Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: QuizControversy

സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി; തുടര്‍നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

കാസർകോട്: ക്വിസ് മത്സരത്തിൽ വി ഡി സവർക്കറെ പുകഴ്ത്തുന്ന തരത്തിലുള്ള ചോദ്യാവലി തയ്യാറാക്കിയ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് തുടർനടപടികളിലേക്ക്. സംഭവത്തിൽ മൊഴി രേഖപ്പെടുത്തുന്നതിനായി രണ്ട് അധ്യാപകർക്ക് കൂടി നോട്ടീസ് നൽകി. ചോദ്യങ്ങൾ തയ്യാറാക്കാൻ സഹായിച്ച കുമ്പള ഉപജില്ലയിലെ അധ്യാപകർക്കാണ് നോട്ടീസ് അയച്ചത്. അന്വേഷണം പൂർത്തിയാക്കി ഒരാഴ്ചയ്ക്കകം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അന്തിമ റിപ്പോർട്ട് സമർപ്പിക്കും. സംഭവത്തിൽ കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ എഇഒമാർക്കും വീഴ്ച സംഭവിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ചോദ്യങ്ങൾ തയ്യാറാക്കുന്നതിന് നേതൃത്വം നൽകിയ അധ്യാപകൻ ഗുരുപ്രസാദിനെ സസ്പെൻഡ് ചെയ്ത […]
Read more

ക്വിസ് വിവാദം; അധ്യാപകന്റെ സസ്പെൻഷൻ പ്രാഥമിക നടപടി മാത്രം: മന്ത്രി എൻ. ഷംസുദ്ദീൻ

കാസർകോട്: സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിലെ വിവാദ ചോദ്യവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. വിവാദ ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തത് അച്ചടക്ക നടപടിയുടെ പ്രാഥമിക ഘട്ടം മാത്രമാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കോ അധ്യാപകർക്കോ പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ അവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പിന്റെയോ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയോ ഔദ്യോഗിക പ്രവർത്തന കലണ്ടറിന്റെ ഭാഗമായിരുന്നില്ല ക്വിസ് മത്സരം. പ്രാദേശികമായി […]
Read more

സവർക്കർ ചോദ്യാവലി വിവാദം; പരിപാടിക്ക് വിദ്യാഭ്യാസ വകുപ്പുമായി ബന്ധമില്ലെന്ന് മന്ത്രി

കാസർകോട്: സ്കൂൾ ക്വിസ് മത്സരത്തിനായി തയ്യാറാക്കിയ ചോദ്യാവലിയിൽ വി.ഡി. സവർക്കറെ മഹത്വവൽക്കരിക്കുന്ന ചോദ്യം ഉൾപ്പെട്ടതിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. വിവാദമായ ക്വിസ് പരിപാടിക്ക് വിദ്യാഭ്യാസ വകുപ്പുമായി നേരിട്ട് ബന്ധമില്ലെന്നും വിദ്യാഭ്യാസ കലണ്ടറിൽ ഉൾപ്പെട്ട പരിപാടിയല്ല ഇതെന്നും മന്ത്രി വ്യക്തമാക്കി. പ്രാദേശികമായി സംഘടിപ്പിച്ച പരിപാടിയായിരുന്നു ക്വിസെന്നും അബദ്ധം നിറഞ്ഞ ചോദ്യമാണ് ചോദ്യാവലിയിൽ ഉൾപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. വൈദേശികാധിപത്യത്തിന്റെ പീഡനം ഏറ്റുവാങ്ങിയ നിരവധി മഹാരഥന്മാരുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ച […]
Read more

സവർക്കറെ പുകഴ്ത്തിയ വിവാദ ക്വിസ്; കർശന നടപടിക്ക് നിർദേശം നൽകി എൻ. ഷംസുദ്ദീൻ

തിരുവനന്തപുരം: വി.ഡി. സവർക്കറെ പുകഴ്ത്തുന്ന തരത്തിലുള്ള ചോദ്യം ഉൾപ്പെടുത്തിയ വിവാദ ക്വിസിൽ കർശന നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ നിർദേശം നൽകി. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോടാണ് മന്ത്രി നിർദേശിച്ചത്. കാസർകോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ ചില സ്കൂളുകളിൽ ഓഗസ്റ്റ് ആറിന് ‘ഫ്രീഡം ക്വിസ്’ എന്ന പേരിലാണ് മത്സരം സംഘടിപ്പിച്ചത്. എന്നാൽ ഈ പരിപാടി സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ ഔദ്യോഗിക പ്രവർത്തന കലണ്ടറിൽ ഉൾപ്പെട്ടിരുന്നില്ലെന്ന് മന്ത്രി […]
Read more

സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദം; പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കാസർഗോഡ് സ്കൂൾ ക്വിസിൽ വി.ഡി. സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി മന്ത്രി എൻ. ഷംസുദ്ദീൻ. സംഭവത്തിൽ വിശദമായ പരിശോധന നടത്തി റിപ്പോർട്ട് നൽകാനാണ് നിർദേശം. നേരത്തെ ചോദ്യാവലി വിവാദത്തിൽ കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരോട് റിപ്പോർട്ട് തേടിയിരുന്നു. കാസർഗോഡ്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ എഇഒമാരോട് അടിയന്തരമായി റിപ്പോർട്ട് നൽകാൻ നിർദേശിച്ചിരുന്നു. വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട ചോദ്യവും ഉത്തരവും ക്വിസ് ചോദ്യാവലിയിൽ ഉൾപ്പെട്ടത് എങ്ങനെയെന്ന് പരിശോധിക്കുമെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix