Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: pinarayi vijayan

മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ രാജ്ഭവനില്‍ ഭാരതാംബ ചിത്രം ഉപയോഗിക്കില്ല

തിരുവനന്തപുരം: ‘കാവിക്കൊടിയേന്തിയ ഭാരതാംബ’ വിവാദത്തിനുശേഷം രാജ്ഭവനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന 28 ലെ ചടങ്ങില്‍ ഭാരതാംഭയുടെചിത്രം ഉപയോഗിക്കില്ല. ഇക്കാര്യം രാജ്ഭവന്‍ സ്ഥിരീകരിച്ചു. രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന രാജ്ഭവനിലെ ഇന്‍ഹൗസ് ജേണലായ ‘രാജഹംസി’ന്റെ പ്രകാശനച്ചടങ്ങിലാണു മുഖ്യമന്ത്രി പങ്കെടുക്കുക. ഈയിടെ ഈ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികളെല്ലാം ‘കാവിക്കൊടിയേന്തിയ ഭാരതാംബ’യുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയും മുന്‍പില്‍ വിളക്കു കൊളുത്തിയുമാണു തുടങ്ങാറുള്ളത്. സര്‍ക്കാര്‍ പരിപാടികളില്‍നിന്നു പ്രസ്തുത ചിത്രം ഒഴിവാക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. പറ്റില്ലെന്നായിരുന്നു രാജ്ഭവന്റെ നിലപാട്. ഈ നിലപാടിലാണ് ഇപ്പോള്‍ മാറ്റം […]
Read more

മുഖ്യമന്ത്രിയായി തുടരാൻ യോഗ്യൻ പിണറായി മാത്രം: വെള്ളാപ്പള്ളി നടേശൻ

പത്തനംതിട്ട: ശബരിമലയുമായി ബന്ധപ്പെട്ട വികസന ചർച്ചകൾ ഇനിയും ആവശ്യമുണ്ടെന്നും ആഗോള അയ്യപ്പ സംഗമം വിജയമാണെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങളിലെ കേസുകൾ പിന്‍വലിക്കണമെന്നത് ന്യായമായ ആവശ്യമാണ് എന്നും, അതിനെ കുറിച്ചുള്ള സർക്കാരിന്റെ സമീപനത്തിൽ ഭാവിയിലേക്കുള്ള വ്യക്തത ഉണ്ടാകേണ്ടതുണ്ടെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. “സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തണമെന്ന് വാശി പിടിക്കേണ്ട. അനുഭവങ്ങള്‍ എല്‍ഡിഎഫിനുണ്ട്. തിരുത്തിയ രീതിയിലാണ് […]
Read more

‘വെള്ളാനയെ പോറ്റുന്നു എന്ന ശാപവചനത്തിൽ നിന്ന് മുക്തി നേടി ; കെഎസ്ആർടിസിക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനങ്ങൾ

തിരുവനന്തപുരം: ടിക്കറ്റ് വരുമാനത്തിൽ കെഎസ് ആർടിസി കൈവരിച്ച നേട്ടങ്ങൾക്ക് അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ടിക്കറ്റ് വരുമാനത്തിലൂടെ 10.19 കോടി രൂപയും ടിക്കറ്റ് ഇതര വരുമാനമായി 82 ലക്ഷം രൂപയുമാണ് സെപ്തംബർ എട്ടിന് കെഎസ്ആർടിസി നേടിയത്.കേരളത്തിലെ പൊതു ഗതാഗത രംഗത്തെ ഏറ്റവും വലിയ സ്ഥാപനമായ കെഎസ്ആർടിസി പ്രതിസന്ധികളിൽ നിന്ന് കരകയറുന്നത് തൊഴിലാളികളുടെയും ജീവനക്കാരുടെയും കൂട്ടായ്മയിലൂടെയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ‘ആത്മാർപ്പണവും അധ്വാനവും അത്ഭുതങ്ങൾ സൃഷ്ടിക്കും. കേരളത്തിലെ പൊതു ഗതാഗത രംഗത്തെ ഏറ്റവും വലിയ സ്ഥാപനമായ കെഎസ്ആർടിസി […]
Read more

