പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം;യുവതി മൊഴിമാറ്റി
കോഴിക്കോട്:പന്തീരാങ്കാവ് പീഡനക്കേസിലെ പരാതിക്കാരി കേസില്‍ മൊഴിമാറ്റം നടത്തി.സ്ത്രീധന പീഡനമടക്കമുള്ള ആരോപണങ്ങള്‍ തള്ളിയാണ് യുവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്.പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയാകാം മൊഴിമാറ്റിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.അതിനാല്‍ ഇതൊന്നും കേസിനെ ബാധിക്കില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു.രക്ഷിതാക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് രാഹുലിനെതിരെ മൊഴി നല്‍കിയതെന്ന് യുവതി പറയുമ്പോള്‍ മകളെ ഭീഷണിപ്പെടുത്തിയാണ് മൊഴിമാറ്റിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. താന്‍ പറഞ്ഞതെല്ലാം കള്ളമാണെന്നും പ്രതിയായ രാഹുല്‍ നിരപരാധിയാണെന്നുമായിരുന്നു യുവതി യൂട്യൂബ് വീഡിയോയിലൂടെ വെളിപ്പെടുത്തിയത്.എന്നാല്‍ ഇത് അന്വേഷണത്തെ ബാധിക്കില്ലെന്നും ആരോപണം ഭീഷണിപ്പെടുത്തിയോ പ്രതിഫലം നല്‍കിയോ ആകാമെന്നുമാണ് പൊലീസ് […]
Read more