Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: passed away

പരിശീലനത്തിനിടെ അപകടം; പവർലിഫ്റ്റിങ്ങ് താരത്തിന് ദാരുണാന്ത്യം

ജയ്പൂര്‍: പരിശീലനത്തിനിടെ പവര്‍ലിഫ്റ്റിങ്ങ് താരത്തിന് ദാരുണാന്ത്യം. ജൂനിയര്‍ ദേശീയ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ യാഷ്തിക ആചാര്യ (17)യാണ് ജിമ്മിലെ പരിശീലനത്തിനിടെ മരിച്ചത്. രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയിലാണ് സംഭവം. 270 കിലോഗ്രാം ഭാരമുള്ള ബാര്‍ബെല്‍ ആചാര്യയുടെ കഴുത്തില്‍ വീഴുകയായിരുന്നു. ജിമ്മില്‍ പരിശീലകന്റെ സഹായത്തോടെ ഭാരമുയര്‍ത്തുന്നതിനിടെയാണ് ബാര്‍ബെല്‍ വീണ് താരത്തിന്റെ കഴുത്തൊടിഞ്ഞത്. അപകടം നടന്ന ഉടന്‍ യാഷ്തിക ആചാര്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അപകടത്തില്‍ പരിശീലകനും നിസാര പരിക്കേറ്റിട്ടുണ്ട്. കുടുംബം പരാതി നല്‍കാത്തതിനാല്‍ സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്നും എസ്എച്ച്ഒ അറിയിച്ചു. […]
Read more

പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു

പാലക്കാട്: പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലൂര്‍ ബാലന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അരങ്ങാട്ടുവീട്ടില്‍ ബാലകൃഷ്ണന്‍ എന്നാണ് യഥാര്‍ത്ഥപേര്. പച്ചഷര്‍ട്ടും പച്ചലുങ്കിയും തലയില്‍ പച്ചക്കെട്ടുമായിരുന്നു കല്ലൂര്‍ ബാലന്റെ സ്ഥിരമായുളള വേഷം. പാലക്കാട്ഒറ്റപ്പാലം പാതയില്‍ മാങ്കുറുശിയില്‍ നിന്ന് നാലുകിലോമീറ്റര്‍ ദൂരെ കല്ലൂര്‍മുച്ചേരിയിലാണ് അരങ്ങാട്ടുവീട്ടില്‍ ബാലകൃഷ്ണന്‍ എന്ന കല്ലൂര്‍ ബാലന്റെ വീട്. പത്താം ക്ലാസുവരെയാണ് ബാലകൃഷ്ണന്‍ പഠിച്ചത്. പിന്നീട് അച്ഛനെ കള്ളുകച്ചവടത്തില്‍ സഹായിക്കാനിറങ്ങി. ശ്രീ നാരായണഗുരുവിന്റെ തത്വങ്ങളില്‍ വിശ്വസിച്ച് തുടങ്ങിയപ്പോള്‍ കള്ള് കച്ചവടത്തില്‍ നിന്നുമാറി. […]
Read more

കാഞ്ഞിരമിറ്റം സെൻ്റ് ഇഗ്നേഷ്യസ് സ്കൂൾ റിട്ടേർഡ് അധ്യാപിക തങ്കമ്മ ടീച്ചർ അന്തരിച്ചു

ആമ്പല്ലൂർ സെൻ്റ്. ഫ്രാൻസീസ് അസീസി പള്ളി ഇടവകാഗം മൊയ്റ്റി പറമ്പിൽ പരേതനായ ദേവസ്സി മാഷിൻ്റെ ഭാര്യ തങ്കമ്മ ടീച്ചർ (73) അന്തരിച്ചു. കാഞ്ഞിരമിറ്റം സെൻ്റ് ഇഗ്നേഷ്യസ് സ്കൂൾ റിട്ടേർഡ് അധ്യാപികയാണ്. ശനിയാഴ്ച (8 – 2 2025) വൈകിട്ട് 3.30 ന് ആമ്പല്ലൂർ പള്ളിയിൽ വെച്ചാണ് സംസ്കാര ചടങ്ങുകൾ നടക്കുക. മക്കൾ – ഡോ.ദീപ്തി ജോയ്, പോണ്ടിച്ചേരി, അഡ്വ. അരുൺ ജോർജ്ജ് D ( മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ) മരുമക്കൾ: ഡോ. ജോയ് പോണ്ടിച്ചേരി, ഹണി […]
Read more

മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ നവീൻ ചൗള അന്തരിച്ചു

മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ നവീൻ ചൗള അന്തരിച്ചു. എഴുപത്തിഒമ്പത് വയസായിരുന്നു. ഇന്ന് ഡൽഹിയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. 2005 മുതൽ 2009 വരെ തിരഞ്ഞെടുപ്പു കമ്മിഷണറായും 2009 ഏപ്രിൽ മുതൽ 2010 ജൂലൈ വരെ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറായും നവീൻ ചൗള പ്രവർത്തിച്ചു .മസ്തിഷ്ക ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ചൗള ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. അരുണാചൽ പ്രദേശ്-ഗോവ-മിസോറാം, യൂണിയൻ ടെറിട്ടറി കേഡറിലെ 1969-ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായി വിരമിച്ച അദ്ദേഹം 2005 മെയ് 16-ന് തിരഞ്ഞെടുപ്പ് കമ്മീഷണറായി […]
Read more

അഡ്വ എം പി കൃഷ്ണന്‍ നായര്‍ നിര്യാതനായി

കൊച്ചി: ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ എം പി കൃഷ്ണന്‍ നായര്‍ (85) നിര്യാതനായി. നായര്‍ ആന്റ് നായര്‍ അസോസിയേറ്റസ് എന്ന ലോ ഫേമിന്റെ ഉടമയായിരുന്നു. സംസ്‌കാരം ഞായറാഴ്ച നടക്കും. കോട്ടയം കോതനല്ലൂരില്‍ ധവളഗിരി ബംഗ്ലാവില്‍ മഞ്ഞപ്പാട്ട് പത്മനാഭപിള്ളിയുടേയും മാധവിയമ്മയുടേയും എട്ടാമത്തെ മകനാണ്. ജബല്‍പൂരിലായിരുന്നു അഭിഭാഷകജീവിതം ആരംഭിച്ചത്.   1977 മുതല്‍ കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തു കൊണ്ടിരിക്കയാണ്. സുപ്രിംകോടതിയിലും പ്രാക്ടീസ് ചെയ്തിട്ടുണ്ട്. സംസ്ഥാന നോട്ടറി അഡ്വക്കറ്റ്‌സ് അസോസിയേഷന്റെ സ്ഥാപക അധ്യക്ഷനാണ്. ലാര്‍ക്, ലീഫ്, പി സി […]
Read more

ഹോളിവുഡ് സംവിധായകന്‍ ഡേവിഡ് ലിഞ്ച് അന്തരിച്ചു

വാഷിങ്ടണ്‍: പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ ഡേവിഡ് ലിഞ്ച് (78) അന്തരിച്ചു. ഏറെ നാളായി എംഫിസീമ രോഗബാധിതനായിരുന്നു. മരണകാരണം വ്യക്തമാക്കിയിട്ടില്ല. അദ്ദേഹത്തിന്റെ കുടുംബം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ മരണവിവരം അറിയിച്ചത്. സംഗീതജ്ഞന്‍ കൂടിയായിരുന്നു അദ്ദേഹം. മല്‍ഹോലണ്ട് ഡ്രൈവ്, ബ്ലൂ വെല്‍വറ്റ്, ഡ്യൂണ്‍(1984) എന്നീ സിനിമകളും ട്വിന്‍ പീക്ക്സ് എന്ന സീരിസുമാണ് ഡേവിഡ് ലിഞ്ചിന് ലോകം മുഴുവന്‍ ആരാധകരെ നേടിക്കൊടുത്തത്. ഫീച്ചര്‍ സിനിമകള്‍ക്കൊപ്പം നിരവധി ഹ്രസ്വചിത്രങ്ങളും ലിഞ്ച് ചെയ്തിരുന്നു. മൂന്ന് തവണ ഓസ്‌കര്‍ നോമിനേഷന്‍ സ്വന്തമാക്കിയ ഡേവിഡ് ലിഞ്ചിനെ ഓണററി പുരസ്‌കാരം […]
Read more

