സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു; നില ഗുരുതരം
ഹൈദരാബാദ്: പ്രാണിയുടെ കടിയേറ്റ് ബോളിവുഡ് നടൻ രാജേഷ് ശർമയുടെ ആരോഗ്യനില ഗുരുതരം. പ്രഭാസ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് നടന് കടിയേറ്റത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജേഷ് ശർമ നിലവിൽ പശ്ചിമ ബംഗാളിലെ ധാക്കൂരിയയിലെ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ നിരീക്ഷണത്തിലാണ്. ഏത് പ്രാണിയാണ് നടനെ കടിച്ചതെന്ന് വ്യക്തമായിട്ടില്ല. വിഷമുള്ള ചിലന്തിയോ മറ്റേതെങ്കിലും പ്രാണിയോ ആകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കടിയേറ്റതിന് പിന്നാലെ വലത് കാലിൽ കടുത്ത വേദനയും വീക്കവും ശ്വാസതടസവും അനുഭവപ്പെട്ടതായാണ് വിവരം. രാമോജി ഫിലിം സിറ്റിയിൽ […]
Read more