സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: passed away

രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എം കെ ചന്ദ്രശേഖര്‍ അന്തരിച്ചു

ബംഗളൂരു: ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയര്‍ കമ്മഡോര്‍ മാങ്ങാട്ടില്‍ കാരക്കാട് ചന്ദ്രശേഖര്‍ (92) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1954ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ ജോലിയില്‍ പ്രവേശിച്ച എം കെ ചന്ദ്രശേഖര്‍ എയര്‍ കമ്മഡോറായി 1986 ല്‍ വിരമിച്ചു. വ്യോമ സേനയില്‍ 11000 മണിക്കൂറിലധികം വിമാനം പറപ്പിച്ച വൈമാനികനാണ് അദ്ദേഹം. വിശിഷ്ട സേവാ മെഡല്‍ അടക്കം നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. രാജേഷ് പൈലറ്റ് അടക്കമുള്ള പ്രമുഖരുടെ പരിശീലകനുമായിരുന്നു. തൃശ്ശൂര്‍ ദേശമംഗലം […]
Read more

ഖത്തറിലെ പ്രമുഖ മലയാളി വ്യവസായി ഹൈ​ദ​ർ ഹാ​ജി​ അന്തരിച്ചു

ദോ​ഹ: ഖ​ത്ത​റി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളിയും വ്യവസായിയുമായ പി.പി.ഹൈദർ ഹാജി (90) ദോഹയിൽ അന്തരിച്ചു. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ഖബറട്ടം ഖത്തറില്‍ നടത്തി. 1962ൽ ​ക​പ്പ​ൽ വ​ഴി ഖ​ത്ത​റി​ൽ എ​ത്തി​യ ആ​ദ്യ​കാ​ല ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ളാ​ണ് ഹൈസൺ ഹൈദര്‍ ഹാജി ആദ്യകാല വ്യാപാര പ്രമുഖനും വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്ഥാപകനുമായിരുന്നു അദ്ദേഹം. ഖ​ത്ത​റി​ലെ ആ​ദ്യ​ത്തെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ഒ​ന്നാ​യ ഫാ​മി​ലി ഫു​ഡ്‌ സെ​ന്‍ററിന്‍റെ സ്ഥാ​പ​ക​നാ​ണ്‌. ഖ​ത്ത​റി​ലെ പ്ര​ഥ​മ ഇ​ന്ത്യ​ൻ സ്കൂ​ളാ​യ എം.​ഇ.​എ​സി​ന്റെ […]
Read more

വിപ്ലവനായകന് അന്ത്യാഭിവാദ്യം; ഒരുനോക്ക് കാണാന്‍ ആയിരങ്ങള്‍

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് വിട നൽകാൻ കേരളം. തിരുവനന്തപുരത്തെ വസതിയിൽ നിന്ന് വിഎസിന്റെ മൃതദേഹം സെക്രട്ടറിയേറ്റ് ദർബാർ ഹാളിലെത്തിച്ചു. ഉച്ചയ്ക്ക് രണ്ട് മണി വരെ ഇവിടെ പൊതുദർശനം തുടരും. പ്രിയ നേതാവിനെ ഒരുനോക്ക് കാണാൻ തലസ്ഥാനത്തേക്ക് ജനപ്രവാഹമാണ്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം നേതാക്കളും ദർബാർ ഹാളിലെത്തിയിട്ടുണ്ട്. പുന്നപ്ര വയലാർ സമരസേനാനികളുടെ ഓർമകൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ വൈകിട്ട് മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. വിഎസിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ […]
Read more