ഭാവ’ചന്ദ്രൻ’ മറഞ്ഞു

കുഞ്ഞാലിമരയ്ക്കാര്‍ എന്ന സിനിമയ്ക്കുവേണ്ടി പി ഭാസ്‌കരന്‍ എഴുതി ബി എ ചിദംബരനാഥ് സംഗീതം പകര്‍ന്ന ഒരു ഗാനം പാടിക്കൊണ്ടാണ് മലയാളസിനിമായുടെ ഭാവഗായകൻ ജയചന്ദ്രന്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റേതായി ആദ്യം പുറത്തുവന്നത് 1966 ല്‍ കളിത്തോഴന്‍ എന്ന ചിത്രത്തിനുവേണ്ടി പാടിയ രണ്ടു സോളോ ഗാനങ്ങളായിരുന്നു. മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി… എന്ന വിരഹഗാനവും താരുണ്യം തന്നുടെ താമരപ്പൂവനത്തില്‍… എന്ന തമാശപ്പാട്ടും. വിപരീതസ്വഭാവമുള്ള രണ്ടു പാട്ടുകള്‍.1967 ല്‍ കുഞ്ഞാലിമരയ്ക്കാർ റിലീസായി. ഇതില്‍ പ്രേമ എന്ന ഗായികയോടൊപ്പം ഒരു മുല്ലപ്പൂമാലയുമായ് എന്ന യുഗ്മഗാനമാണ് […]
Read more

എം.ടിയുടേത് കാലത്തെ അതിജീവിച്ചുനില്കുന്ന അക്ഷരങ്ങള്‍; ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ കത്തോലിക്ക ബാവ

എം.ടി.വാസുദേവന്‍ നായര്‍ എന്ന അധ്യായം മലയാളത്തിന്റെ സാഹിത്യ ചരിത്രത്തിലെ ഏറ്റവും ഉജ്വലമായവയിലൊന്നാണ്. ഒരിക്കലും വായിച്ചുതീര്‍ക്കാനാകാത്തതുമാണ്. കാലത്തെ അതിജീവിച്ചുനില്കുന്ന അക്ഷരങ്ങളാണ് എം.ടിയുടേത്. ഭാഷയുള്ളിടത്തോളം അവയ്ക്ക് മരണമില്ല. വായനയെ ഇഷ്ടപ്പെടുന്ന ആരെയും എന്നപോലെ എം.ടി എന്റെയും പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു. വള്ളുവനാട് എന്ന ഭൂമിക അദ്ദേഹത്തിന്റെ രചനകളിലൂടെയും കഥാപാത്രങ്ങളിലൂടെയും പരിചിതമായത് വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഏകാകിയായ ഒരു യുവാവിന്റെ ആന്തരികസംഘര്‍ഷങ്ങള്‍ നിറഞ്ഞ അക്ഷരസമാഹാരങ്ങളായാണ് അവ അനുഭവപ്പെട്ടത്. പക്ഷേ എന്നെ അദ്ഭുതപ്പെടുത്തിയത് രണ്ടാമൂഴമായിരുന്നു. മഹാഭാരതത്തെ തന്റേതായ കണ്ണിലൂടെ കണ്ട് അദ്ദേഹം ഭീമനെ നായകസ്ഥാനത്തേക്കുയര്‍ത്തിയപ്പോൾ […]
Read more

നടി മീന ഗണേഷ് അന്തരിച്ചു

ഷൊര്‍ണൂര്‍: പ്രശസ്ത സിനിമ,സീരിയല്‍ നടി മീന ഗണേഷ് അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് ഷൊര്‍ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് അന്ത്യം. 1976 മുതല്‍ സിനിമ സീരിയല്‍ രംഗത്ത് സജീവമായിരുന്നു മീന ഗണേഷ്. ഇരുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് മീന ഗണേഷ്. മീന ഗണേഷിന്റെ കരിയറിലെ ശ്രദ്ധേയമായ ചിത്രമാണ് വാസന്തിയും, ലക്ഷ്മിയും, പിന്നെ ഞാനും. ഇതിലെ അമ്മ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. കാലിന് വയ്യാതെ വന്നതോടെ രണ്ട് വര്‍ഷത്തിലധികമായി മീന അഭിനയ രംഗത്ത് നിന്ന് […]
Read more

തബല മന്ത്രികന്‍ ഉസ്താദ് സാകിര്‍ ഹുസൈന് വിട

ന്യൂഡല്‍ഹി: തബല മാന്ത്രികന്‍ ഉസ്താദ് സാകിര്‍ ഹുസൈന് വിട. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. സാക്കിര്‍ ഹുസൈന്‍ അന്തരിച്ചതായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഉള്‍പ്പെടെ രാത്രി ട്വീറ്റ് ചെയ്തതോടെ രാജ്യമെങ്ങുമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ കുടുംബം ഈ വാര്‍ത്ത നിഷേധിച്ച് രംഗത്ത് വന്നു. പിന്നീട് രാവിലെയോടെ കുടുംബാംഗങ്ങള്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് സാക്കിര്‍ ഹുസൈന്റെ മരണം കുടുംബം സ്ഥിരീകരിച്ചത്. തബലയെ ലോകപ്രശസ്തയിലേക്ക് ഉയര്‍ത്തിയവരില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer