പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; ന്യായീകരിച്ച് ബിജെപി
പാലക്കാട്: മംഗളൂരു മേഖലയെ പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മാറ്റുന്നത് കേരളത്തിലെ റെയിൽവേ വികസനത്തെ ബാധിക്കില്ലെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി. കൃഷ്ണകുമാർ പറഞ്ഞു. മംഗളൂരു മേഖല മാറ്റുന്നതിൽ ആശങ്കയുണ്ടെങ്കിൽ ബേപ്പൂരിൽ പുതിയ തുറമുഖം ആരംഭിച്ച് വരുമാനനഷ്ടം പരിഹരിക്കാൻ കേരളം ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റെയിൽവേ ബോർഡിന്റെ ഓഗസ്റ്റ് 21ലെ ഉത്തരവ് പ്രകാരം മംഗളൂരു മേഖലയെ, ഉള്ളാൾ ഉൾപ്പെടെ, പാലക്കാട് ഡിവിഷനിൽ നിന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനാണ് തീരുമാനം. മാറ്റം ഒക്ടോബർ ഒന്നിന് […]
Read more