വി എസ് അച്യുതാനന്ദന്‌റെ വിയോഗത്തിൽ അനുശോചിച്ച് കെ കെ രമ

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്‌റെ വിയോഗത്തിൽ അനുശോചിച്ച് ആർഎംപി നേതാവും എംഎൽഎയുമായ കെ കെ രമ. പ്രാണനില്‍ ഇരുട്ട് പടര്‍ന്നപ്പോഴും, നിസ്സഹായയായി നിന്ന വേളയില്‍ ആശ്വാസത്തിന്റെ കൈത്താങ്ങായിരുന്ന നേതാവാണ് വി എസ് അച്യുതാനന്ദന്‍ എന്ന് കെ കെ രമ അനുശോചിച്ചു. തന്‌റെ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അനുശോചനം രേഖപ്പെടുത്തയത്. ഫേസ്ബുക്ക് കുറിപ്പിന്‌റെ പൂര്‍ണരൂപം പ്രാണനില്‍ പടര്‍ന്ന ഇരുട്ടില്‍,നിസ്സഹായയായി നിന്ന വേളയില്‍ ആശ്വാസത്തിന്റെകരസ്പര്‍ശമായിരുന്നപ്രിയ സഖാവ്….അന്ത്യാഭിവാദ്യങ്ങള്‍….
Read more

കേരളത്തിലേയും ഇന്ത്യയിലേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത നേതാവ്: എം വി ഗോവിന്ദൻ

തിരുവനന്തപുരം: വി എസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിലേയും ഇന്ത്യയിലേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത വി എസ് വിട്ടു പിരിഞ്ഞുവെന്ന് സംസ്ഥാന സെക്രട്ടറി അനുശോചിച്ചു. പാർട്ടി പതാകകൾ താഴ്ത്തിക്കെട്ടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നിർദേശം നൽകി. എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് മൃതദേഹം കൊണ്ടുപോകാനാണ് തീരുമാനം. ഇന്ന് രാത്രി അവിടെ പൊതുദര്‍ശനമുണ്ടാവും. നാളെ ഒൻപത് മണിക്ക് ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം നടക്കും. ഉച്ചയ്ക്ക് ശേഷം […]
Read more

വി എസിന്റെ വേര്‍പാട് തീരാനഷ്ടം: ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വേര്‍പാടിൽ അനുശോചിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. വിഎസിൻ്റെ വേർപ്പാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും തീരാനഷ്ടമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. രോഗശയ്യയിലായിരുന്ന സാഹചര്യത്തില്‍ പോലും പ്രധാനപ്പെട്ട വിഷയങ്ങളില്‍ പ്രതികരിച്ചും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചും അദ്ദേഹം സമൂഹത്തിന് മുന്നിലുണ്ടായിരുന്നു. പാര്‍ട്ടിയേയും മുന്നണിയേയും നയിക്കുന്നതില്‍ വി എസ് വഹിച്ച പങ്ക് നിര്‍ണായകമാണെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
Read more

വിപ്ലവ സൂര്യന് വിട; മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അന്തരിച്ചു

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാന്ദൻ അന്തരിച്ചു. 101 വയസ്സായിരുന്നു. രക്തസമ്മർദ്ദത്തിൽ വ്യതിയാനമുണ്ടായതോടെയാണ് വി എസിന്‍റെ ആരോഗ്യനില ഗുരതരമായത്. പട്ടം എസ് യു ടി ആശുപത്രിയിൽ ചികിത്സയിലിരുന്ന വിഎസിനെ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് പരിചരിച്ചിരുന്നത്. വിഎസിന്‍റെ ആരോഗ്യാവസ്ഥ മോശമായെന്നറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ആശുപത്രിയിൽ എത്തിയിരുന്നു. വിഎസിൻ്റെ മൃതദേഹം ഇന്ന് രാത്രി വീട്ടിൽ പൊതുദർശനത്തിന് വെക്കും. നാളെ രാവിലെ ദർബാർ ഹാളിലും […]
Read more

ഉറങ്ങുന്ന രാജകുമാരൻ ഇനി ഓർമ; അൽ വലീദ് ബിൻ ഖാലിദ് തലാൽ മരണത്തിന് കീഴടങ്ങി

20 വർഷത്തെ പ്രാർത്ഥനകളുടെയും, പ്രത്യാശയുടെയും കാത്തിരിപ്പ് ബാക്കിയാക്കിക്കൊണ്ട് സൗദിയിലെ ഉറങ്ങുന്ന രാജകുമാരൻ അന്തരിച്ചു. 2005ൽ യുകെയിലെ സൈനിക കോളേജിൽ പഠിക്കുന്ന സമയത്ത് ഒരു വാഹനാപകടത്തിലാണ് അൽ വലീദ് ബിൻ ഖാലിദ് തലാലിൻ്റെ തലച്ചോറിന് ക്ഷതമേൽക്കുകയും കോമയിലാവുകയും ചെയ്തത്. ആ അവസ്ഥയിൽ നിന്നും ഖാലിദ് തിരികെ വരില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. ലൈഫ് സപ്പോർട്ടിലായിരുന്നു അൽ വലീദിൻ്റെ ജീവൻ നിലനിർത്തിയിരുന്നത്. ഇത് മാറ്റിയാൽ മരണം സംഭവിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും തന്റെ മകനെ അങ്ങനെ മരണത്തിന് വിട്ടുകൊടുക്കാൻ അന്ന് ഖാലിദിന്റെ പിതാവ് […]
Read more

കൽദായ സഭയുടെ ആർച്ച്ബിഷപ്പ് ഡോ. മാർ അപ്രേം അന്തരിച്ചു

കൽദായ സഭയുടെ ആർച്ച്ബിഷപ്പ് ഡോ. മാർ അപ്രേം അന്തരിച്ചു. 85 വയസ്സായിരുന്നു. അരനൂറ്റാണ്ടിലേറെ സഭയെ നയിച്ച ഇടയനാണ് അന്തരിച്ചത്. കൽദായ സുറിയാനി സഭയുടെ ഇന്ത്യയിലെ മെത്രാപ്പൊലീത്തയായി ഏറെക്കാലം ഡോ. മാർ അപ്രേം സേവനമനുഷ്ഠിച്ചു. നിലവിൽ പദവി ഒഴിഞ്ഞ ശേഷം വിശ്രമത്തിലായിരുന്നു. 1968ൽ ബാഗ്‌ദാദിൽ വെച്ചാണ് അദ്ദേഹം ചുമതലയേറ്റെടുക്കുന്നത്. ഇരുപത്തിയെട്ടാം വയസിലാണ് മാർ അപ്രേം മെത്രാപ്പൊലീത്തയായത്. തൃശൂർ ആയിരുന്നു സഭയുടെ ആസ്ഥാനം. പൊതുസമൂഹത്തിൽ ഏറെ സ്വീകാര്യതയുണ്ടായിരുന്ന ഇടയൻ കൂടിയായിരുന്നു മാർ അപ്രേം. സഭയുടെ പ്രധാനപ്പെട്ട ബിഷപ്പുമാരും മറ്റും എത്തിയതിന് […]
Read more

നടി ഷെഫാലി ജെരിവാലയുടെ മരണം: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

മുംബൈ: ബോളിവുഡ് നടി ഷെഫാലി ജെരിവാലയുടെ മരണത്തില്‍ കേസെടുത്ത് പൊലീസ്. നടിയുടേത് അസ്വാഭാവിക മരണമാണെന്നും മരണ കാരണം ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് മുംബൈ പോലീസ് മാധ്യമങ്ങളോട് വ്യക്തമാക്കി. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ജൂൺ 27-ന് വെള്ളിയാഴ്ച രാത്രി മുംബൈയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഷെഫാലിയുടെ ഭർത്താവ് പരാഗ് ത്യാഗിയും ചിലരും ചേര്‍ന്നാണ് നടിയെ ആശുപത്രിയിൽ എത്തിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് പൊലീസ് വ്യക്തമാക്കി.
Read more

Recent News

Advertisement