Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: pinarayi vijayan

വഖഫ് നോട്ടീസ് സര്‍ക്കാര്‍-ബിജെപി ധാരണ: വിഡി സതീശന്‍

വഖഫ് നോട്ടീസില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാര്‍-ബിജെപി ധാരണയാണ് വഖഫ് നോട്ടീസിന് പിന്നിലെന്നും രണ്ട് മതങ്ങളെ തമ്മിലടിപ്പിക്കുന്ന സംഘപരിവാര്‍ അജണ്ടയ്ക്ക് ചൂട്ട് പിടിക്കുകയാണ് സിപിഐഎമ്മെന്നും സതീശന്‍ ആരോപിച്ചു. മുനമ്പത്തെ ഭൂമി പ്രശ്‌നം പരിഹരിക്കാതെ നീട്ടി വച്ച് സംഘപരിവാര്‍ അജണ്ടയ്ക്ക് കുടപിടിക്കുകയാണ് പിണറായി സര്‍ക്കാര്‍. മുനമ്പം വിഷയം നിലനില്‍ക്കെയാണ് വയനാട്ടിലും തളിപ്പറമ്പിലും ചാവക്കാടും വഖഫ് ബോര്‍ഡ് നോട്ടീസ് കൊടുത്തത്. നോട്ടീസ് കൊടുക്കുന്നതിന് പിന്നാലെ എല്ലാ വീടുകളും ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ സന്ദര്‍ശിക്കുകയാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന ഈ […]
Read more

മുഖ്യമന്ത്രിക്കെതിരെ കൺവിൻസിങ് സ്റ്റാർ ട്രോളുമായി മാത്യു കുഴൽനാടൻ

ബിജെപിയുമായി മുഖ്യമന്ത്രി ഒത്തുകളിക്കുന്നു എന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കെതിരെ കൺവിൻസിങ് സ്റ്റാർ ട്രോളുമായി മാത്യു കുഴൽനാടൻ. പിണറായി വിജയനും ആലത്തൂര്‍ എംപി കെ രാധാകൃഷ്ണനുമായി ഒരുമിച്ചുള്ളതും, പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുമിച്ചുള്ളതുമായ ചിത്രങ്ങളാണ് മാത്യു കുഴല്‍നാടന്‍ പങ്കുവെച്ചത്. ഇതിൽ രണ്ട് ചിത്രത്തിലും ഓരോ ക്യാപ്ഷനുകൾ വീതം നൽകിയിട്ടുണ്ട്. നിങ്ങൾ ഡൽഹിയിൽ പോയി ഉന്നത പദവി വഹിക്ക്, ഞാൻ അവനെ മുഖ്യമന്ത്രിയാക്കിയിട്ട് വരാം എന്നാണ് കെ രാധാകൃഷ്ണന് ഒപ്പമുളള ചിത്രത്തിൽ അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. നിങ്ങൾ ഇഡിയെ കൈകാര്യം […]
Read more

സീപ്ലെയിന്‍ പദ്ധതി: ഉമ്മന്‍ ചാണ്ടിയോട് പിണറായി മാപ്പുപറയണമെന്ന് കെ സുധാകരന്‍ എംപി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന സീപ്ലെയിന്‍ പദ്ധതി അട്ടിമറിച്ച സിപിഐഎം അതേ പദ്ധതി പത്തുവര്‍ഷത്തിനുശേഷം തങ്ങളുടേതാക്കി നടപ്പാക്കുമ്പോള്‍ 11 വര്‍ഷവും 14 കോടി രൂപയും നഷ്ടപ്പെടുത്തിയതിന് മാപ്പെന്നൊരു വാക്കെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പറയണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കൊച്ചിയില്‍നിന്ന് ഇടുക്കി മാട്ടുപ്പെട്ടിയിലേക്ക് കൊട്ടിഘോഷിച്ച് പിണറായി സര്‍ക്കാര്‍ സീപ്ലെയിന്‍ പറത്തുമ്പോള്‍ തന്റെ മറ്റൊരു സ്വപ്‌നപദ്ധതി യാഥാര്‍ത്ഥ്യമാകുന്നത് ഉമ്മന്‍ ചാണ്ടി വിസ്മൃതിയിലായി ഒന്നരവര്‍ഷം കഴിയുമ്പോള്‍. രാജ്യത്തെ ആദ്യത്തെ സീപ്ലെയില്‍ പദ്ധതി 2013 ജൂണിലാണ് ഉമ്മന്‍ […]
Read more

പിണറായി വിജയൻ്റെയും വിഡി സതീശൻ്റെയും വാട്ടർലൂ ആയിരിക്കും ഉപതിരഞ്ഞെടുപ്പ് ഫലം: കെ.സുരേന്ദ്രൻ

പിണറായി വിജയൻ്റെയും വിഡി സതീൻ്റെയും വാട്ടർലൂ ആയിരിക്കും ഈ ഉപതിരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.ഉപതിരഞ്ഞെടുപ്പുകൾ എത്തിയപ്പോൾ എൽഡിഎഫിനും യുഡിഎഫിനും ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്നും കോൺഗ്രസിൻ്റെ പ്രമുഖ നേതാവ് വിആർ മോഹൻദാസിന് ബിജെപിയിൽ അംഗത്വം നൽകി അദ്ദേഹം പറഞ്ഞു. ഒരൊറ്റ മുന്നണിയായി എൽഡിഎഫും യുഡിഎഫും മാറി. പാലക്കാട് ഇപ്പോൾ ഐൻഡി മുന്നണി യാഥാർത്ഥ്യമായിരിക്കുകയാണ്. പ്രിയങ്ക ഗാന്ധി നാമനിർദ്ദേശ പത്രിക കൊടുക്കുന്നത് വാതിൽ പഴുതിലൂടെയാണ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുന ഖാർഗെ കണ്ടത്. കളക്ടറുടെ മുന്നിൽ ഇരിക്കുന്നത് പ്രിയങ്കയും ഭർത്താവും മകനുമാണ്. […]
Read more

‘മുഖ്യമന്ത്രി വിദേശപര്യടനത്തിന് പോയോ, നിങ്ങളെങ്കിലും അറിയിച്ചല്ലോ, നന്ദി’; ഗവര്‍ണര്‍

കൊച്ചി: മുഖ്യമന്ത്രിയുടെ വിദേശയാത്രസംബന്ധിച്ച ചോദ്യത്തിന് പരിഹാസമറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റേയും സ്വകാര്യവിദേശസന്ദര്‍ശനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട്, ‘മുഖ്യമന്ത്രി വിദേശത്ത് പോയോ, ഞാനറിഞ്ഞിട്ടില്ല’, എന്നായിരുന്നു ഗവര്‍ണറുടെ മറുപടി. ‘മുഖ്യമന്ത്രി വിദേശപര്യടനത്തിന് പോയോ, ഞാനറഞ്ഞിട്ടില്ല. നിങ്ങളെങ്കിലും അറിയിച്ചല്ലോ, അതിന് നന്ദി’, ഗവര്‍ണര്‍ പറഞ്ഞു. എന്തുകൊണ്ടാണ് അറിയിക്കാത്തതെന്ന് തന്നോട് അല്ല, അവരോടാണ് ചോദിക്കണ്ടതെന്നും തുടര്‍ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. വിദേശ യാത്രകളെക്കുറിച്ച് രാജ്ഭവനെ ഇരുട്ടില്‍നിര്‍ത്തുകയാണെന്ന് നേരത്തെ തന്നെ രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്. ഇത്തവണത്തെ യാത്ര സത്യസന്ധമായിട്ടും താന്‍ അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞ […]
Read more

‘സ്വന്തം കാശിന് പോകുന്നതിൽ തെറ്റെന്ത്? രാഹുലും പോയിട്ടില്ലേ’? മുഖ്യമന്ത്രിയുടെ വിദേശ യാത്രയിൽ ശിവൻകുട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളെ തളളി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വ്യക്തിപരമായ ആവശ്യങ്ങൾക്കായി വിദേശ സന്ദർശനം എല്ലാവരും നടത്താറുളളതാണ്. കുടുംബ സമേതവും വിദേശ യാത്രകൾ നടത്താറുണ്ട്. സ്വന്തം കാശിന് പോകുന്നതിൽ എന്താണ് തെറ്റെന്നും ശിവൻകുട്ടി ചോദിച്ചു. രാഹുൽ ഗാന്ധി ആരോടും പറയാതെ വിദേശത്ത് പോയിട്ടില്ലേ. മാധ്യമങ്ങൾ ചിന്താ ഗതി മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കുടുംബ സമേതമുള്ള മുഖ്യമന്ത്രിയുടെ രണ്ടാഴ്ചത്തെ സ്വകാര്യവിദേശയാത്രയാണ് വിവാദമായത്. ലോകത്ത് എവിടെ നിന്നും മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതല […]
Read more

‘സ്വന്തം കാശിന് പോകുന്നതിൽ തെറ്റെന്ത്? രാഹുലും പോയിട്ടില്ലേ’? മുഖ്യമന്ത്രിയുടെ വിദേശ യാത്രയിൽ ശിവൻകുട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളെ തളളി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വ്യക്തിപരമായ ആവശ്യങ്ങൾക്കായി വിദേശ സന്ദർശനം എല്ലാവരും നടത്താറുളളതാണ്. കുടുംബ സമേതവും വിദേശ യാത്രകൾ നടത്താറുണ്ട്. സ്വന്തം കാശിന് പോകുന്നതിൽ എന്താണ് തെറ്റെന്നും ശിവൻകുട്ടി ചോദിച്ചു. രാഹുൽ ഗാന്ധി ആരോടും പറയാതെ വിദേശത്ത് പോയിട്ടില്ലേ. മാധ്യമങ്ങൾ ചിന്താ ഗതി മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കുടുംബ സമേതമുള്ള മുഖ്യമന്ത്രിയുടെ രണ്ടാഴ്ചത്തെ സ്വകാര്യവിദേശയാത്രയാണ് വിവാദമായത്. ലോകത്ത് എവിടെ നിന്നും മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതല […]
Read more

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പേര് മാറ്റി മാര്‍ക്‌സ് സംഘികള്‍ എന്നാക്കണം-എം.കെ മുനീര്‍

വടകര: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പേര് മാറ്റി മാര്‍ക്‌സ് സംഘികള്‍ എന്നാക്കണമെന്ന് ലീഗ് നേതാവ് എം.കെ മുനീര്‍ എം.എല്‍.എ. തീക്കൊള്ളി കൊണ്ടാണ് എല്‍.ഡി.എഫ് തലചൊറിയുന്നത്. വടകരയില്‍ ഷാഫിക്കെതിരെ എല്‍.ഡി.എഫ് നടത്തിയത് ആശാസ്യകരമല്ലാത്ത പ്രചാരണമാണെന്നും എം.കെ മുനീര്‍ പറഞ്ഞു. വടകരയില്‍ ഷാഫിക്കെതിരേ നടന്ന കാഫിര്‍ വിവാദത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നടത്തിയ റൂറല്‍ എസ്.പി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.കെ മുനീര്‍. കാഫിര്‍ വിവാദ ആരോപണം വന്നപ്പോള്‍ തന്നെ അത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്തിനാണ് സൈബര്‍ വിങ്ങിനെ പോലീസ് […]
Read more

മുഖ്യമന്ത്രിയുടെ വിദേശയാത്ര: സ്പോൺസർ ആരാണെന്ന് അന്വേഷിക്കേണ്ടതില്ല, യാത്ര ചട്ടംപാലിച്ച്; ഇ.പി.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയുടെ സ്പോൺസർ ആരാണെന്ന് മാധ്യമങ്ങൾ അറിയേണ്ടതില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. വിദേശയാത്രയുടെ കാര്യം പാർട്ടി അറിഞ്ഞിരുന്നുവെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. എന്തിനാണ് ഈ യാത്ര വിവാദമാക്കുന്നത്. അദ്ദേഹത്തിന്റെ യാത്രയിൽ ഒരു ചട്ടലംഘനവുമില്ല. കൃത്യമായ നടപടിക്രമങ്ങൾ പാലിച്ച് മാത്രമേ അദ്ദേഹം പോകാറുള്ളൂ. ചെയ്യാൻ പാടില്ലാത്ത ഒരു കാര്യവും മുഖ്യമന്ത്രി ചെയ്യില്ല. കഴിഞ്ഞ ദിവസങ്ങളിൽ യാത്രയെക്കുറിച്ച് മുഖ്യമന്ത്രിയോട് സംസാരിച്ചിരുന്നു. തിരഞ്ഞെടുപ്പ് കാലത്തെ മുഖ്യമന്ത്രിയുടെ യാത്രയുടെ ഔചിത്യത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആരൊക്കെ എവിടെയൊക്കെ പോകണമെന്ന് […]
Read more

‘കെ-ഫോണ്‍ പദ്ധതി കൊണ്ടുവന്നത് മുഖ്യമന്ത്രിയുടെ സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും ഖജനാവ് കൊള്ളയടിക്കാൻ’: വി.ഡി. സതീശൻ

കൊച്ചി: 1500 കോടി രൂപയുടെ കെ-ഫോണ്‍ പദ്ധതി കൊണ്ടുവന്നത് മുഖ്യമന്ത്രിയുടെ സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും ഖജനാവ് കൊള്ളയടിക്കാനാണെന്നും ഇതിലെ അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കഴിഞ്ഞ ഒരു മാസത്തിലേറെയായി മുഖ്യമന്ത്രി ഒരേ കാര്യം പ്രസംഗിക്കുന്നത് അഴിമതിയും കെടുകാര്യസ്ഥതയും ഭരണ പരാജയവും മറച്ചുവയ്ക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സതീശൻ. ‘നോമ്പ് നോക്കുന്നയാൾ, പടച്ചോൻ തന്ന അരിമണി പാഴാക്കരുതെന്ന് കരുതുന്നയാൾ’: സുരേഷ് ഗോപി18 മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് അവകാശപ്പെട്ട് 1500 കോടി രൂപ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix