Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: pro sabari

‘ലോക’ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിപ്പ് തുടരുന്നതിനിടയില്‍ ദുല്‍ഖറിന്റെ ചാര്‍ലിയുടേയും ടൊവിനോയുടെ മൈക്കിളിന്റേയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത്

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമായ ‘ ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ബോക്‌സ് ഓഫീസില്‍ ജൈത്രയാത്ര തുടരുകയാണ്. ഇപ്പോഴിതാ അതിനിടയില്‍ ചിത്രത്തില്‍ ദുല്‍ഖറിന്റെ ചാര്‍ളിയുടേയും (ഒടിയന്‍) , ടൊവിനോയുടെ മൈക്കിളിന്റേയും ( ചാത്തന്‍) ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രം 200 കോടി ആഗോള കളക്ഷന്‍ പിന്നിട്ടിരിക്കുകയാണ്. മലയാളത്തില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം ചിത്രമാണ് ‘ലോക’. റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം […]
Read more

പാതിരാത്രി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്;നവ്യയും സൗബിനും പോലീസ് വേഷത്തില്‍

നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ വി അബ്ദുൾ നാസർ, ആഷിയ നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടി നായകനായി എത്തിയ ‘പുഴു’ എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ഒക്ടോബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. പോലീസ് വേഷത്തിലാണ് ചിത്രത്തില്‍ നവ്യ […]
Read more

സുന്ദരി സുന്ദരി’; രാജേഷ് ധ്രുവ – സുകേഷ് ഷെട്ടി ചിത്രം പീറ്ററിലെ ആദ്യ ഗാനം പുറത്ത്

സുകേഷ് ഷെട്ടി സംവിധാനം ചെയ്ത്, രവി ഹീരേമത്തും രാകേഷ് ഹെഗ്ഗഡെയും ചേര്‍ന്ന് നിര്‍മിക്കുന്ന ‘പീറ്റര്‍’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. രാജേഷ് ധ്രുവ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഒരു ക്രൈം ഡ്രാമ ആയാണ് ഒരുക്കുന്നത്. ‘സുന്ദരി സുന്ദരി’ എന്ന വരികളോടെ റിലീസ് ചെയ്ത ആദ്യ ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചത് കപില്‍ കപിലന്‍, സംഗീത ശ്രീകാന്ത് എന്നിവര്‍ ചേര്‍ന്നാണ്. സിജു തുറവൂര്‍ ആണ് മലയാളം ഗാനത്തിന്റെ വരികള്‍ രചിച്ചത്. ഋത്വിക് മുരളീധര്‍ ആണ് ഗാനത്തിന് […]
Read more

ലോക’യില്‍ ശ്രദ്ധേയമായ വേഷത്തില്‍ ബിബിന്‍ പെരുമ്പിള്ളി; കാരക്ടര്‍ റോളുകളില്‍ തിളങ്ങി താരം

ദുല്‍ഖര്‍ സല്‍മാന്റെ വേഫേറര്‍ ഫിലിംസ് നിര്‍മ്മിച്ച ‘ലോക’ മഹാവിജയം നേടി മുന്നേറുമ്പോള്‍ ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയനാവുകയാണ് നടന്‍ ബിബിന്‍ പെരുമ്പിള്ളി. വേഫേറര്‍ ഫിലിംസിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ കൂടിയായ ബിബിന്‍, മലയാള സിനിമയില്‍ മികച്ച കാരക്ടര്‍ വേഷങ്ങളിലൂടെ ഇപ്പോള്‍ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുക്കുന്നത്. ‘ലോക’യില്‍ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് ബിബിന്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്. ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രമായെത്തുന്ന സാന്‍ഡി അവതരിപ്പിക്കുന്ന നാച്ചിയപ്പ ഗൗഡയുടെ വലം കൈയായി, ഏറെ വിശ്വസനീയമായ രീതിയിലാണ് ബിബിന്‍ […]
Read more

വിജയ് സേതുപതി- പുരി ജഗനാഥ് പാന്‍ ഇന്ത്യന്‍ ചിത്രം; സംയുക്ത മേനോന്റെ ജന്മദിന സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്ത്

തമിഴ് സൂപ്പര്‍താരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തെലുങ്ക് സംവിധായകന്‍ പുരി ജഗനാഥ് ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ഇപ്പോള്‍ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന സംയുക്ത മേനോന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. സംയുക്തയുടെ ജന്മദിനം പ്രമാണിച്ചാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ബിഗ് ബഡ്ജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിര്‍മ്മിക്കുന്നത് പുരി കണക്റ്റിന്റെ ബാനറില്‍ പുരി ജഗന്നാഥും ചാര്‍മി കൌറും ഒപ്പം ജെ ബി മോഷന്‍ പിക്‌ചേഴ്‌സ് […]
Read more

ആദ്യമായി സംവിധാനം ചെയുന്ന ചിത്രത്തിന്റെ പ്രമോ പുറത്തു വിട്ട് രവി മോഹന്‍

മൂന്ന് വമ്പന്‍ സിനിമകളുടെ അന്നൗസ്മെന്റോടു കൂടെ ലോഞ്ച് ചെയ്ത ആക്ടര്‍ രവി മോഹന്റെ പ്രൊഡക്ഷന്‍ ഹൌസ്, രവി മോഹന്‍ സ്റ്റുഡിയോസ് കഴിഞ്ഞ മാസം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. അന്ന് തന്നെ താന്‍ ആദ്യമായി ഡയറക്ടര്‍ ആവാന്‍ പോവുന്നു എന്ന വാര്‍ത്തയും അദ്ദേഹം അറിയിച്ചിരുന്നു. രവി മോഹന്‍ സംവിധായകന്‍ ആയി തുടക്കം കുറിക്കുന്നത് യോഗി ബാബുവിനെ നായകനാക്കി ഉള്ള ‘ആന്‍ ഓര്‍ഡിനറി മാന്‍’ എന്ന ചിത്രത്തിലൂടെ ആണ്. പ്രൊഡക്ഷന്‍ ഹൗസിന്റെ ലോഞ്ച് ഇവന്റില്‍ അദ്ദേഹത്തിന്റെ സഹോദരനും സംവിധായകനും കൂടി […]
Read more

ചന്ദൂ മൊണ്ടേതി ചിത്രം ‘വായുപുത്ര’; 3D ആനിമേഷന്‍ ചിത്രം 2026 ദസറ റിലീസ്

ചന്ദൂ മൊണ്ടേതി സംവിധാനം ചെയ്യുന്ന ‘വായുപുത്ര’ 3ഉ ആനിമേഷന്‍ ഇതിഹാസ ചിത്രം 2026 ദസറക്ക് റിലീസ് ചെയ്യും. സിതാര എന്റര്‍ടൈന്‍മെന്റ്‌സ്, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസ് എന്നിവയുടെ കീഴില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്. ചരിത്രം, ഭക്തി, ആധുനിക കാഴ്ച എന്നിവ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്. നമ്മുടെ ചരിത്രത്തിലും ഇതിഹാസങ്ങളിലും ആഴത്തില്‍ വേരൂന്നിയ ‘വായുപുത്ര’, കാലത്തിനപ്പുറം ശക്തിയും ഭക്തിയും ഉള്ള ഒരു നിത്യ യോദ്ധാവിന്റെ കഥയാണ് അവതരിപ്പിക്കുന്നത്. […]
Read more

‘ ലോക’ 200 കോടി ക്ലബില്‍; ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിപ്പ് തുടരുന്നു

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമായ ‘ ലോക – ചാപ്റ്റര്‍ വണ്‍:ചന്ദ്ര’ ബോക്‌സ് ഓഫീസില്‍ ജൈത്രയാത്ര തുടരുകയാണ്. ഇപ്പോഴിതാ ചിത്രം 200 കോടി ആഗോള കളക്ഷന്‍ പിന്നിട്ടിരിക്കുകയാണ്. മലയാളത്തില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം ചിത്രമാണ് ‘ലോക’. റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം ‘ലോക’ സ്വന്തമാക്കിയത്. മലയാളത്തിലെ ഓള്‍ ടൈം ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോര്‍ഡ് കളക്ഷന്‍ നേടിയാണ് മുന്നേറുന്നത്. കല്യാണി പ്രിയദര്‍ശന്‍, […]
Read more

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച സൂപ്പര്‍ വുമണ്‍ ചിത്രം’ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ആഗോള ഗ്രോസ് 101 കോടി

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമായ ‘ ലോക – ചാപ്റ്റര്‍ വണ്‍:ചന്ദ്ര’ ചരിത്രം വിജയം. 7 ദിവസം കൊണ്ട് 101 കോടിയാണ് ചിത്രം നേടിയ ആഗോള കലക്ഷന്‍. തെന്നിന്ത്യയില്‍ തന്നെ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ ആണ് ഇതിലൂടെ ‘ലോക’ സ്വന്തമാക്കിയത്. തെന്നിന്ത്യന്‍ സിനിമയില്‍ തന്നെ ഇതിലൂടെ പുതിയ ചരിത്രമാണ് ഈ ചിത്രം സൃഷ്ടിച്ചത്. കേരളത്തിന് അകത്തും പുറത്തും വമ്പന്‍ കുതിപ്പ് തുടരുന്ന ചിത്രം ബോക്‌സ് ഓഫീസില്‍ […]
Read more

ലോക’യുടെ മാന്ത്രിക ലോകം സൃഷ്ടിച്ചവര്‍; ബംഗ്ളാനും ജിത്തു സെബാസ്റ്റ്യനും കയ്യടിച്ച് പ്രേക്ഷകര്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് നിര്‍മ്മിച്ച ‘ലോക – ചാപ്റ്റര്‍ വണ്‍ ചന്ദ്ര’ എന്ന ഫാന്റസി ത്രില്ലര്‍ ചിത്രം മെഗാ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടി കുതിപ്പ് തുടരുകയാണ്. കല്യാണി പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുണ്‍. ഇപ്പോഴിതാ, ചിത്രത്തിനായി അമ്പരപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായ ഒരു മാന്ത്രിക ലോകം സൃഷ്ടിച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ ബംഗ്ളാനും കലാസംവിധായകന്‍ ജിത്തു സെബാസ്റ്റ്യനും കയ്യടിക്കുകയാണ് പ്രേക്ഷക സമൂഹം. പാന്‍ ഇന്ത്യന്‍ തലത്തിലാണ് ഇവര്‍ക്ക് പ്രശംസ ലഭിക്കുന്നത്. […]
Read more
Advertisement
WhiteswanTV Footer