പിഎസ്‌സി പരീക്ഷാ തട്ടിപ്പ്; കമ്പ്യൂട്ടർ പരിജ്ഞാനമില്ലെന്ന് ഒന്നാം പ്രതി സതീഷ്; മൊഴി തള്ളി അന്വേഷണ സംഘം
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ വിചിത്രമായ മൊഴിയുമായി ഒന്നാം പ്രതിയും ഡെപ്യൂട്ടി സെക്രട്ടറിയുമായ സതീഷ്. കമ്പ്യൂട്ടർ വഴിയുള്ള മൂല്യനിർണയം താൻ നടത്തിയിട്ടില്ലെന്നും തനിക്ക് കമ്പ്യൂട്ടർ പരിജ്ഞാനമില്ലെന്നുമാണ് സതീഷ് അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. എന്നാൽ സതീഷിന്റെ വാദം അന്വേഷണ സംഘം മുഖവിലയ്‌ക്കെടുത്തിട്ടില്ല. സതീഷിന് കമ്പ്യൂട്ടർ നന്നായി അറിയാമെന്നും ഓരോ കാര്യങ്ങളും പലതവണ പരിശോധിച്ച ശേഷമാണ് അന്തിമ തീരുമാനമെടുക്കുന്നതെന്നും മറ്റ് ഉദ്യോഗസ്ഥർ മൊഴി നൽകിയതായാണ് വിവരം. ഇന്നലെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് […]
Read more