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്

തിരുവനന്തപുരം: ഒരാഴ്ച നീളുന്ന ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്. തുടർ ചികിത്സയുടെ ഭാ​ഗമായാണ് മുഖ്യമന്ത്രി പോവുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇതുസംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പുകൾ പുറത്തുവിട്ടിട്ടില്ല. പത്തുദിവസത്തേക്കാണ് അമേരിക്കയിലേക്ക് പോകുന്നത്. ദുബായ് വഴിയാണ് യാത്ര. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവം വലിയ വിവാദമായിരിക്കുന്ന സമയത്താണ് മുഖ്യമന്ത്രിയുടെ അമേരിക്കയിലേക്കുള്ള യാത്ര.
Read more

ലഹരി ഉപയോഗം തടയാൻ അധ്യാപകർക്ക് കുട്ടികളുടെ ബാഗ് പരിശോധിക്കാം: മുഖ്യമന്ത്രി

തിരുവനന്തപുരം: അധ്യാപകർക്ക് കുട്ടികളുടെ ബാഗുകൾ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി ബാഗ് പരിശോധന നടത്താമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. മയക്കുമരുന്ന് വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് നോ ടു ഡ്രഗ്സ് അഞ്ചാം ഘട്ടത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കുട്ടികളുടെ അന്തസ്സിന് ക്ഷതമേൽക്കുന്ന ബാഗ് പരിശോധന നേരത്തെ ബാലാവകാശ കമ്മീഷൻ ലംഘിച്ചതാണ്. എന്നാൽ ലഹരി ഉപയോഗിക്കുന്നുവെന്ന് തോന്നിയാ‌ൽ വിദ്യാർത്ഥികളുടെ ബാഗുകൾ അധ്യാപകർക്ക് പരിശോധിക്കാമെന്നും ഇതിൽ നടപടിയുണ്ടാകില്ലെന്നും മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കി.
Read more

ലുലുവിന്റെ ഇരട്ട ടവർ; ഉദ്ഘാടനം ജൂണ്‍ 28ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

കൊച്ചി: ലുലു ഗ്രൂപ്പ് കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ നിര്‍മിച്ച കേരളത്തിലെ ഏറ്റവും വലിയ ഇരട്ട ടവറുകളുടെ ഉദ്ഘാടനം ജൂണ്‍ 28ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 12.74 ഏക്കറില്‍ 35 ലക്ഷം ചതുരശ്ര അടിയില്‍ 30 നിലകളിലായാണ് ടവർ ഒരുങ്ങുന്നത്. 152 മീറ്റര്‍ ഉയരമുള്ള ഇരട്ടടവറുകളില്‍ 25,000-30,000 ഐ.ടി പ്രഫഷണലുകള്‍ക്ക് ജോലി ചെയ്യാനാകും. 25 ലക്ഷം ചതുരശ്ര അടിയാണ് ഓഫീസ് സ്‌പേസിനായി ഒരുക്കിയിരിക്കുന്നത്. തുടക്കത്തില്‍ തന്നെ 2,500 ഓളം പേര്‍ക്ക് തൊഴില്‍ ലഭിക്കും. ഇതുകൂടാതെ ആറോളം പ്രമുഖ […]
Read more

മുഖ്യമന്ത്രിയുടെ മകളായതിനാൽ കേസിൽ പെടുത്തുന്നു; മറുപടി സത്യവാങ്മൂലം നൽകി വീണ

കൊച്ചി: മാസപ്പടിക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയില്‍ എക്സാലോജിക് കമ്പനി ഡയറക്ടറും മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുമായ ടി വീണ ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി. താൻ വിദ്യാസമ്പന്നയായ യുവതിയാണെന്നും മുഖ്യമന്ത്രിയുടെ മകളായതിനാലാണ് തന്നെ കേസില്‍ പ്രതിയാക്കുന്നതെന്നും വീണ സത്യവാങ്മൂലത്തില്‍ പറയുന്നു. ഹര്‍ജിയിലെ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും മാസപ്പടിയില്‍ സിബിഐ അന്വേഷണം വേണ്ടെന്നും സത്യവാങ്മൂലത്തില്‍ വീണ വ്യക്തമാക്കുന്നു. ഹര്‍ജിയിലെ ആരോപണങ്ങള്‍ ബാലിശവും അടിസ്ഥാന രഹിതവുമാണ്. കമ്പനി സ്ഥാപിച്ചു രണ്ട് വർഷത്തിന് ശേഷമാണു അച്ഛൻ മുഖ്യമന്ത്രിയായത്. എക്സലോജിക്കിന്റെ പ്രവർത്തനങ്ങളിൽ അച്ഛനും […]
Read more

ചതിയെക്കുറിയിച്ചു പറയാൻ യോഗ്യൻ പിണറായി തന്നെ; വിമർശനവുമായി കെ സി വേണുഗോപാൽ

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രെട്ടറി കെ.സി വേണുഗോപാൽ. നിലമ്പൂരില്‍ വെച്ച് നടന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി ചതിയെക്കുറിച്ചാണ് സംസാരിച്ചതെന്നും ചതിയെ കുറിച്ച് പറയാന്‍ ഏറ്റവും യോഗ്യന്‍ മുഖ്യമന്ത്രിയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. മാസങ്ങൾക്ക് മുൻപ് ‘ദി ഹിന്ദു’ പത്രത്തിന് നൽകിയ അഭിമുഖത്തിൽ മലപ്പുറം ജില്ലയെ സംശയനിഴലിൽ നിർത്തിയതും പിണറായി വിജയൻ നടത്തിയ ഗൗരവമായ നീക്കമായിരുന്നെന്ന് വേണുഗോപാൽ പറഞ്ഞു. ‘എല്ലാ ജില്ലയിലും സ്വര്‍ണ്ണം പിടികൂടാറുണ്ട്. മറ്റ് ജില്ലകളെ കുറിച്ച് ഒന്നും […]
Read more

മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് ഡോക്യുമെന്ററി: ടീസര്‍ പുറത്തിറക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ടീസര്‍ പുറത്ത്. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണ് ‘പിണറായി ദി ലെജൻഡ്’ എന്ന പേരില്‍ ഡോക്യുമെന്ററി നിര്‍മ്മിച്ചത്. ആദ്യമായാണ് ഒരു സര്‍വ്വീസ് സംഘടന പിണറായിയെ കുറിച്ച് ഡോക്യുമെന്ററി നിര്‍മിക്കുന്നത്. തമിഴ് സിനിമാ താരവും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനാണ് നാളെ ഡോക്യുമെന്റി പുറത്തിറക്കുന്നത്. മൂന്നാമതും പിണറായി വിജയന്‍ തുടരുമെന്നും ചിലര്‍ വരുമ്പോള്‍ ചരിത്രം വഴി മാറുമെന്ന് തെളിയിച്ച നേതാവാണ് പിണറായി വിജയനെന്നും കെഎസ്ഇഎ പുറത്തിറങ്ങിയ ടീസറില്‍ പറയുന്നു. ഒന്‍പത് […]
Read more

പുലി പുലിയായി തന്നെ ഇരിക്കണം: സി പി സുഗതൻ

സി പി സുഗതൻ പുലി പുലിയായി തന്നെ ഇരിക്കണം, നമ്മൾ ചിലരിൽ നിന്നും, അവർ ഇരിക്കുന്ന സ്ഥാനത്തു നിന്നും അവർ ഇരിക്കുന്ന കസേരയുടെ വലിപ്പത്തിൽ നിന്നും അവരുടെ പ്രായത്തിൽ നിന്നും മിനിമം പ്രതീക്ഷിക്കുന്ന ചില സ്റ്റാൻഡേർഡ് ഉണ്ട്. ആ മിനിമം പ്രതീക്ഷ പുലർത്തുന്നവർ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങളുടെ ബഹുമാനവും സ്നേഹവും നേടുന്നു. അല്ലാത്തവർ സ്വയം അപഹാസ്യർ ആയിത്തീരുന്നു. രണ്ടുദാഹരണം കൊണ്ട് അതു വ്യക്തമാക്കാം. കേരളത്തിന്റെ രാഷ്ട്രീയ /സാമൂഹ്യ /ഭരണ മണ്ഡലത്തിൽ കഴിഞ്ഞ പത്തു വർഷം കൊണ്ട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix