Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: PV Anwar MLA

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: പി വി അന്‍വര്‍ മത്സരിക്കും

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ചിഹ്നത്തിൽ പി വി അന്‍വര്‍ മത്സരിക്കും. അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്ന് സൂചന. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആദ്യ സംഘം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇന്ന് കേരളത്തിലെത്തും. തൃണമൂൽ കോൺഗ്രസിനെ സംബന്ധിച്ച് ദീർഘകാലമായുള്ള കേരള മിഷനിൽ നിലമ്പൂർ തിരഞ്ഞെടുപ്പ് ഒരു പ്രധാന ചുവടുവെയ്പ്പ് ആയേക്കുമെന്നും വിലയിരുത്തലുണ്ട്. കേരളത്തിൽ ചുവടുറപ്പിക്കാൻ നേരത്തെയും മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ ശ്രമം നടത്തിയിരുന്നു. നിലമ്പൂരിലെ […]
Read more

തന്നെയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കുമെന്ന് പി വി അൻവർ

കുറച്ചു പിന്നോട്ടു പതുങ്ങിയെങ്കിലും രാഷ്ട്രീയ കേരളത്തിൽ വലിയൊരു കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ് പി വി അൻവർ. ഏറെ നാളുകൾ നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് ഇടയിലായിരുന്നു അൻവർ തൃണമൂൽ കോൺഗ്രസുമായി കൈകോർക്കുന്നത്. പിന്നീടങ്ങോട്ട് കൃത്യമായ രാഷ്ട്രീയ ബോധ്യങ്ങളോടെയുള്ള സഞ്ചാരമായിരുന്നു അൻവർ നടത്തിയിരുന്നത്. കേരളം ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന വന്യജീവി അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ സമാനതകളില്ലാത്ത ഇടപെടലായിരുന്നു അൻവർ നടത്തിയത്. അതുവഴി മലയോര ജനതയുടെ പിന്തുണ ആവോളം അൻവർ ആർജിച്ചെടുക്കുകയും ചെയ്തു. പ്രത്യേകിച്ച് ക്രൈസ്തവ വിഭാഗത്തിന്റെ വലിയ പിന്തുണ നേടിയെടുക്കുവാൻ അൻവറിന്റെ […]
Read more

ശെരിക്കും ആഭ്യന്തരം ആരുടെ കയ്യിലാണ്…?; മാങ്കൂട്ടത്തിലിനെ ക്ലിക്ക് ആക്കിയ പോലീസ് അൻവറിനെയും സ്റ്റാറാക്കി

പലപ്പോഴും കേരള പോലീസിന്റെ പ്രവർത്തനങ്ങൾ സിപിഎമ്മിന് ദോഷകരമായി മാറുകയും പ്രതിപക്ഷത്തിന് ഗുണമായി ഭവിക്കുകയും ചെയ്യാറുണ്ട്. സമീപകാല ചരിത്രം പരിശോധിച്ചാൽ അത്തരത്തിലുള്ള ഒട്ടേറെ ഉദാഹരണങ്ങൾ ഉണ്ട്. മാസങ്ങൾക്കു മുമ്പാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ സെക്രട്ടറിയേറ്റിയിലേക്ക് ഒരു സമരം നയിച്ചതിന്റെ പേരിൽ പുലർച്ചെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുന്നത്. കേരളത്തിലെ അറിയപ്പെടുന്ന ഒരു യുവജന സംഘടനയുടെ നേതാവിനെ ഭീകരവാദികളെ പിടികൂടുന്ന രീതിയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റോടെ രാഹുൽ മാങ്കൂട്ടത്തിലിന് ഉണ്ടായ രാഷ്ട്രീയ മൈലേജ് ചെറുതൊന്നുമല്ല. […]
Read more

ജാമ്യമില്ല; പി വി അൻവർ തവനൂർ ജയിലിൽ

നിലമ്പൂര്‍: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായ പി വി അന്‍വര്‍ എംഎല്‍എ തവനൂര്‍ സബ് ജയിലിലാണ്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അന്‍വറിനെ പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരുന്നു. അന്‍വറിന് പുറമേ ഡിഎംകെ പ്രവര്‍ത്തകരായ സുധീര്‍ പുന്നപ്പാല, മുസ്തഫ പട്ടാമ്പി, ഷൗക്കത്ത് പനമരം, കുഞ്ഞിമുഹമ്മദ് എന്നവരേയും റിമാന്‍ഡ് ചെയ്തിരുന്നു. ഇവരെയും തവനൂര്‍ ജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്.
Read more

പി.വി അൻവർ എംഎൽഎ അറസ്റ്റിൽ; പ്രതിഷേധം

മലപ്പുറം: മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെയുടെ നേതൃത്വത്തില്‍ അടിച്ച് തകര്‍ത്ത കേസില്‍ പി വി അന്‍വര്‍ എംഎല്‍എ അറസ്റ്റില്‍. പൊലീസ് സംഘം അന്‍വറിന്റെ വീട് വളഞ്ഞ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മലപ്പുറം എടവണ്ണ ഒതായിയിലുള്ള അന്‍വറിന്റെ വീട്ടില്‍ നിന്നാണ് അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനിടെ നാടകീയ സംഭവങ്ങളാണ് അന്‍വറിന്റെ വീട്ടില്‍ നടന്നത്. സ്ഥലത്ത് ഡിഎംകെ പ്രവർത്തകർ പ്രതിഷേധം നടത്തുകയാണ്.
Read more

‘തോക്ക് ലൈസൻസിനുള്ള അപേക്ഷ നിരസിച്ചു; ഒരുനിലയ്ക്കും ലൈസൻസ് കിട്ടരുതെന്നത്‌ പി ശശിയുടെആവശ്യം’: പി വി അൻവർ എംഎൽഎ

മലപ്പുറം: തോക്ക് ലൈസൻസിന് വേണ്ടിയുള്ള അപേക്ഷ നിരസിച്ചതായി പി വി അൻവർ എംഎൽഎ. റവന്യൂവകുപ്പും വനംവകുപ്പും ക്ലിയറൻസ് നൽകിയിട്ടുണ്ടെങ്കിലും പോലീസിൽനിന്നുള്ള എൻ ഒ സി കിട്ടിയിരുന്നില്ല. പി വി അൻവർ മുൻപ് കലാപാഹ്വാനം നടത്തിയിട്ടുണ്ടെന്നാണ് പോലീസ് റിപ്പോർട്ടിലുള്ളത് എന്നാൽ തനിക്കെതിരെ എഫ്ഐആർ രജിസ്റ്റർ‍ ചെയ്തിട്ടുള്ള കാര്യം ഇവിടെയെത്തിയപ്പോഴാണ് അറിഞ്ഞതെന്നും ഇതിന്റെ പേരിൽ ഒരു ചോദ്യം ചെയ്യൽ ഉണ്ടായിട്ടില്ലെന്നും അൻവർ പറഞ്ഞു. തനിക്ക് ഒരു നിലയ്ക്കും ലൈസൻസ് കിട്ടരുതെന്നുള്ള പി ശശിയുടെ ആവശ്യമാണ് പോലീസ് റിപ്പോർട്ടെന്നും പി വി […]
Read more

സംസ്ഥാന സര്‍ക്കാരിന്റെ വനനിയമ ഭേദഗതി ബില്ലിനെതിരെ പിവി അന്‍വര്‍

നിലമ്പൂര്‍: സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിക്കാനിരിക്കുന്ന വനനിയമ ഭേദഗതി ബില്ലിനെതിരെ വിമര്‍ശനവുമായി പിവി അന്‍വര്‍ എംഎല്‍എ. വന്യജീവി ആക്രമണത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പുതിയ ബില്ല് നിയമമായാല്‍ വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിക്കാന്‍ പോലും അവസരം ജനങ്ങള്‍ക്ക് അവസരമുണ്ടാകില്ല. വ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ബില്ല് കേരളത്തിലെ 1.30 കോടി ജനത്തെ ബാധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമില്ലാതെയാണ് സംസ്ഥാന സര്‍ക്കാര്‍ ഭേദഗതിക്ക് ഒരുങ്ങുന്നത്. ഐഎഫ്ഒഎസ് ഉദ്യോഗസ്ഥരുടെ താത്പര്യം മാത്രം നോക്കി എടുത്ത തീരുമാനമാണിത്. […]
Read more

നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്ക് തന്നില്ലെങ്കില്‍ തറയില്‍ ഇരിക്കും; പി വി അന്‍വര്‍

തിരുവനന്തപുരം: നിയമസഭയില്‍ തനിക്ക് സ്പീക്കര്‍ സ്വതന്ത്ര ബ്ലോക്ക് തരണമെന്ന് പി വി അന്‍വര്‍ എംഎല്‍എ. ഇന്ന് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നും ജീവനോടെ ഉണ്ടെങ്കില്‍ നാളെ നിയമസഭയില്‍ എത്തിയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ഒരു ദിവസം കൂടി നോക്കും, താന്‍ പ്രതിപക്ഷ നിരയില്‍ ഇരിക്കില്ല, സ്വതന്ത്ര എംഎല്‍എ ആയിട്ട് സീറ്റ് അനുവദിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ സീറ്റില്‍ നിന്ന് മാറ്റിയില്ലെങ്കില്‍ തറയില്‍ ഇരിക്കും. സ്പീക്കര്‍ സ്വതന്ത്ര ബ്ലോക്ക് തരണം. സ്വതന്ത്ര ബ്ലോക്ക് തരണമെന്ന് സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്നും അന്‍വര്‍ […]
Read more

Recent News

Advertisement
WhiteswanTV Footer