Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: president

യൂത്ത് കോണ്‍ഗ്രസ് ക്ലിഫ് ഹൗസ് മാര്‍ച്ച്; പൊലീസിനു നേരെ തീപ്പന്തം എറിഞ്ഞു: മണ്ഡലം പ്രസിഡന്റ് അറസ്റ്റില്‍

തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംപിയെ വടകരയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ ക്ലിഫ് ഹൗസ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റ്. പാറശാല മണ്ഡലം പ്രസിഡന്റ് ശ്യംലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.പൊലീസിനു നേരെ തീപ്പന്തമെറിഞ്ഞുവെന്ന് ആരോപിച്ചാണ് അറസ്റ്റ്. വധശ്രമം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 28 പേര്‍ക്കെതിരെയാണ് കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീപ്പന്തം എറിഞ്ഞുവെന്നും കൈകൊണ്ട് തടഞ്ഞില്ലായിരുന്നുവെങ്കില്‍ മരണം വരെ സംഭവിക്കാമായിരുന്നുവെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. വയര്‍ലെസ് സെറ്റും ലാത്തികളും നശിപ്പിച്ചുവെന്നും പൊലീസ് പറയുന്നു.
Read more

ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും ബില്ലുകളില്‍ തീരുമാനം എടുക്കാത്തതിലാണ് കേരളം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ ഗവര്‍ണറുടെ സെക്രട്ടറിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിരുന്നു. ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. കേരള സര്‍ക്കാരും ടി പി രാമകൃഷണന്‍ എംഎല്‍എയുമാണ് ഹര്‍ജി നല്‍കിയത്. നിയമസഭ പാസാക്കിയ നാല് ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞുവെച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് കേരളത്തിന്റെ വാദം.
Read more

ഇന്ത്യയും യുഎസും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് നരേന്ദ്രമോദി:തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ട്രംപ്

കൂടിക്കാഴ്ച നടത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും .മോദി തന്റെ വളരെക്കാലമായുള്ള ഉറ്റസുഹൃത്താണ് എന്നും കഴിഞ്ഞ നാലുവർഷവും ബന്ധം തുടർന്ന് എന്നും ട്രംപ് പറഞ്ഞു.രാജ്യ താല്‍പര്യങ്ങള്‍ പരമോന്നതമാക്കി പ്രവര്‍ത്തിക്കുന്ന പ്രസിഡന്റ് ട്രംപിനെ അഭിനന്ദിക്കുന്നുവെന്ന് മോദി പറഞ്ഞു .കൂടാതെ റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. അതേസമയം ഇന്ത്യയും യു.എസും പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് മോദി പറഞ്ഞു.‌ പുട്ടിനുമായി ട്രംപിന്റെ ഫോണ്‍ സംഭാഷണം നിര്‍ണായകമാകുമെന്ന് മോദി വ്യക്തമാക്കി.ഈ വര്‍ഷം മുതല്‍ […]
Read more

നരേന്ദ്രമോദി അമേരിക്കയില്‍:ട്രംപുമായി നാളെ കൂടിക്കാഴ്ച

രണ്ടു ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി എത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ് നൽകി അമേരിക്ക. ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേറ്റശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്. സന്ദര്‍ശനത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തും. അനധികൃത കുടിയേറ്റക്കാരെ വിലങ്ങുവെച്ച് തിരിച്ചയച്ചത് ഇന്ത്യയില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇക്കാര്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും എന്നാണ് പ്രതീക്ഷ. അമേരിക്കയില്‍ നിന്ന് സൈനിക വിമാനങ്ങള്‍ വാങ്ങുന്നത് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. കൂടാതെ ഈ വര്‍ഷം നടക്കുന്ന ക്വാഡ് ഉച്ചകോടിക്കായി […]
Read more

ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി നാളെ ചുമതലയേൽക്കും

അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് നാളെ ചുമതലയേൽക്കും. തു​റ​ന്ന വേദിയിലാണ് സ്ഥാനാരോഹണ ചടങ്ങുകൾ നടത്താൻ ഇരുന്നതെങ്കിലും അതിശൈത്യത്തെ തുടർന്ന് ചടങ്ങുകൾ കാപിറ്റോൾ മന്ദിരത്തിനകത്തേക്ക് മാറ്റി.40 വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് യു​എ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് തു​റ​ന്ന ​വേ​ദി​യി​ല്‍ ​നി​ന്നു മാ​റ്റു​ന്ന​ത്. ഇ​ന്ത്യ​യി​ൽ നി​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ് ജ​യ​ശ​ങ്ക​ർ ച​ട​ങ്ങി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ക്കും. കൂടാതെ ച​ട​ങ്ങി​ലേ​ക്ക് ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിങ് അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​ർ എ​ത്തി​യേ​ക്കും.ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ക​മ​ല ഹാ​രി​സി​നെ തോ​ൽ​പ്പി​ച്ചാ​ണ് ട്രം​പ് ര​ണ്ടാം ത​വ​ണ​യും പ്ര​സി​ഡ​ന്‍റാ​യ​ത്. […]
Read more

വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ അറസ്റ്റിന് സഹായിക്കുന്നവർക്ക് പരിതോഷിക തുക വർധിപ്പിച്ചു

വാഷിംഗ്ടണ്‍: വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ അറസ്റ്റിന് സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്കുള്ള പാരിതോഷിക തുക കൂട്ടി അമേരിക്ക. 25 മില്യണ്‍ ഡോളറാണ് (2154886335 രൂപ) പ്രതിഫലം ഉയര്‍ത്തിയത്. രാജ്യാന്തര തലത്തില്‍ മദൂറോയ്‌ക്കെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് മദൂറോ മൂന്നാമതും അധികാരമേല്‍ക്കുന്നത്. മൂന്നാമതും അധികാരമേറ്റതിന് പിന്നാലെയാണ് അമേരിക്ക നിക്കോളാസ് മദൂറോയുടെ അറസ്റ്റിന് സഹായിക്കുന്ന വിവരങ്ങള്‍ക്കുള്ള തുക വര്‍ധിപ്പിച്ചത്. ആഭ്യന്തര മന്ത്രി ഡിയോസ്ഡാഡോ കാബെല്ലോയുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങള്‍ക്കും പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. പഡ്രിനോയ്‌ക്കെതിരായ വിവരങ്ങള്‍ക്ക് 15 മില്യണ്‍ ഡോളര്‍ (1292931801രൂപ) ആണ് […]
Read more

ദക്ഷിണ കൊറിയൻ ആക്ടിംഗ് പ്രസിഡന്റ് ഹാൻ ഡക്ക്-സൂയെ ഇംപീച്ച് ചെയ്യാൻ പാർലമെന്റ്

ദക്ഷിണ കൊറിയൻ പാർലമെന്റിൽ ആക്ടിംഗ് പ്രസിഡന്റ് ഹാൻ ഡക്ക്-സൂയെ ഇംപീച്ച് ചെയ്യാൻ വോട്ട് ചെയ്തു. 300 അംഗ പാർലമെൻ്റിലെ 192 പേര് വെള്ളിയാഴ്ച ഹാനെ ഇംപീച്ച് ചെയ്യാൻ വോട്ട് ചെയ്തു. പാർലമെന്റിലെ ഭൂരിപക്ഷം പേരും ഹാന് എതിരായാണ് വോട്ട് ചെയ്തത്. അതേസമയം ഭരണകക്ഷി അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. പ്രസിഡന്റ് യൂൻ സുക്-യോൾ ഹ്രസ്വകാല സൈനിക നിയമം ഏർപ്പെടുത്തിയതിൻ്റെ പേരിൽ ഡിസംബർ 14-ന് ഇംപീച്ച് ചെയ്യപ്പെട്ടിരുന്നു . തുടർന്നാണ് പ്രധാനമന്ത്രി ആയിരുന്ന ഹാൻ ആക്ടിംഗ് പ്രസിഡന്റായി നിയമിതനായത്. ഹാനിന്റെ […]
Read more

സിറിയയിൽ ആഭൃന്തരയുദ്ധം: പ്രസിഡൻ്റ് രാജ്യം വിട്ടു

സിറിയയില്‍ ആഭ്യന്തര യുദ്ധം നിര്‍ണായക ഘട്ടത്തിലേക്ക്. വിമതര്‍ തലസ്ഥാന നഗരമായ ദമാസ്‌കസ് പിടിച്ചെടുത്തതോടെ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് രാജ്യം വിട്ടു. സൈനിക ഉദ്യോഗസ്ഥരാണ് പ്രസിഡന്റ് രാജ്യം വിട്ടതായി സ്ഥിരീകരിച്ചത്. ബഷാർ അൽ അസദിന്റെ 24 വർഷത്തെ ഭരണത്തിന് അവസാനമായെന്ന് സിറിയയുടെ സൈനിക കമാൻഡ് ഉദ്യോഗസ്ഥർക്ക് അയച്ച സന്ദേശത്തിൽ അറിയിച്ചു. തീവ്രവാദ സംഘടനയായ ഹയാത് തഹ്രീര്‍ അല്‍ ഷാം മൂന്ന് സുപ്രധാന നഗരങ്ങള്‍ പിടിച്ചെടുത്തു. ഏകാധിപത്യം അവസാനിച്ചെന്ന് അവകാശപ്പെടുന്ന എച്ച്ടിഎസ് വിമോചനത്തിന്റെ അവസാന നിമിഷങ്ങളിലെത്തിയെന്ന് സംഘടന […]
Read more

സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് സുവര്‍ണ്ണാവസരമായി കാണുന്നവരെ അയ്യപ്പന്‍ തിരിച്ചറിയും; പി എസ് പ്രശാന്ത്

ശബരിമല സ്‌പോട്ട് ബുക്കിങ് വിഷയത്തില്‍ പ്രതികരണവുമായി ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത്. സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് സുവര്‍ണ്ണാവസരമായി കാണുന്നവരെ അയ്യപ്പന്‍ തിരിച്ചറിയുമെന്നാണ് അദ്ദേഹം വിഷയത്തില്‍ പ്രതികരിച്ചിരുന്നത്. സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് സുവര്‍ണ്ണാവസരമായി കാണുന്നവര്‍ക്ക് പ്രതിപക്ഷ നേതാവ് ഇന്ധനം പകരരുതെന്നും പി എസ് പ്രശാന്ത് വിമര്‍ശിച്ചു. വെര്‍ച്വല്‍ ക്യൂവുമായി മുന്നോട്ടുപോകുമെന്നും ശബരിമലയില്‍ എത്തുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശനം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വെര്‍ച്വല്‍ ക്യൂ അട്ടിമറിച്ച് വിശ്വാസികളെ കയറ്റും എന്ന് പറയുന്നത് രാഷ്ട്രീയ താല്‍പര്യമാണ്. താന്‍ വിശ്വാസിയായ […]
Read more

പമ്പയില്‍ സ്‌പോട് ബുക്കിങ് സൗകര്യമൊരുക്കും; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്

ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്കായി സ്‌പോട് ബുക്കിംഗ് ഏര്‍പ്പെടുത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. സര്‍ക്കാരിനെ ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാലയിട്ട് എത്തുന്ന ഒരു ഭക്തനും ദര്‍ശനം ഇല്ലാതെ തിരിച്ച് പോകരുത് എന്നതാണ് ബോര്‍ഡിന്റെ തീരുമാനം. പമ്പയില്‍ സൗകര്യം ഒരുക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ നിലവിലെ ആലോചന. കഴിഞ്ഞ വര്‍ഷം സ്‌പോട്ട് ബുക്കിംഗ് മുന്‍ വര്‍ഷത്തെക്കാള്‍ കൂടിയിരുന്നു. ശബരിമലയില്‍ എത്തുന്ന എല്ലാവരുടെയും ആധികാരിക രേഖ വേണം. അതിന് വേണ്ടിയാണ് ഓണ്‍ലൈന്‍ ബുക്കിംഗ് തീരുമാനിച്ചത്. വരുമാനം മാത്രമായിരുന്നു […]
Read more

Recent News

Advertisement
WhiteswanTV Footer