യൂ ബുക്ക് ചെയ്തവരിൽ എല്ലാവരും ദർശനത്തിനെത്തുന്നില്ല. ഈ മാസം 30 വരെയുള്ള വെർച്വൽ ക്യൂ ബുക്കിങ് ഇതിനോടകം പൂർത്തിയായിട്ടുണ്ട്.

രാവിലെ 10.30 വരെയാണ് സ്പോട് ബുക്കിങ് കൗണ്ടറുകളുടെ പ്രവർത്തനം. സ്പോട് ബുക്കിങ് ലഭിക്കാത്തവർക്ക് നിലയ്ക്കലിലോ മറ്റ് ഇടങ്ങളിലോ തങ്ങേണ്ടിവരും. തുടർന്ന് അടുത്ത ദിവസം സ്പോട് ബുക്കിങ് നേടി മലകയറാം.

ശബരിമലയിൽ ഇന്നത്തെ പൂജാ സമയക്രമം

  • രാവിലെ 3.00 – നടതുറക്കൽ
  • രാവിലെ 3.30 മുതൽ 11.00 വരെ – അഭിഷേകം
  • ഉച്ചയ്ക്ക് 12.00 – കളഭാഭിഷേകം
  • ഉച്ചയ്ക്ക് 12.30 – ഉച്ചപൂജ
  • ഉച്ചയ്ക്ക് 1.00 – നട അടയ്ക്കൽ
  • വൈകിട്ട് 3.00 – വീണ്ടും നടതുറക്കൽ
  • വൈകിട്ട് 7.00 – പുഷ്പാഭിഷേകം
  • രാത്രി 10.50 – ഹരിവരാസനം
  • രാത്രി 11.00 – നട അടയ്ക്കൽ

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix