വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു; ഇന്ന് നിയന്ത്രണത്തിന് സാധ്യതയെന്ന് KSEB
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഉയർന്ന നിലയിലെന്ന് കെഎസ്ഇബി. ഈ മാസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപയോഗമാണ് ഇന്നലെ രേഖപ്പെടുത്തിയത്. 99.87 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ സംസ്ഥാനത്ത് ഉപയോഗിച്ചത്. രാത്രികാല വൈദ്യുതി ആവശ്യകത 5305 മെഗാവാട്ട് വരെയെത്തുമെന്നാണ് കെഎസ്ഇബിയുടെ കണക്ക്. ഇന്ന് ഏകദേശം 900 മെഗാവാട്ടിന്റെ വൈദ്യുതി കുറവ് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്നും കെഎസ്ഇബി അറിയിച്ചു. ഇന്നലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ല. നിയന്ത്രണം ഒഴിവാക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ പരിശോധിച്ചുവരികയാണെന്നും കെഎസ്ഇബി […]
Read more