Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Pinarayi-mohanlal

ചെലവ് 11,21,000 രൂപ; മോഹന്‍ലാല്‍-പിണറായി അഭിമുഖത്തിന്റെ കണക്കുകള്‍

തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ അഭിമുഖത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അഭിമുഖത്തിന് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചതായി വിവരാവകാശ രേഖ. അഭിമുഖത്തിന് ചെലവായത് 11,21,000 രൂപ. തിരുവല്ല സ്വദേശി റിജോ വള്ളംകുളം നല്‍കിയ വിവരാവകാശ അപേക്ഷയില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പാണ് വിവരങ്ങള്‍ നല്‍കിയത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരിപാടിക്കായി ഉപയോഗിച്ചിട്ടില്ലെന്നും മറുപടിയില്‍ പറയുന്നു. ‘കണ്ടും മിണ്ടിയും ഇരുവര്‍’ എന്നായിരുന്നു അഭിമുഖത്തിന്റെ പേര്. ക്ലിഫ് ഹൗസിലായിരുന്നു ഷൂട്ട്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവുമായിരുന്നു ഉള്ളടക്കം.
Read more
Advertisement
WhiteswanTV Footer