ഛോട്ടാ മുംബൈക്ക് പിന്നാലെ രാജമാണിക്യം റീ റിലീസ് ആവശ്യപ്പെട്ട് മമ്മൂട്ടി ആരാധകര്‍
മലയാളത്തില്‍ നിന്നുള്ള റീ റിലീസുകളില്‍ ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയിട്ടുള്ളത് മോഹന്‍ലാല്‍ ചിത്രങ്ങൾക്കാണ്. സ്ഫടികവും ദേവദൂതനും മണിച്ചിത്രത്താഴുമൊക്കെ അത്തരത്തില്‍ രണ്ടാം വരവില്‍ പ്രേക്ഷകര്‍ കാര്യമായി കൈയടികള്‍ നൽകിയ ചിത്രങ്ങളാണ്. മോഹന്‍ലാല്‍ ചിത്രം സ്ഫടികത്തോടെ മലയാളത്തില്‍ ആരംഭിച്ച റീ റിലീസുകള്‍ ഇപ്പോള്‍ അദ്ദേഹത്തിന്‍റെ തന്നെ ചിത്രം ഛോട്ടാ മുംബൈയില്‍ എത്തിനില്‍ക്കുന്നു. മണിച്ചിത്രത്താഴും വല്യേട്ടനും ദേവദൂതനുമൊക്കെ ഇത്തരത്തില്‍ എത്തിയിരുന്നു. ഇക്കൂട്ടത്തില്‍ തിയറ്ററുകളില്‍ ഛോട്ടാ മുംബൈയോളം റീ റിലീസില്‍ ആവേശം സൃഷ്ടിച്ച ചിത്രം ഇല്ലെന്ന് പറയേണ്ടിവരും. വലിയ സ്ക്രീന്‍, ഷോ കൌണ്ട് ഇല്ലാതെ […]
Read more