Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: PP Divya

എഡിഎം നവീൻ ബാബുവിന്റെ ദുരൂഹ മരണം; തുടർ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തുടർ അന്വേഷണത്തിന് തലശ്ശേരി ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. നാല് കാര്യങ്ങളിൽ വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. എന്നാൽ തുടർ അന്വേഷണം ഭാഗികമായി മാത്രമാണ് കോടതി അനുവദിച്ചത്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. പ്രതി പി.പി. ദിവ്യയുടെ മുഴുവൻ ഫോൺ വിവരങ്ങളും ശേഖരിക്കണമെന്നും കോടതി അന്വേഷണ സംഘത്തോട് നിർദേശിച്ചു. കേസിൽ സമർപ്പിച്ച കുറ്റപത്രത്തിൽ 13 പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് മഞ്ജുഷ […]
Read more

നവീന്‍ ബാബുവിന്റെ മരണം : പി പി ദിവ്യക്കും പ്രശാന്തനുമെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് കുടുംബം

പത്തനംതിട്ട: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യക്കും ടിവി പ്രശാന്തനുമെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് കുടുംബം. 65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് മാനനഷ്ടക്കേസ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപണമുന്നയിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി. ദിവ്യ, ടി വി പ്രശാന്തന്‍ എന്നിവര്‍ക്കെതിരെയാണ് നവീന്‍ ബാബുവിന്റെ കുടുംബം കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. നവീന്‍ ബാബുവിനെ അഴിമതിക്കാരനെന്ന് തെറ്റായി പൊതുസമൂഹത്തിന് മുന്നില്‍ […]
Read more

‘ഭര്‍ത്താവ് ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിയിട്ടുണ്ടെന്ന് തെളിയിക്കണം’: കെ.എസ്.യു നേതാവിനെതിരെ നിയമനടപടി: പി പി ദിവ്യ

കണ്ണൂർ: ബിനാമി സ്വത്ത് ഇടപാട് ആരോപണത്തില്‍ കെ.എസ്.യു നേതാവ് മുഹമ്മദ് ഷമ്മാസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഎം നേതാവ് പി പി ദിവ്യ. തന്റെ ഭര്‍ത്താവ് ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിയിട്ടുണ്ടെന്ന് ഷമ്മാസ് തെളിയിക്കണമെന്നും ഇല്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ദിവ്യ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം. കഴിഞ്ഞ മൂന്ന് മാസമായി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കെതിരെ വ്യാജ പ്രചരണങ്ങള്‍ നടക്കുകയാണെന്നും ദിവ്യ പറയുന്നു. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണം നേരിട്ടതിനെ തുടർന്ന് രാജിവച്ച […]
Read more

ഹണി റോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങൾക്കും കിട്ടട്ടെ:പിപി ദിവ്യ

സമൂഹ മാധ്യമത്തിൽ അശ്ലീല കമന്റിട്ടയാൾക്കെതിരെ പരാതി നൽകി മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പിപി ദിവ്യ. കമന്റ് ഇട്ട ആളുടെ പേരും അഡ്രസും സ്ക്രീൻ ഷോട്ടുകളും ദിവ്യ പങ്കുവെച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങൾ, അപമാനങ്ങൾ വർധിക്കുകയാണ്, ഹണി റോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങൾക്കും കിട്ടട്ടെ എന്നും പിപി ദിവ്യ ഫേസ്‌ബുക്കിൽ കുറിച്ചു. സർവ മേഖലയിലും സ്ത്രീകളുടെ കടന്നു വരവ് അവളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. അതിൽ അസ്വസ്ഥമാവുന്ന ഒരു വലിയ വിഭാഗം ഉണ്ട്. […]
Read more

സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍: പരാതിയുമായി പി പി ദിവ്യ

സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ പരാതിയില്‍ കേസ്. എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു ദിവ്യയുടെ പരാതി. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതില്‍ കണ്ണൂര്‍ വനിതാ പൊലീസാണ് കേസെടുത്തത്. യൂട്യൂബര്‍ ബിനോയ് കുഞ്ഞുമോന്‍, തൃശൂര്‍ സ്വദേശി വിമല്‍, ന്യൂസ് കഫേ ലൈവ്, തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പി പി ദിവ്യ, പരസ്യമായി അധിക്ഷേപിച്ചതിന് പിറകെയായിരുന്നു നവീന്‍ ബാബുവിന്റെ ആത്മഹത്യ. മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിവ്യയെ ജില്ലാ […]
Read more

Recent News

Advertisement
WhiteswanTV Footer