Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: periya

പ്രധാന തസ്തികകളിൽ സ്ഥിരം നിയമനമില്ല; പെരിയ കേന്ദ്ര സർവകലാശാലയിൽ പ്രതിസന്ധി

പെരിയ: പ്രധാന തസ്തികകളിൽ സ്ഥിരം നിയമനം നടത്താത്തത് പെരിയ കേന്ദ്ര സർവകലാശാലയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നതായി പരാതി. രജിസ്ട്രാർ, ഫിനാൻസ് ഓഫീസർ, ലൈബ്രേറിയൻ, എക്സിക്യൂട്ടീവ് എൻജിനീയർ തുടങ്ങിയ സുപ്രധാന തസ്തികകളാണ് മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്നത്. അധ്യാപകർക്ക് അധിക ഭരണചുമതലകൾ നൽകുന്നത് പഠനപ്രവർത്തനങ്ങളെയും ബാധിക്കുന്നുവെന്നാണ് വിദ്യാർഥികളുടെ പരാതി. കഴിഞ്ഞ ഒരു വർഷത്തോളമായി രജിസ്ട്രാർ പദവിയിൽ സ്ഥിരം നിയമനമില്ല. ഫിനാൻസ് ഓഫീസർ തസ്തികയിലും സ്ഥിരം നിയമനം നടന്നിട്ടില്ല. ലൈബ്രേറിയൻ, എക്സിക്യൂട്ടീവ് എൻജിനീയർ തസ്തികകളും സ്ഥിരം നിയമനമില്ലാതെ തുടരുകയാണ്. എക്സിക്യൂട്ടീവ് എൻജിനീയർ തസ്തിക ഒഴിഞ്ഞുകിടക്കാൻ […]
Read more

പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ നറുക്കെടുപ്പില്‍ എല്‍ഡിഎഫിന് ഭരണം

കാസര്‍കോട്: പുല്ലൂര്‍ പെരിയ പഞ്ചായത്ത് ഭരണം എല്‍ ഡി എഫിന്. വോട്ടെടുപ്പില്‍ എല്‍ ഡി എഫിനും യു ഡി എഫിനും ഒന്‍പത് വീതം വോട്ട് കിട്ടിയതോടെ നറുക്കെടുക്കുകയായിരുന്നു. ഇതോടെ എല്‍ ഡി എഫിലെ ഡോ. സി കെ സബിത പഞ്ചായത്ത് പ്രസിഡന്റായി. കോണ്‍ഗ്രസിലെ ഉഷ എന്‍ നായരാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. ബി ജെ പിയുടെ ഏക അംഗം സന്തോഷ് കുമാര്‍ വോട്ട് ചെയ്തില്ല.സി പി എം അമ്പലത്തറ ലോക്കല്‍ സെക്രട്ടറിയാണ് പഞ്ചായത്ത് പ്രസിഡന്റായി […]
Read more

കേരളം കാത്തിരുന്ന വിധി; പെരിയ ഇരട്ട കൊലക്കേസിൽ ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

കൊച്ചി: പെരിയ ഇരട്ട കൊലക്കേസിൽ വിധി വന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ് ശരത്‌ലാൽ എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കുള്ള ശിക്ഷ പ്രഖ്യാപിച്ച് എറണാകുളം സിബിഐ പ്രത്യേക കോടതി. ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കും 10, 15 പ്രതികൾക്കും ഇരട്ട ജീവപര്യന്തം. മുൻ എം എൽ എ കെ വി കുഞ്ഞിരാമൻ അടക്കം നാല് സി പി എം നേതാക്കൾക്ക് 5 വർഷം തടവ് അഡിഷണൽ സെഷൻസ് ജഡ്‌ജി എൻ ശേഷാദ്രി നാഥൻ ആണ് […]
Read more

പെരിയ ഇരട്ടക്കൊല കേസ്‌ : ശിക്ഷാ വിധി ഇന്ന്

ആറ് വർഷം നീണ്ട നിയമ പോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കുമൊടുവിൽ പെരിയ ഇരട്ടക്കൊല കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും.സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ, ഉദുമ സി പി എം മുൻ ഏരിയ സെക്രട്ടറി കെ.മണികണ്‌ഠൻ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.കുറ്റക്കാരിൽ ഏറിയ പങ്കും സിപിഎം നേതാക്കളും പ്രവർത്തകരുമാണ്.ഒന്നു മുതൽ 8 വരെ പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു.10 പ്രതികളെ കുറ്റവിമുക്തരാക്കി. ഒന്നാം പ്രതി […]
Read more

പ്രതികൾക്ക് ശിക്ഷ ലഭിക്കാതെ പോയത് സിപിഐഎം-കോൺഗ്രസ് കള്ളക്കളി മൂലം: കെ സുരേന്ദ്രൻ

പെരിയ ഇരട്ടക്കൊലക്കേസിൽ മുഴുവൻ പ്രതികൾക്കും ശിക്ഷ ലഭിക്കാതെ പോയത് സിപിഐഎം-കോൺഗ്രസ് കള്ളക്കളി മൂലമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം സി​പി​എ​മ്മിന്റെ ഉ​ന്ന​ത​രാ​യ നേ​താ​ക്ക​ൾ ശി​ക്ഷി​ക്ക​പ്പെ​ട്ട മ​റ്റൊ​രു കേ​സാ​ണ് പെ​രി​യ ഇ​ര​ട്ട​ക്കൊ​ല കേസ്.കേ​സി​ൽ സി​പി​എ​മ്മും കോ​ൺ​ഗ്ര​സു​മാ​യി ഒ​ത്തു​തീ​ർ​പ്പു​ണ്ടാ​യ​തി​നാ​ലാ​ണ് പ​ത്ത് പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ട​ത്. കൂടാതെ കോൺഗ്രസിന്റെ ഒരു വിഭാഗം പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. അതെ സമയം, പെരിയ ഇരട്ട കൊലപാതക കേസില്‍ 14 പ്രതികള്‍ കുറ്റക്കാര്‍. പത്ത് പ്രതികളെ […]
Read more

പെരിയ ഇരട്ടക്കൊല കേസ് : വിധിയിൽ പൊട്ടിക്കരഞ്ഞ് കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും അമ്മമാർ

പെരിയ ഇരട്ടക്കൊല കേസിലെ വിധി കേട്ട് പൊട്ടിക്കരഞ്ഞ് കൃപേഷിന്റെയും ശരത് ലാലിന്റെയും അമ്മമാർ. പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ശരത് ലാലിന്റെ അമ്മ ലത ആവശ്യപ്പെട്ടു. എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് കരുതിയതെന്നും അവർ പ്രതികരിച്ചു. അതേസമയം കേസ് അട്ടിമറിക്കാൻ സർക്കാർ കളിച്ചെന്ന് കൃപേഷിന്റെ മാതാവ് ബാലാമണി പറഞ്ഞു. മുഴുവൻ പ്രതികള്‍ക്കും ശിക്ഷ ഉറപ്പാക്കും വരെ നിയമപോരാട്ടം തുടരുമെന്ന് ശരത് ലാലിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതികൾ എന്ന് കണ്ടെത്തിയവരിൽ മുൻ എം.എല്‍.എ കെ.വി. കുഞ്ഞിരാമൻ ഉള്‍പ്പെടെ ആറു […]
Read more

പെരിയ ഇരട്ടക്കൊലപാതകം ; വിധി ഡിസംബര്‍ 28ന്

മുൻ എം.എൽഎ കെ വി കുഞ്ഞിരാമൻ അടക്കം സിപിഎം നേതാക്കൾ ഉൾപ്പെട്ട പെരിയ ഇരട്ടക്കൊലപാതകക്കേസിൽ കൊച്ചി സിബിഐ കോടതി ഈ മാസം 28 ന് വിധി പറയും .സിബിഐ അന്വേഷണത്തിനെതിരെ ലക്ഷങ്ങൾ മുടക്കി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വരെ പോയ കേസിലാണ് കൊച്ചിയിലെ കോടതി വിധി പറയുന്നത്. കേസിൽ 24 പ്രതികളാണുള്ളത് . 2019 ഫെബ്രുവരി 17നാണ് കാസർകോ‍ഡ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. 14 പേരെയാണ് ആദ്യം കേസന്വേഷിച്ച […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix