പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സെര്‍വര്‍ ഡാറ്റാ ബേസ് ഹാക്ക് ചെയ്‌തെന്ന് പരാതി
തിരുവനന്തപുരം : പത്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടര്‍ ഹാക്ക് ചെയ്തതായി പരാതി. സെര്‍വര്‍ ഡേറ്റാ ബേസ് ഹാക്ക് ചെയ്തുവെന്നാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്തു. രണ്ട് മാസങ്ങള്‍ മുന്‍പ് ജൂണ്‍ 13ാം തിയതിയാണ് പൊലീസില്‍ പരാതി നല്‍കിയതെന്നാണ് എഫ് ഐ ആര്‍ രേഖകളില്‍ നിന്നും വ്യക്തമാകുന്നത്. ക്ഷേത്രത്തിലെ കപ്യൂട്ടര്‍ സംവിധാനം പ്രവര്‍ത്തന രഹിതമാക്കണമെന്ന ഉദ്ദേശത്തോടെ സെര്‍വസര്‍ സിസ്റ്റം ഹാക്ക് ചെയ്തുവെന്നും കംപ്യൂട്ടറില്‍ സൂക്ഷിച്ചിരുന്ന ഡാറ്റകള്‍ക്കും മാറ്റം വരുത്തിയെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. […]
Read more