സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ എയിംസില്‍ നിന്നും വിദഗ്ധോപദേശം തേടി സിബിഐ
കൊച്ചി:പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ഡല്‍ഹി എയിംസില്‍ നിന്നും വിദഗ്ധോപദേശം തേടി സിബിഐ.കേസില്‍ കൂടുതല്‍ വ്യക്തത ലഭിക്കാനാണ് വിദഗ്‌ധോപദേശം തേടിയത്.കൂടുതല്‍ വ്യക്തതയ്ക്കായി സിദ്ധാര്‍ത്ഥന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, ഫോറന്‍സിക് സര്‍ജന്റെ റിപ്പോര്‍ട്ട്, ഡമ്മി പരീക്ഷണം നടത്തിയ റിപ്പോര്‍ട്ട് എന്നിവ എയിംസിലേക്ക് അയച്ചിട്ടുണ്ട്.മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും ആവശ്യമുണ്ട്. പ്രഭാസിന്റെ കല്‍ക്കിയില്‍ മഹേഷ് ബാബു എത്തുമോ? സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.അന്വേഷണം പൂര്‍ത്തിയാക്കി അതിവേഗത്തിലാണ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. […]
Read more