Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: petrol diesel

സ്‌റ്റോക്ക് കുറഞ്ഞ് പമ്പുകള്‍, വില കൂടുന്നത് വരെ പൂഴ്ത്തി വെക്കുന്നതെന്ന് ആക്ഷേപം

കൊച്ചി: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളിലും ഇന്ധന സ്റ്റോക്ക് കുറയുന്നു. മേയ് ദിനമുള്‍പ്പെടെ രണ്ട് അവധികള്‍ അടുപ്പിച്ച് വന്നതിനാലാണ് ഇതെന്ന് ഡീലര്‍മാര്‍ പറയുന്നുണ്ടെങ്കിലും മറ്റ് ആശങ്കകളും നിലനില്‍ക്കുന്നുണ്ട്. മേയ് ദിനത്തില്‍ ടെര്‍മിനലുകളില്‍ നിന്ന് ലോഡിങ് നടന്നിരുന്നില്ല. മൂന്നാം തീയതിയും അവധിയായതിനാല്‍ ലോഡിങ് നടന്നില്ല. ഇതോടെ തിങ്കളാഴ്ച രാവിലെ സംസ്ഥാനത്തെ 25% പമ്പുകളിലും ഇന്ധനക്ഷാമം അനുഭവപ്പെട്ടു. പെട്രോള്‍ പമ്പുകളിലെ സ്റ്റോക്കിന്റെ അവസ്ഥ സെയില്‍സ് ഓഫിസര്‍മാര്‍ നിരീക്ഷിച്ച ശേഷമാണ് വിതരണം ചെയ്യുക. 5000 രൂപയിലേറെ തുകയ്ക്ക് പെട്രോളും മറ്റും ഒരു ഫില്ലിങ്ങില്‍ […]
Read more

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചു

ദില്ലി: കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ചതായി പ്രഖ്യാപിച്ചു. പെട്രോളിന് ലിറ്ററിന് 13 രൂപയിൽ നിന്ന് 3 രൂപ, ഡീസലിന് പത്തിൽ നിന്ന് പൂജ്യം ആയി കുറവിട്ടു. ചില്ലറ വിലയിൽ നേരത്തെ പ്രതീക്ഷിക്കുന്ന പോലെ വലിയ കുറവ് ഉണ്ടാകാൻ സാധ്യതയില്ല. പശ്ചിമേഷ്യൻ യുദ്ധം മൂലം ഇന്ധന വില ഉയരുന്ന സാഹചര്യത്തിൽ, ഈ നടപടി കമ്പനികൾക്ക് ആശ്വാസമാകുമെന്ന് വിലയിരുത്തുന്നു. ചിലർ സ്വകാര്യ എണ്ണ കമ്പനികൾ വില വർദ്ധിപ്പിക്കാമെന്നുള്ള ആശങ്ക പ്രകടിപ്പിക്കുമ്പോഴാണ് അധിക എക്സൈസ് തീരുവ കുറവിന്‍റെ […]
Read more

പെട്രോൾ, ഡീസൽ ക്ഷാമമില്ല; കണ്ടെയ്‌നറുകളിൽ വാങ്ങൽ ഒഴിവാക്കണമെന്ന് കേന്ദ്ര നിർദേശം

ന്യൂഡൽഹി: പെട്രോളും ഡീസലും അനുചിതമായ പാത്രങ്ങളിൽ വാങ്ങി കൊണ്ടുപോകുകയോ സൂക്ഷിക്കുകയോ ചെയ്യരുതെന്ന് കേന്ദ്ര സർക്കാരിന്റെ നിർദേശം. രാജ്യത്തുടനീളമുള്ള പമ്പുകളിൽ പെട്രോളും ഡീസലും ആവശ്യത്തിന് ലഭ്യമാണെന്നും പെട്രോളിയും മന്ത്രാലയം പറഞ്ഞു. സുരക്ഷിതമല്ലാത്ത കണ്ടെയ്‌നുറുകളിൽ ഇന്ധനം വാങ്ങി സൂക്ഷിക്കുന്നത് അപകടം സൃഷ്ടിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു. ഇന്ധനം വിതരണം ചെയ്യുമ്പോൾ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പെട്രോൾ പമ്പുകൾ നിർദ്ദേശം നൽകിയിട്ടുണ്ട്, ഏതെങ്കിലും ലംഘനം ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer