Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PunjabPolitics

പഞ്ചാബിൽ ബിജെപി–അകാലിദൾ സഖ്യം വീണ്ടും; 2027 നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കും

ചണ്ഡീഗഡ്: 2027ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ സഖ്യം പുനഃസ്ഥാപിച്ച് ബിജെപിയും ശിരോമണി അകാലിദളും. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുപാർട്ടികളും വീണ്ടും ഒന്നിക്കുന്നത്. 2020ൽ വിവാദ കാർഷിക നിയമങ്ങളെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്നാണ് 24 വർഷം നീണ്ട എൻഡിഎ സഖ്യം ശിരോമണി അകാലിദൾ അവസാനിപ്പിച്ചത്. ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സഖ്യപ്രഖ്യാപനം. പഞ്ചാബ് നിയമസഭാ […]
Read more

ക്യാപ്റ്റന്‍ വീണ്ടും കോണ്‍ഗ്രസിലേക്ക്? സാധ്യതകള്‍ തള്ളി അമരീന്ദര്‍

ന്യൂഡൽഹി: കോൺഗ്രസിലേക്ക് തിരിച്ചുപോകാനില്ലെന്ന് വ്യക്തമാക്കി മുൻ പഞ്ചാബ് മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ക്യാപ്റ്റൻ അമരീന്ദർ സിങ്. സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതോടെ അമരീന്ദർ വീണ്ടും കോൺഗ്രസിലേക്ക് മടങ്ങിയെത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇതിനിടെയാണ് കോൺഗ്രസിലേക്കുള്ള മടങ്ങിവരവ് തള്ളിക്കൊണ്ട് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഗാന്ധി കുടുംബവുമായി ദീർഘകാലമായി നിലനിൽക്കുന്ന വ്യക്തിബന്ധമാണ് ചടങ്ങിൽ പങ്കെടുക്കാൻ കാരണമെന്ന് അമരീന്ദർ സിങ് വിശദീകരിച്ചു. പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിന് രാഷ്ട്രീയ പാർട്ടികൾ തടസ്സമല്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിലേക്ക് മടങ്ങുമോയെന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix