രാഹുൽ ഗാന്ധി മോശമായി പെരുമാറിയെന്ന് ആരോപിച്ച് എംപി ഫാങ്നോൺ കൊന്യാക്
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മറ്റ് എംപിമാർക്കൊപ്പം പാർലമെന്റെ വളപ്പിൽ പ്രതിഷേധിക്കുന്നതിനിടെ തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ബിജെപി രാജ്യസഭാ എംപി ഫാങ്നോൺ കൊന്യാക് . എന്റെ അന്തസ്സും ആത്മാഭിമാനവും രാഹുൽ ഗാന്ധി വ്രണപ്പെടുത്തിയിരിക്കുന്നു എന്ന് രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖറിന് കൊന്യാക് കത്തയച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ ബിആർ അംബേദ്ക്കറെ അപമാനിച്ചതിൽ പാർലമെന്റെ വളപ്പിൽ പ്രതിഷേധിക്കുന്നതിനിടെ തന്നോട് മോശമായി പെരുമാറിയെന്നാണ് കൊന്യാക് ആരോപിച്ചിരിക്കുന്നത് . ഇത് രാഹുൽ ഗാന്ധിയെ അപമാനിക്കാനുള്ള നീക്കമാണെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. […]
Read more