Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: passed away

സിനിമാ നിര്‍മ്മാതാവ് അരോമ മണി നിര്യാതനായി

തിരുവനന്തപുരം:പ്രമുഖ സിനിമാ നിര്‍മ്മാതാവും സംവിധയാകനുമായ അരോമ മണി (65) നിര്യാതനായി.നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവായിരുന്നു അരോമ മണി.അരോമ, സുനിത പ്രൊഡക്ഷന്‍സ് എന്നീ നിര്‍മ്മാണ കമ്പനികളുടെ ഉടമയായിരുന്നു. മലയാളത്തിലും തമിഴിലുമായി 62 സിനിമകള്‍ നിര്‍മ്മിച്ചു. 10 ചിത്രങ്ങളുടെ സംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്. ധീരസമീരെ യമുനാ തീരെ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.അരോമ നിര്‍മ്മിച്ച്1985 ല്‍ പുറത്തിറങ്ങിയ തിങ്കളാഴ്ച നല്ല ദിവസം,1986 ല്‍ പുറത്തിറങ്ങിയ ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്നീ ചിത്രങ്ങള്‍ ദേശീയ പുരസ്‌കാരത്തിന് അര്‍ഹമായി.കള്ളിയങ്കാട്ട് […]
Read more

സംവിധായകൻ വേണു​ഗോപാൽ അന്തരിച്ചു

ആലപ്പുഴ:ചലച്ചിത്ര സംവിധായകന്‍ വേണു ഗോപന്‍ (67) അന്തരിച്ചു. ചേര്‍ത്തല കടക്കരപ്പള്ളിയിലെ വീട്ടിലായിരുന്നു അന്ത്യം. കുസൃതി കുറുപ്പ്, ഷാര്‍ജ ടു ഷാര്‍ജ, ചൂണ്ട, സ്വര്‍ണം, തുടങ്ങിയ സിനിമകളുടെ സംവിധായകനായിരുന്നു.പദ്മരാജന്റെ കരിയിലക്കാറ്റുപോലെ എന്ന സിനിമയുടെ സഹസംവിധായകനായാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ (1986), നൊമ്പരത്തി പൂവ് (1987), ഇന്നലെ (1989), സീസണ്‍ (1989), ഞാന്‍ ഗന്ധര്‍വ്വന്‍ എന്നിങ്ങനെ നിരവധി സിനിമകളില്‍ അദ്ദേഹം സഹസംവിധായകനായി പ്രവര്‍ത്തിച്ചു.1998-ല്‍ ജയറാമും മീനയും പ്രധാന കഥാപാത്രങ്ങളായ കുസൃതിക്കുറുപ്പിലൂടെയാണ് അദ്ദേഹം സംവിധായകനായി […]
Read more

സര്‍ക്കസ് കഥകളുടെ എഴുത്തുകാരന്‍ ശ്രീധരന്‍ ചമ്പാട് നിര്യാതനായി

കണ്ണൂര്‍:മലയാളി വായനക്കാരെ സര്‍ക്കസിലേക്ക് എത്തിച്ച എഴുത്തുകാരന്‍ ശ്രീധരന്‍ നമ്പാട് (86) നിര്യാതനായി. പാട്യം പത്തായക്കുന്നിലായിരുന്നു അന്ത്യം.സര്‍ക്കസില്‍ ട്രപ്പീസ് കളിക്കാരനായാണ് ശ്രീധരന്‍ ചമ്പാടിന്റെ ജീവിതം ആരംഭിക്കുന്നത്.ഒരു പക്ഷേ സര്‍ക്കസ് തമ്പുകളിലിരുന്ന് സാഹിത്യ രചന നടത്തിയ അപൂര്‍വ്വ മലയാള സാഹിത്യകാരനാണ് ശ്രീധരന്‍ ചമ്പാട്.സര്‍ക്കസ് പ്രമേയമായുള്ള സിനിമകളുടെ തിരക്കഥാ രചനയില്‍ സഹായിയാണ് എഴുത്തിന്റെ ലോകത്തേക്ക് എത്തുന്നത്.സിനിമയില്‍ അഭിനേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.നോവല്‍, ജീവചരിത്രം, ലേഖനങ്ങള്‍ തുടങ്ങിയ  20 ല്‍ പരം  പുസ്തകങ്ങളും നൂറിലധികം കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.പത്രപ്രവര്‍ത്തനരംഗത്തും ശ്രീധരന്‍ ചമ്പാട് പ്രവര്‍ത്തിച്ചിരുന്നു. 1937-ല്‍ തലശ്ശേരിക്കടുത്ത ചമ്പാട് […]
Read more

തോപ്പില്‍ ഭാസിയുടെ സഹോദരി ഭാര്‍ഗവിയമ്മ അന്തരിച്ചു

വള്ളികുന്നം:തോപ്പില്‍ ഭാസിയുടെ സഹോദരിയും സി.പി.ഐ നേതാവ് തോപ്പില്‍ ഗോപാലകൃഷ്ണന്റെ അമ്മയുമായ വള്ളികുന്നം ചെറുനിക്കല്‍ ഭാര്‍ഗവിയമ്മ അന്തരിച്ചു.98 വയസ്സായിരുന്നു.പരേതരായ തോപ്പില്‍ പരമേശ്വരന്‍ പിള്ളയുടെയും നാണിക്കുട്ടി അമ്മയുടെയും മകളാണ്. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പില്‍ നടക്കും. ഭര്‍ത്താവ്:പരേതനായ ശങ്കരപ്പിള്ള,മക്കള്‍: വിജയലക്ഷ്മി, പരേതരായ തോപ്പില്‍ ഗോപാലകൃഷ്ണന്‍,സരസ്വതി,രാമചന്ദ്രന്‍ പിള്ള,വിജയകുമാര്‍.മരുമക്കള്‍: പരേതനായ എസ്.മോഹനചന്ദ്രന്‍ പിള്ള,കെ.ഉഷ,എല്‍.സിന്ധു,എ.മാല.മറ്റു സഹോദരങ്ങള്‍: തോപ്പില്‍ കൃഷ്ണപിള്ള, മാധവന്‍ പിള്ള.
Read more

നടന്‍ പ്രദീപ് കെ വിജയന്‍ അന്തരിച്ചു

തമിഴ് ചലച്ചിത്ര നടന്‍ പ്രദീപ് കെ വിജയന്‍ അന്തരിച്ചു.45 വയസ്സായിരുന്നു.ചെന്നൈ പലവാക്കത്തുള്ള വീട്ടില്‍ പ്രദീപിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്.പലവാക്കത്തുള്ള വീട്ടില്‍ ഒറ്റയ്ക്കായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. ഇന്നലെ മുതല്‍ സുഹൃത്തുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. തുടര്‍ന്ന് വിവരം ഇന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. നിരവധി തവണ ബെല്‍ അടിച്ചിട്ടും തുറക്കാത്തതിനെത്തുടര്‍ന്ന് വാതില്‍ പൊളിച്ചാണ് പൊലീസ് വീടിനുള്ളിലേക്ക് പ്രവേശിച്ചത്. കുളിമുറിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലയ്ക്ക് പരിക്ക് ഉണ്ടായിരുന്നു. മരണം രണ്ട് ദിവസം മുന്‍പ് സംഭവിച്ചതാണെന്നാണ് കരുതപ്പെടുന്നത്. […]
Read more

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സിബി കാട്ടാമ്പിളളി അന്തരിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സിബി കാട്ടാമ്പിളളി അന്തരിച്ചു.63 വയസ്സായിരുന്നു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.നാല് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹത്തിന് മലയാള മനോരമയില്‍ 38 വര്‍ഷത്തെ പത്രപ്രവര്‍ത്തന പരിചയമുണ്ട്.തിരുവനന്തപുരം പ്രസ്‌ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം ഡയറക്ടറായും മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്റായും സേവനമനുഷ്ഠിച്ചിരുന്നു.കേരള രാഷ്ട്രീയത്തിലും സാമൂഹ്യ ജീവിതത്തിലും കോളിളക്കമുണ്ടാക്കിയ, ഇടുക്കി ജില്ലയിലെ തങ്കമണിയില്‍ പോലീസ് നടത്തിയ അതിക്രമങ്ങള്‍ പുറം ലോകത്തെ അറിയിച്ചത് സിബി കാട്ടാമ്പള്ളിയുടെ’സ്‌കൂപ്പ്’ ആണ്. തങ്കമണിയിലെ പൊലീസ് അതിക്രമം തുറന്നുകാട്ടിയതിന് പി. യു. സി. എല്‍ അദ്ദേഹത്തെ […]
Read more

മുൻ ഫുട്ബോൾ താരം ടി കെ ചാത്തുണ്ണി അന്തരിച്ചു

കൊച്ചി:ഫുട്ബാൾ കളിക്കാരനായും പരിശീലകനായും അരനൂറ്റാണ്ടിലേറെ നിറഞ്ഞാടിയ ടി കെ ചാത്തുണ്ണി അന്തരിച്ചു.ഇന്ന് രാവിലെ 7.45നായിരുന്നു അന്ത്യം.കറുകുറ്റി അഡ്ലക്സ് അപ്പോളോ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ക്യാൻസർ ബാധിതനായി അദ്ദേഹം ചികിത്സയിലായിരുന്നു. ഇന്നലെ രോഗം മൂർച്ചിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഇന്ത്യന്‍ ഫുട്ബോളിന്റെ മുന്‍നിരപ്പടയാളികളായി മാറിയ പലരും ചാത്തുണ്ണിയുടെ കീഴിലാണ് പന്ത് തട്ടി വളര്‍ന്നത്. ഐഎം വിജയന്‍ മുതല്‍ ഗോവയുടെ ബ്രൂണോ കുട്ടീഞ്ഞോ വരെ നീണ്ടു പോകുന്നു ആ ലിസ്റ്റ്. പട്ടാള ടീമായ ഇഎഇ […]
Read more

ചെലവൂര്‍ വേണു അന്തരിച്ചു

കോഴിക്കോട്:കേരളത്തിലെ രണ്ടാമത്തെ ഫിലിം സൊസൈറ്റിയായ അശ്വിനി ഫിലിം സൊസൈറ്റി സ്ഥാപകനും, ചലച്ചിത്ര നിരൂപകനും, മാധ്യമ പ്രവര്‍ത്തകനുമായ ചെലവൂര്‍ വേണു അന്തരിച്ചു. 78 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ച് കാലമായി ചികിത്സയിലായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഉമ്മ എന്ന സിനിമക്ക് ചെലവൂര്‍ വേണു എഴുതിയ നിരുപണം ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു.പ്രശസ്ത സംവിധായകന്‍ ജോണ്‍ എബ്രഹാമിന്റെ ജീവിതം ആസ്പദമാക്കി പ്രശസ്ത സിനിമ നിരൂപകന്‍ പ്രേംചന്ദ് സംവിധാനം ചെയ്ത ജോണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
Read more

ബിജെപി കാലടി മണ്ഡലം സെക്രട്ടറി സലീഷ് ചെമ്മണ്ടൂര്‍ അന്തരിച്ചു

ബിജെപി കാലടി മണ്ഡലം സെക്രട്ടറിയും എന്‍എസ്എസ് നേതാവുമായ സലീഷ് ചെമ്മണ്ടൂര്‍ നിര്യാതനായി.41വയസ്സായിരുന്നു.ഹൃദയാഘാതമാണ് മരണ കാരണം.കാലടിയിലെ സാംസ്‌ക്കാരിക സാമൂഹ്യ സേവന രംഗത്തെ പ്രമുഖ വ്യക്തിത്വമായിരുന്നു സലീഷ്.കാലടി മഹാശിവരാത്രി,പുത്തന്‍കാവ് മകരച്ചൊവ്വ മഹോത്സ സമിതി,തോട്ടകം എന്‍ എസ് എസ് കരയോഗം സമിതി തുടങ്ങി നിരവധി സംഘടനനകളുടെ നേത്യസ്ഥാനത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.ബിജെപിയുടെ കരുത്തനായ പോരാളിയും,പൊതു പ്രവര്‍ത്തകനുമായ ഇദ്ദേഹം സംസ്ഥാന തലത്തിലെ ശക്തമായ സാനിന്ധ്യമായിരുന്നു. മോദിയാവാന്‍ ഞാനില്ല;വിശദീകരണവുമായി നടന്‍ സത്യരാജ് ബിജെപിയുടെ എല്ലാ സമരമുഖങ്ങളിലും നിറഞ്ഞ് നില്‍ക്കുന്ന വ്യക്തിയായിരുന്നു സലീഷ്.അങ്കമാലി കാലാടി മേഖലയിലെ പൊതു പ്രവര്‍ത്തനത്തില്‍ […]
Read more

ബിജെപി കാലടി മണ്ഡലം സെക്രട്ടറി സലീഷ് ചെമ്മണ്ടൂര്‍ അന്തരിച്ചു

ബിജെപി കാലടി മണ്ഡലം സെക്രട്ടറിയും എന്‍എസ്എസ് നേതാവുമായ സലീഷ് ചെമ്മണ്ടൂര്‍ നിര്യാതനായി.41വയസ്സായിരുന്നു.ഹൃദയാഘാതമാണ് മരണ കാരണം.കാലടിയിലെ സാംസ്‌ക്കാരിക സാമൂഹ്യ സേവന രംഗത്തെ പ്രമുഖ വ്യക്തിത്വമായിരുന്നു സലീഷ്.കാലടി മഹാശിവരാത്രി,പുത്തന്‍കാവ് മകരച്ചൊവ്വ മഹോത്സ സമിതി,തോട്ടകം എന്‍ എസ് എസ് കരയോഗം സമിതി തുടങ്ങി നിരവധി സംഘടനനകളുടെ നേത്യസ്ഥാനത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.ബിജെപിയുടെ കരുത്തനായ പോരാളിയും,പൊതു പ്രവര്‍ത്തകനുമായ ഇദ്ദേഹം സംസ്ഥാന തലത്തിലെ ശക്തമായ സാനിന്ധ്യമായിരുന്നു. മോദിയാവാന്‍ ഞാനില്ല;വിശദീകരണവുമായി നടന്‍ സത്യരാജ് ബിജെപിയുടെ എല്ലാ സമരമുഖങ്ങളിലും നിറഞ്ഞ് നില്‍ക്കുന്ന വ്യക്തിയായിരുന്നു സലീഷ്.അങ്കമാലി കാലാടി മേഖലയിലെ പൊതു പ്രവര്‍ത്തനത്തില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer