ജോമോന്‍ ജ്യോതിര്‍ നായകനാവുന്ന ക്യാമ്പസ് ലവ് സ്റ്റോറി; ‘പ്രേംപാറ്റ’ വരുന്നു
ആയിഷ, ഇഡി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു. പ്രേംപാറ്റ എന്നാണ് പുതിയ സിനിമയുടെ പേര്. കഥ, തിരക്കഥ, സംഭാഷണം ലിജീഷ് കുമാറിന്റേതാണ്. സ്റ്റുഡിയോ ഔട്ട്‌സൈഡേഴ്‌സിന്റെ ബാനറില്‍ ആമിര്‍ പള്ളിക്കല്‍ തന്നെയാണ് നിര്‍മ്മാണം. സെന്‍ട്രല്‍ പിക്‌ചേഴ്ര്‍സ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുക. കൊച്ചി മാരിയറ്റില്‍ നടന്ന ലോഞ്ചിംഗ് പ്രോഗ്രാം താരനിര കൊണ്ട് സമ്പന്നമായിരുന്നു. സ്റ്റീഫന്‍ ദേവസ്സിയുടെ സംഗീതവിരുന്നോടെ ആരംഭിച്ച ചടങ്ങില്‍ രഞ്ജിനി ഹരിദാസ് ചിത്രത്തിലെ അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും പരിചയപ്പെടുത്തി. […]
Read more