ബങ്കിപ്പൂരിൽ ബിജെപിയെ വിറപ്പിച്ച് ചരിത്രമെഴുതാൻ പ്രശാന്ത് കിഷോർ; ബിഹാറിൽ ജിൻ സൂരജിന്റെ മുന്നേറ്റം മോദിയുടേയും അമിത് ഷായുടേയും നെഞ്ചിടിപ്പേറ്റും
ഉത്തരേന്ത്യയിൽ നിർണായക രാഷ്ട്രീയ കൊടുങ്കാറ്റുകൾ ആഞ്ഞടിക്കുന്നു. ബിഹാർ, മധ്യപ്രദേശ് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ അപ്രതീക്ഷിത തിരിച്ചടി നേരിട്ടിരിക്കുകയാണ് ബിജെപി. ബിഹാറിൽ ദേശീയ അധ്യക്ഷൻ നിതിൻ നബിൻ രാജിവെച്ച ബങ്കിപ്പൂരിൽ തോറ്റപ്പോൾ മധ്യപ്രദേശിലെ ദാത്തിയ മണ്ഡലത്തിൽ ബിജെപി പിന്നിലാണെന്ന വാർത്തകളാണ് വരുന്നത്. ഇതിൽ ബിഹാറാണ് ബിജെപിയെ ഞെട്ടിപ്പിക്കുന്നത്. ദാത്തിയയിൽ ഒരുപക്ഷേ അവസാന ഫലം വരുമ്പോൾ മാറ്റങ്ങൾക്ക് സാധ്യതയുണ്ടെങ്കിലും 14 റൗണ്ടുകളോളം അവിടെ കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നു എന്നത് ചെറിയൊരു ഷോക്ക് അല്ല താമരയ്ക്ക്. ഒപ്പം ബിജെപി കോട്ടയായ ബങ്കിപ്പൂരില്‍ തിരഞ്ഞെടുപ്പ് […]
Read more