കോഴിക്കോട് മെഡിക്കൽ കൊളജിൽ പുക ഉയർന്ന സംഭവം: ദുരൂഹതയില്ലെന്ന് പൊലീസ്
കോഴിക്കോട്: മെഡിക്കൽ കൊളജ് കാഷ്വാലിറ്റിയിൽ പുക ഉയർന്ന സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. ഫോറൻസിക് പരിശോധനയിൽ ഇന്ധനത്തിന്റെയോ, മറ്റു വസ്തുക്കളുടെയോ സാന്നിധ്യം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് പൊലീസിൻ്റെ പ്രതികരണം. യുപിഎസ് ബാറ്ററിയിലെ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് ഇലക്ട്രിക് ഇൻസ്പെക്ടറേറ്റിന്റെ പ്രാഥമിക കണ്ടെത്തൽ. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങളും കാഷ്വാലിറ്റി രജിസ്റ്ററുകളും പൊലീസ് പരിശോധിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ആശുപത്രിയിലെ കാഷ്വാലിറ്റിയിലെ യുപിഎസ് റൂമിലെ ബാറ്ററി കത്തിയതോടെ പുക കാഷ്വാലിറ്റിയിലെ ബ്ലോക്കുകളിലേക്ക് പടർന്നത്.
Read more