Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മൊബൈൽ ഫോൺ ഉപയോഗത്തെച്ചൊല്ലി മനോവിഷമം; എറണാകുളത്ത് പതിനാലുകാരി ജീവനൊടുക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം: നെടുമ്പാശ്ശേരി കുന്നുകരയിൽ പതിനാലുകാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുന്നുകര സ്വദേശി വിജീഷിന്റെ മകൾ പാർവതിയാണ് മരിച്ചത്. കുന്നുകര ക്രിസ്തുരാജ് സ്കൂളിലെ വിദ്യാർഥിനിയായിരുന്നു.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കുട്ടിയുടെ മൊബൈൽ ഫോൺ ഉപയോഗത്തിന് മാതാപിതാക്കൾ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. വീട്ടിലെ മൊബൈൽ ഫോണിലേക്ക് പിതാവ് വിളിച്ചപ്പോൾ ഫോൺ തിരക്കിലായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചതിനെ തുടർന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിന് പിന്നാലെ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix