Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: penalty

യുപിഐ ഇടപാടുകള്‍ക്ക് പിഴ ചുമത്തുമെന്ന വാര്‍ത്ത; അടിസ്ഥാനരഹിതമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: യുപിഐ ഇടപാടുകള്‍ക്ക് പിഴ ചുമത്തുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രം. ഇത്തരം അടിസ്ഥാനരഹിതവും തെറ്റായതുമായ വാര്‍ത്തകള്‍ പൗരന്മാര്‍ക്കിടയില്‍ സംശയവും ഭയവും സൃഷ്ടിക്കുമെന്ന് മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. സര്‍ക്കാര്‍ പിഴ ചുമത്താന്‍ തീരുമാനിക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നത്. എന്നാൽ യുപിഐ ഇടപാടുകള്‍ക്ക് മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) ചുമത്തുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. 3,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് എംഡിആര്‍ പുനഃസ്ഥാപിക്കാന്‍ ഒരുങ്ങുന്നതായായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായത്.
Read more

പിഴയായി ആർബിഐ നേടിയത് 79 കോടിയോളം രൂപ

കെവൈസി, ആൻ്റി മണി ലോണ്ടറിംഗ് എന്നിവ പാലിക്കാത്തതിന്റെ പേരിൽ രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ചുമത്തിയ പിഴകളുടെ എണ്ണം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 88% വർദ്ധിച്ചു. 2023ൽ മാത്രം 261 തവണയാണ് ആർബിഐ പിഴ ചുമത്തിയിരിക്കുന്നത്. മൂന്ന് വർഷത്തിനിടെ ആർബിഐ പിഴയിനത്തിൽ 78.6 കോടി രൂപ സമാഹരിച്ചതായി സ്ഥാപനങ്ങൾക്കുള്ള റെഗുലേറ്ററി കംപ്ലയൻസ് കൈകാര്യം ചെയ്യുന്ന ഫിൻടെക് സ്ഥാപനമായ സിഗ്‌സി പറയുന്നു. കമ്പനികൾ അവരുടെ സ്ഥാപനങ്ങളിലെ കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള സാധ്യതകൾ കണ്ടെത്തുന്നതിന് എന്തൊക്കെ ചെയ്യണം […]
Read more

Recent News

Advertisement
WhiteswanTV Footer